• Logo

Allied Publications

Europe
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫ്രാങ്ക്ഫര്‍ട്ട് പ്രൊവിന്‍സ് രൂപീകരിച്ചു
Share
ഫ്രാങ്ക്ഫര്‍ട്ട്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് കേന്ദ്രമാക്കി പുതുതായി പ്രൊവിന്‍സ് രൂപീകരിച്ചു. ജര്‍മനിയിലെ രണ്ടാമത്തെ പ്രൊവിന്‍സാണ് ഫ്രാങ്ക്ഫര്‍ട്ടിലേത്.

പുതിയ ഭാരവാഹികളായി ജോര്‍ജ് ജോസഫ് ചൂരപൊയ്കയില്‍ (ചെയര്‍മാന്‍), അരുണ്‍കുമാര്‍ എ. നായര്‍ (വൈസ് ചെയര്‍മാന്‍), ഡോ. ബെനേഷ് ജോസഫ് (പ്രസിഡന്‍റ്),ഡയാന കക്കാട്ട് (വൈസ് പ്രസിഡന്‍റ്),മനോജ് ചെറിയാന്‍ (ജനറല്‍ സെക്രട്ടറി),പീറ്റര്‍ തേക്കാനത്ത് (ജോയിന്‍റ് സെക്രട്ടറി), തോമസ് ജോണി ദേവസ്യ (ട്രഷറര്‍) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി റോജന്‍ ജോര്‍ജ്, ആന്‍റണി തേവര്‍പാടം, മനോജ് പാറുമ്മോട്ടില്‍, സേവ്യര്‍ പള്ളിവാതുക്കല്‍, ജോണ്‍ മാത്യു,
സിബോ മാത്യു, നിഖില്‍ സാംബശിവന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

ജോര്‍ജ് ചൂരപൊയ്കയിലിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡോ.ബെനേഷ് ജോസഫ് സ്വാഗതം ആശംസിച്ചു. മനോജ് ചെറിയാന്‍ നന്ദി പറഞ്ഞു. ജെറി കക്കാട്ട് തെരഞ്ഞെടുപ്പില്‍ വരണാധികാരിയായിരുന്നു.

ന്യൂജേഴ്സി ആസ്ഥാനമായി 1995 ലാണ് ആദ്യമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപീകൃതമായത്. എല്ലാ ഭൂഖണ്ഡങ്ങളിലും സംഘടനയ്ക്ക് പ്രൊവിന്‍സുകളുണ്ട്. ഓരോ രണ്ടു വർഷം കൂടുമ്പോള്‍ നടത്തുന്ന ഗ്ളോബല്‍ കോണ്‍ഫറന്‍സ് 2018 ഓഗസ്റ്റ് 18 മുതല്‍ 20 വരെ ജര്‍മനിയിലെ ബോണിലാണ് നടന്നത്. 2020 ല്‍ നടക്കേണ്ടിയിരുന്ന ഗ്ളോബല്‍ കോണ്‍ഫറന്‍സ് കോവിഡ് പാന്‍ഡമിക് മൂലം മാറ്റിവെയ്ക്കേണ്ടി വന്നു. ഡബ്ല്യുഎംസിയുടെ ഗ്ളോബല്‍ കോണ്‍ഫറൻസ് ഈ വര്‍ഷം ബഹറിനില്‍ ജൂണ്‍ 23 മുതല്‍ 26 വരെയാണ് നടക്കുന്നത്. ബഹറിനില്‍ നടക്കുന്ന പത്തൊന്‍പതാമത് ഗ്ളോബല്‍ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് ബഹറിന്‍ പ്രൊവിന്‍സാണ്. സമ്മേളനത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.