• Logo

Allied Publications

Europe
ബ്രിട്ടനിലെ ആംഗ്ളിയ റസ്കിന്‍ യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്‍റായി മലയാളി വിദ്യാര്‍ഥി
Share
കേംബ്രിഡ്ജ്: : ആംഗ്ളിയ റസ്കിന്‍ യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്‍റായി മലയാളി വിദ്യാര്‍ത്ഥി തിരഞ്ഞെടുക്കപ്പെട്ടു ചെംസ്ഫോര്‍ഡിലെ ആംഗ്ളിയ റസ്കിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സപൈ്ള ചെയിന്‍ മാനേജ്മെന്‍റില്‍ എം.എസ്.സിക്ക് പഠിക്കുന്ന മലയാളി വിദ്യാര്‍ഥിയായ നിതിന്‍ രാജാണ് ആംഗ്ളിയ റസ്കിന്‍ യൂണിവേഴ്സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റായി (ധനകാര്യം, ബിസിനസ് & നിയമം) തിരഞ്ഞെടുക്കപ്പെട്ടത്.

കേംബ്രിഡ്ജ്, ചെംസ്ഫോര്‍ഡ്, പീറ്റര്‍ബറോ, ലണ്ടന്‍ എന്നിവിടങ്ങളില്‍ കാമ്പസുകളുള്ള ആംഗ്ളിയ റസ്കിന്‍ ലോകമെമ്പാടുമായി ഏകദേശം 39,400 വിദ്യാര്‍ത്ഥികളുണ്ട്. നിതിന്‍ വൈസ് പ്രസിഡന്‍റായിരിക്കുന്ന കാലയളവില്‍ നാല് കാമ്പസുകളെ പ്രതിനിധീകരിക്കും.
വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മറ്റ് അഞ്ച് മലയാളി സ്ഥാനാര്‍ത്ഥികളും ഉള്‍പ്പെട്ട എട്ട് സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. വൈസ് പ്രസിഡന്‍റ് എന്ന നിലയില്‍ ഉത്തരവാദിത്തള്‍ക്കൊപ്പം പ്രതിഫലവും ലഭിയ്ക്കും.

മലയാളി അസോസിയേഷന്‍ ഓഫ് യുകെയില്‍ സജീവമാണ് നിതിന്‍. കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് സ്വദേശിയാണ് നിതിന്‍. കേരള സര്‍വകലാശാലയില്‍ നിന്ന് എംകോം പൂര്‍ത്തിയാക്കിയ ശേഷം 2021 ലാണ് യുകെയില്‍ എത്തിയത്.

ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.