• Logo

Allied Publications

Americas
ട്വിറ്റർ ഓഫിസുകൾ മാർച്ച് 15 മുതൽ തുറന്നു പ്രവർത്തിക്കും: പരാഗ അഗർവാൾ
Share
സാൻഫ്രാൻസിസ്കൊ (കലിഫോർണിയ): കോവിഡ് മഹാമാരിയെ തുടർന്നു പൂർണമായോ, ഭാഗീകമായോ അടച്ചിട്ടിരുന്ന ട്വിറ്ററിന്‍റെ എല്ലാ ഓഫീസുകളും മാർച്ച് 15 മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ പരാഗ അഗർവാൾ അറിയിച്ചു.

ഓഫിസുകൾ പൂർണമായും തുറന്നു പ്രവർത്തിക്കുമ്പോഴും ജീവനക്കാർക്ക് കൂടുതൽ ക്രിയാത്മകമായി വീടുകളിലിരുന്നു പ്രവർത്തിക്കാൻ കഴിയുമെങ്കിൽ അതും സ്വാഗതം ചെയ്യുന്നതായും സിഇഒ പറഞ്ഞു. തിരഞ്ഞെടുക്കേണ്ടതു ജീവനക്കാരാണെന്നും അതിന് അവർക്ക് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരെയും അതാതു ഓഫിസുകളിൽ കാണുന്നതിനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇപ്പോൾ മഹാമാരിയെകുറിച്ചു ഭയാശങ്കകളില്ലെന്നും രണ്ടു വർഷമായി അടഞ്ഞു കിടക്കുന്ന ഓഫിസുകൾ തുറക്കുന്നത് എല്ലാവർക്കും ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം വർക്ക് അറ്റ് ഹോം പൂർണമായും ഏപ്രിൽ നാലു മുതൽ അവസാനിപ്പിക്കുമെന്ന് ഗൂഗിൾ കമ്പനി അധികൃതർ പറഞ്ഞു. അമേരിക്കയിൽ ജനജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങിയതാണ് ട്വിറ്റർ, ഗൂഗിൾ കമ്പനി അധികൃതരെ ഇത്തരമൊരു ഒരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്.

പി.പി. ചെറിയാൻ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്