• Logo

Allied Publications

Americas
ലാ​നാ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മാ​ർ​ച്ച് 5ന്; ​ക​വി സ​ച്ചി​ദാ​ന​ന്ദ​ൻ മുഖ്യഉദ്ഘാടകനാകും
Share
ഷി​ക്കാ​ഗോ: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക(LANAയു​ടെ, 2223വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം മാ​ർ​ച്ച് 5 ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന്, (​സെ​ൻ​ട്ര​ൽ സ്റ്റാ​ൻ​ഡേ​ഡ് ടൈം) ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി പ്ര​സി​ഡ​ന്‍റ്, ക​വി സ​ച്ചി​ദാ​ന​ന്ദ​ൻ നി​ർ​വ​ഹി​ക്കും. സൂം ​പ്ലാ​റ്റ് ഫോ​മി​ലാ​ണ് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം. സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ലാ​നാ പ്ര​സി​ഡ​ന്‍റ് അ​നി​ലാ​ൽ ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​നാ​കും. സെ​ക്ര​ട്ട​റി ശ​ങ്ക​ർ മ​ന, ആ​മു​ഖ പ്ര​സം​ഗ​വും ട്ര​ഷ​റാ​ർ ഗീ​താ രാ​ജ​ൻ, സ്വാ​ഗ​ത പ്ര​സം​ഗ​വും നി​ർ​വ​ഹി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ന​ട​വ​യ​ൽ ന​ന്ദി പ്ര​കാ​ശി​പ്പി​ക്കും. ന്ധ​പ്ര​വാ​സ​വും സാ​ഹി​ത്യ​വും​ന്ധ എ​ന്ന വി​ഷ​യ​ത്തി​ൽ, ക​വി സ​ച്ചി​ദാ​ന​ന്ദ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് സം​വാ​ദം. ലാ​ന​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും ആ​ദ​രം സ​മ​ർ​പ്പി​ക്കും. ഡോ. ​എം എ​സ് ടി ​ന​ന്പൂ​തി​രി, ജോ​സ​ഫ് ന​ന്പി​മ​ഠം, മ​നോ​ഹ​ർ തോ​മ​സ്, ജോ​ണ്‍ ഇ​ള​മ​ത, അ​ബ്രാ​ഹം തോ​മ​സ്, വി ​സി പീ​റ്റ​ർ നീ​ണ്ടൂ​ർ, അ​ബ്രാ​ഹം തെ​ക്കേ​മു​റി, വാ​സു​ദേ​വ് പു​ളി​ക്ക​ൽ, ഷാ​ജ​ൻ ആ​നി​ത്തോ​ട്ടം, ജോ​സ് ഓ​ച്ചാ​ലി​ൽ, ജോ​ണ്‍ മാ​ത്യൂ, ജോ​സ​ൻ ജോ​ർ​ജ് എ​ന്നീ ലാ​നാ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്. സൂം ​മീ​റ്റി​ങ്ങ് ഐ​ഡി: 882 3135 2962; പാ​സ് വേ​ഡ്: 085010.

അ​നി​ലാ​ൽ ശ്രീ​നി​വാ​സ​ൻ (പ്ര​സി​ഡ​ന്‍റ്), ജോ​ർ​ജ്ജ് ന​ട​വ​യ​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ശ​ങ്ക​ർ മ​ന (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഷി​ബു പി​ള്ള (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഗീ​താ രാ​ജ​ൻ (ട്ര​ഷ​റ​ർ), ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), പ്ര​സ​ന്ന​ൻ പി​ള്ള (പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് ചെ​യ​ർ), സാ​മു​വ​ൽ യോ​ഹ​ന്നാ​ൻ (പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ), കെ. ​കെ. ജോ​ണ്‍​സ​ണ്‍ (എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം) എ​ന്നി​വ​രാ​ണ് ലാ​നാ ഭാ​ര​വാ​ഹി​ക​ൾ.

കേ​ര​ള​ത്തി​ൽ നി​ന്ന് യു​എ​സ്എ​യി​ലേ​യ്ക്കും കാ​ന​ഡ​യി​ലേ​യ്ക്കും കു​ടി​യേ​റി​പ്പാ​ർ​ത്ത ഭാ​ഷാ​സ്നേ​ഹി​ക​ളു​ടെ ദേ​ശീ​യ സാ​ഹി​ത്യ സം​ഘ​ട​ന​യാ​ണ് ലാ​ന. സ്വ​ത​ന്ത്ര മ​തേ​ത​ര പു​രോ​ഗ​മ​ന കാ​ഴ്ച​പ്പാ​ടു​ള്ള എ​ഴു​ത്തു​കാ​രും സാ​ഹി​ത്യാ​സ്വാ​ദ​ക​രും ലാ​ന​യി​ൽ കൂ​ട്ടു​കൂ​ടു​ന്നു.

പി​ഡി ജോ​ർ​ജ് ന​ട​വ​യ​ൽ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്