• Logo

Allied Publications

Europe
"അവസാനമായി നിങ്ങള്‍ ഞങ്ങളെ ഒന്നു കണ്ടോളൂ'
Share
കീവ്: വിദ്യാര്‍ഥികള്‍ സ്വയം നിര്‍മ്മിച്ച ഇന്ത്യന്‍ പതാകയും ഉയര്‍ത്തി റഷ്യന്‍ അതിര്‍ത്തിയിലേക്ക് നീങ്ങുന്ന കുട്ടികള്‍ ഇതാ ഞങ്ങളുടെ വിഡിയോ അവസാനമായി ഒന്നു കണ്ടോളു എന്നാണ് പറയുന്നത്. സുമി നഗരത്തില്‍ നിന്നുള്ള ഇന്‍ഡ്യന്‍ വിദ്യാര്‍ത്ഥികള്‍ സഹായം അഭ്യര്‍ഥിച്ചുള്ള തങ്ങളുടെ അവസാന സന്ദേശമാണെന്നും വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തുമ്പോള്‍ ഇന്‍ഡ്യയുടെ രക്ഷാ പ്രവര്‍ത്തനവും ഒഴിപ്പിയ്ക്കും എങ്ങും എത്താതെ പോവുകയാണ്.

എന്നാല്‍ വിദ്യാര്‍ഥികള്‍ ബങ്കറുകളില്‍തന്നെ തുടരണമെന്ന് വിദ്യാര്‍ഥികളോട് വിദേശകാര്യ മന്ത്രാലയം പറയുന്നത്. ഇതിനെതിരെയാണ് പ്രതിഷേധവുമായി യുൈ്രകനിലെ സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ അധികൃതര്‍ക്കെതിരെ തെരുവിലിറങ്ങിയത്. തങ്ങളെ രക്ഷപ്പെടുത്തിയില്ലെങ്കില്‍ അതിര്‍ത്തിയിലേക്ക് കാല്‍നടയായി പോകുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

എംബസി ഇതുവരെ യാതൊന്നും ചെയ്തില്ലെന്നും തങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്വവും ഇന്ത്യന്‍ എംബസിക്കാണന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു.

സുമിയില്‍ യാതൊരു പിന്തുണയും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും തങ്ങള്‍ കാത്തിരുന്ന് മടുത്തെന്നും വിദ്യാര്‍ഥികള്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു. സുമിയില്‍ നിന്നും 500 കിലോമീറ്ററോളം അകലെയുള്ള റഷ്യന്‍ അതിര്‍ത്തി തുറന്നിട്ടുണ്ട്. പക്ഷെ അങ്ങോട്ട് പോകാനായി ഉൈ്രകന്റെ അനുമതിയോ എംബസിയുടെ പിന്തുണയോ ലഭിക്കുന്നില്ല എന്നതാണ് പ്രശ്നം.ഇതിനെ തുടര്‍ന്നാണ് അങ്ങോട്ട് നടന്ന് പോകാന്‍ തീരുമാനിച്ചതെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

ഇതിനിടെ യുക്രെയ്നിലെ രണ്ടു നഗരങ്ങളില്‍ റഷ്യ രക്ഷാപ്രവര്‍ത്തനത്തിനായി വെടിനിര്‍ത്തല്‍ നടപ്പാക്കി റഷ്യ. മരിയുപോള്‍, വൊള്‍നോവാഹ എന്നിവിടങ്ങളിലാണ് തീരുമാനം ബാധകമാകുക. മോസ്കോ സമയം 10ന് നിലവില്‍ വന്നു.അഞ്ചര മണിക്കൂര്‍ സമയത്തേക്ക് വെടിനിര്‍ത്തല്‍ ഉണ്ടാവും.

മരിയുപോള്‍, വൊള്‍നോവാഹ എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ മനുഷത്വ ഇടനാഴികള്‍ ഒരുക്കുമെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. യുക്രെയ്ന്‍ ഇതുവരെ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

മരിയുപോള്‍, വൊള്‍നോവാഹ എന്നീ നഗരങ്ങളില്‍ നിന്നും പ്രത്യേക ഇടനാഴികളിലൂടെ ആളുകളെ ഒഴിപ്പിക്കുമെന്നാണ് അറിയിപ്പ്.. വിമതരുടെ പ്രവിശ്യകളോട് ചേര്‍ന്നാണ് ഈ രണ്ട് സ്ഥലങ്ങളും.കാര്‍കീവിന് സമീപമുള്ള പെസോച്ചിനിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 300 ഓളം വിദ്യാര്‍ഥികളെ ഇവിടെ നിന്നും മാറ്റേണ്ടതുണ്ട്. മലയാളി വിദ്യാര്‍ഥികള്‍ ഏറെയുള്ള സ്ഥലമാണ് പെസോച്ചിന്‍. ഇവരെ പോളണ്ട് അതിര്‍ത്തിയിലെത്തിച്ചേക്കും.

തുറമുഖ നഗരമായ മരിയുപോള്‍ വളഞ്ഞ റഷ്യന്‍ സൈന്യം രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. വൈദ്യുതി, വെള്ളം, ഭക്ഷണം തുടങ്ങിയവയുടെ വിതരണം നിലച്ചു. മരിയുപോളിലെ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചെന്ന് ഡപ്യൂട്ടി മേയര്‍ അറിയിച്ചു.
റഷ്യന്‍ സൈന്യം ആക്രമണം തുടരുന്നതിനാലാണ് തീരുമാനം. ഒഴിപ്പിക്കല്‍ പാതയില്‍ ഷെല്ലാക്രമണം ശക്തമെന്നും ഡപ്യൂട്ടി മേയര്‍ അറിയിച്ചു.

സൂമിയില്‍നിന്ന് സ്വന്തം നിലയില്‍ യാത്ര തിരിക്കരുതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.വിദ്യാര്‍ഥികള്‍ക്കായി ഉടന്‍ ബസ് സൗകര്യമൊരുക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ അറിയിപ്പ്.

യുക്രെയ്നിലെ സുമി, ഖാര്‍ക്കീവ് നഗരങ്ങളിലാണ് ഇന്ത്യക്കാര്‍ കൂടുതലായി കുടുങ്ങിക്കിടക്കുന്നത്. നേരത്തെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് റഷ്യയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.