• Logo

Allied Publications

Europe
ഷോ​പ്പിം​ഗി​നി​ടെ മെ​ർ​ക്ക​ലി​ന്‍റെ പോ​ക്ക​റ്റ​ടി​ച്ചു
Share
ബെ​ർ​ലി​ൻ: മു​ൻ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ലി​നെ വ്യാ​ഴാ​ഴ്ച ഷോ​പ്പിം​ഗി​നി​ടെ മോ​ഷ്ടാ​ക്ക​ൾ പോ​ക്ക​റ്റ​ടി​ച്ചു. അം​ഗ​ര​ക്ഷ​ക​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തൊ​ന്നും മോ​ഷ്ടാ​വി​നെ പി​ന്തി​രി​പ്പി​ക്കാ​തെ 67 കാ​രി​യാ​യ മെ​ർ​ക്ക​ലി​ന്‍റെ പ​ഴ്സ് അ​ടി​ച്ചു​മാ​റ്റി. ബെ​ർ​ലി​ൻ സി​റ്റി​യി​ലെ മോ​ർ​സെ​സ്ട്രാ​സി​ലെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ചാ​ൻ​സ​ല​റു​ടെ പ​ഴ്സ് ഷോ​പ്പിം​ഗ് കാ​ർ​ട്ടി​ലെ ഒ​രു ബാ​ഗി​ലാ​യി​രു​ന്നു.

സം​ഭ​വം ന​ട​ന്നി​ട്ട് മെ​ർ​ക്ക​ൽ പോ​ലീ​സി​നെ വി​ളി​ച്ചി​ല്ല, പ​ക​രം അ​വ​ർ ഫ്രെ​ഡ്രി​ക്സ്ട്രാ​സെ​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി മോ​ഷ​ണ​ത്തെ​ക്കു​റി​ച്ച് പ​രാ​തി ന​ൽ​കി. രാ​വി​ലെ 11.40 ഓ​ടെ പ​ഴ്സ് മോ​ഷ​ണം പോ​യ​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും പേ​രു​ക​ളൊ​ന്നും ന​ൽ​കി​യി​ല്ല. അ​വ​രു​ടെ വാ​ല​റ്റി​നൊ​പ്പം തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സും മ​ണി കാ​ർ​ഡു​മാ​ണ് പ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന​ത്.

ചാ​ൻ​സ​ല​റാ​യി 16 വ​ർ​ഷം ജ​ർ​മ​നി​യെ മെ​ർ​ക്ക​ൽ ഭ​രി​ച്ച​പ്പോ​ഴും മെ​ർ​ക്ക​ലി​ന്‍റെ വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സാ​മ​ഗ്രി​ക​ൾ അ​വ​ർ സ്വ​യ​മാ​യി​ട്ടാ​ണ് വാ​ങ്ങി​യി​രു​ന്ന​ത്. ഏ​തൊ​രു സാ​ധാ​ര​ണ പൗ​ര​യെ​പ്പോ​ലെ മാ​ർ​ക്ക​റ്റി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് ഷോ​പ്പിം​ഗ് ന​ട​ത്തു​ന്ന​ത്. ഇ​ത് മി​ക്ക​പ്പോ​ഴും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.