• Logo

Allied Publications

Americas
ശുഭ അഗസ്റ്റിൻ ഫോമാ വനിതാ പ്രതിനിധി സ്ഥാനാർഥി
Share
ഒന്‍റാരിയോ: ഫോമാ 2022 24 കാലഘട്ടത്തിലേക്കുള്ള കമ്മിറ്റിയുടെ വനിതാ പ്രതിനിധി സ്ഥാനത്തേക്ക് ഗ്രാൻഡ് റിവർ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് ശുഭ അഗസ്റ്റിൻ.

2004 ൽ രൂപീകൃതമായ കാനഡ ഒന്‍റാരിയോ ഗ്രാൻഡ് റിവർ മലയാളി അസോസിയേഷന്‍റെ നിലവിലെ പ്രസിഡന്‍റ് ആയി മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ശുഭ, അസോസിയേഷന്‍റെ ചരിത്രത്തിലെ തന്നെ ആദ്യ വനിതാ പ്രസിഡന്‍റു കൂടിയാണ്. ജിആർഎംഎ സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി, വിമൻസ് വിംഗ് കൺവീനർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുള്ള ശുഭ, സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്യുന്നു.

കേരളത്തിലെയും അമേരിക്കയിലെയും വനിതകൾക്കും കുട്ടികൾക്കും വേണ്ടി ഫോമാ നടപ്പിലാക്കുന്ന സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാവുക എന്നത് ഒരു ഭാഗ്യമായി കരുതുന്നു.
കഴിഞ്ഞ രണ്ടു കാലഘട്ടങ്ങളിലായി ഫോമാ വിമൻസ് ഫോറം ഫോമായുടെ മെമ്പർ അസോസിയേഷനുകളുടെ സഹായത്തോടെ കേരളത്തിൽ നൂറു കണക്കിന് നഴ്സിംഗ് വിദ്യാർഥികൾക്ക് സൗജന്യമായി വിദ്യാഭ്യാസ സഹായമെത്തിക്കുന്നതു പോലെയുള്ള പ്രവർത്തനങ്ങൾ വളരെ പ്രശംസാവഹമാണെന്നും അതുപോലെതന്നെ ഫോമാ മയൂഖം ബ്യൂട്ടി പേജന്‍റ് പോലെയുള്ള പരിപാടികൾ സമൂഹത്തിലെ സ്ത്രീകൾക്ക് അഭിമാനം നല്കുന്നവയാണെന്നും ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ വനിതകളെ സമൂഹത്തിന്‍റെ മുഖ്യ ധാരയിലേക്ക് ആകർഷിക്കുവാൻ സാധിക്കുമെന്നും കരുതുന്നതായി ശുഭ അഭിപ്രായപ്പെട്ടു,

വാട്ടർലൂവിലെ ലോക്കൽ ഫുഡ് ബാങ്ക് അടക്കമുള്ള വിവിധ മേഖലകളിൽ ജിആർഎംഎയുടെ കീഴിൽ നടപ്പിലാക്കിയ ചാരിറ്റി പ്രവർത്തനങ്ങളിലും വനിതകൾക്കും സ്കൂൾ വിദ്യാർഥികൾക്കും വേണ്ടി നടപ്പിലാക്കിയ വിവിധ പ്രോജക്ടുകൾക്കും നേത്യത്വം നൽകിയ ട്രാക്ക് റിക്കാർഡുമായാണ് ശുഭ അഗസ്റ്റിൻ ഫോമായുടെ വിമൻസ് ഫോറത്തിലേക്ക് എത്തുന്നത്.

ഒന്‍റാരിയോയിലെ വാട്ടർലൂവിലാണ് താമസം. ഭർത്താവ്: ഉമ്മൻ തോമസ്. മകൾ: ലെയ ഉമ്മൻ.

ജോസഫ് ഇടിക്കുള

ഹ​ഷ് മ​ണി കേസ്​ : ട്രം​പി​നെ ജ​യി​ലി​ല​ട​ച്ചാ​ൽ നേ​രി​ടാ​ൻ തയാറെ​ടു​ത്തു ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം.
ന്യൂ​യോ​ർ​ക്ക്: മു​ൻ പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പി​ന്‍റെ ക്രി​മി​ന​ൽ ഹ​ഷ് മ​ണി ട്ര​യ​ലി​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു ജ​യി​ലി​ല​ട​ച്ചാ​ൽ നേ​രി​ടാ​ൻ
ആ​റ് ഇ​ന്ത്യ​ൻ​അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​ൾ ആ​ൻ​ഡ് ഡെ​യ്സി സോ​റോ​സ് ഫെ​ലോ​ഷി​പ്.
ന്യൂ​യോ​ർ​ക്ക് : കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് വേ​ണ്ടി​യു​ള്ള മെ​റി​റ്റ് അ​ധി​ഷ്ഠി​ത ബി​രു​ദ​ സ്കൂ​ൾ പോ​ൾ ആ​ൻ​ഡ് ഡെ​യ്സി സോ​റോ​സ് ഫെ​ലോ​ഷി​പ് നേ​ടി ആ​റ് ഇ​
സെ​ന്‍റ് ബാ​ർ​ണ​ബ​സ് ഓ​ർ​ത്ത​ഡോ​ക്സ് മി​ഷ​ൻ ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് റ​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
വാഷിംഗ്ടൺ‌ ഡി​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്റെ റ​ജ
വെ​സ്റ്റ് ചെ​സ്റ്റ​ര്‍​ മ​ല​യാ​ളി അ​സോ​സി​യേ​ഷന്‍റെ​ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.
വെ​സ്റ്റ് ചെ​സ്റ്റ​ര്‍ : വെ​സ്റ്റ് ചെ​സ്റ്റ​ര്‍ ​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി .
യുവജനങ്ങൾക്കായി ടാലന്‍റ് ഷോ സംഘടിപ്പിച്ചു കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ.
വാഷിംഗ്ടൺ ഡിസി: കുട്ടികളുടെ വിവിധ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ