• Logo

Allied Publications

Americas
യു​ക്രെ​യ്നി​ൽ അ​ക​പ്പെ​ട്ട ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണം: ഫോ​മാ
Share
ന്യൂ​യോ​ർ​ക്ക്: റ​ഷ്യ​യു​ക്രെ​യ്ൻ യു​ദ്ധം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു​ക്രെ​യ്നി​ലു​ള്ള എ​ല്ലാ ഭാ​ര​തീ​യ​രു​ടെ​യും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും, അ​വ​രെ സു​ര​ക്ഷി​ത​രാ​യി നാ​ട്ടി​ൽ എ​ത്തി​ക്കാ​ൻ കേ​ന്ദ്ര​കേ​ര​ള സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഫോ​മാ അ​ഭ്യ​ർ​ത്ഥി​ച്ചു.

ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി യു​ക്രെ​യി​നി​ൽ താ​മ​സി​ക്കു​ന്ന നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ണ്ട്. യു​ക്രെ​യി​നി​ൽ മാ​ത്രം പ​തി​നെ​ണ്ണാ​യി​ര​ത്തോ​ളം ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ണ്ട്. ചേ​രി ചേ​രാ​ന​യ​ത്തി​ൽ നി​ല​കൊ​ള്ളു​ന്ന ഇ​ന്ത്യ​ക്ക് റ​ഷ്യ​യു​മാ​യും, മ​റ്റു യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യി വ​ള​രെ ന​ല്ല ബ​ന്ധ​മാ​ണു​ള്ള​ത്. യു​ക്രെ​യ്നി​ൽ നി​ന്ന് അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​ര​മാ​ർ​ഗം വാ​ഹ​ന​ങ്ങ​ളി​ൽ റ​ഷ്യ​യു​ടെ​യും യു​ക്രെ​യ്നി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ എ​ല്ലാ​വ​രെ​യും സു​ര​ക്ഷി​ത​മാ​യി എ​ത്തി​ക്കാ​നും അ​വി​ടെ നി​ന്നും വ്യോ​മ മാ​ർ​ഗ്ഗം നാ​ട്ടി​ലെ​ത്തി​ക്കാ​നും ഇ​ന്ത്യ​യു​മാ​യി സൗ​ഹൃ​ദം പു​ല​ർ​ത്തു​ന്ന രാ​ജ്യ​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നും ഇ​ന്ത്യ​ക്ക് ക​ഴി​യും. യു​ദ്ധ​ത്തി​ന്‍റെ കെ​ടു​തി​ക​ളി​ൽ ഒ​രു ഇ​ന്ത്യാ​ക്കാ​ര​നും പെ​ട്ടു​പോ​കാ​തി​രി​ക്കാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്യ​ണ​മെ​ന്നും ഫോ​മ അ​ഭ്യ​ർ​ഥി​ച്ചു.

ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ യു​ക്രെ​യ്നി​ലു​ണ്ട്. ജീ​വി​തം ആ​രം​ഭി​ച്ചി​ട്ടി​ല്ലാ​ത്ത ഇ​വ​രെ​ല്ലാ​വ​രും ത​ന്നെ ഭ​യ​ച​കി​ത​രാ​ണ്. മു​ൻ​പ് ഇ​റാ​ക്ക് യു​ദ്ധ സ​മ​യ​ത്തു ഇ​ന്ത്യ​ൻ സൈ​ന്യം ഇ​റാ​ഖി​ലെ​ത്തി ഇ​ന്ത്യ​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി കൊ​ണ്ടു വ​ന്ന​ത് പോ​ലെ​യു​ള്ള നീ​ക്ക​ങ്ങ​ൾ ഇ​പ്പോ​ൾ അ​നി​വാ​ര്യ​മാ​ണ്. ഇ​ന്ത്യ​ക്കാ​രാ​യ കു​ട്ടി​ക​ളെ ഭ​യ​ച​കി​ത​രാ​യി യു​ദ്ധ​ഭൂ​മി​യി​ൽ ക​ഴി​ച്ചു​കൂ​ട്ടു​വാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കു​ന്ന​ത് എ​ല്ലാ​വ​രെ​യും ദുഃ​ഖ​ത്തി​ലാ​ക്കു​ന്നു. ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ എ​ത്ര​യും വേ​ഗം സ്വീ​ക​രി​ക്കു​വാ​ൻ ഗ​വ​ണ്‍​മെ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​വാ​ൻ എ​ല്ലാ​വ​രും അ​വ​രു​ടേ​താ​യ രീ​തി​ക​ളി​ൽ സ്വാ​ധീ​നം ചെ​ലു​ത്ത​ണം.

എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും ആ​വാ​സ വ്യ​വ​സ്ഥ​യെ ത​ക​ർ​ക്കു​ന്ന യു​ദ്ധ​ത്തെ ഫോ​മാ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ക്കു​ന്നു. സ​മാ​ധാ​ന​വും സ​ന്തോ​ഷ​വും ന​ൽ​കാ​ൻ ക​ഴി​യു​ന്ന ഒ​രു ലോ​ക ക്ര​മം ഉ​ണ്ടാ​ക​ണ​മെ​ന്നും എ​ല്ലാ രാ​ജ്യാ​ന്ത​ര ത​ർ​ക്ക​ങ്ങ​ളും, ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ടാ​ൻ ക​ഴി​യു​മെ​ന്നും ഫോ​മാ പ്ര​ത്യാ​ശി​ക്കു​ന്നു.

ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ

പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ക്കു​ന്ന കാ​മ്പ​സു​ക​ൾ ബൈ​ഡ​ൻ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നു റോ ​ഖ​ന്ന.
കാ​ലി​ഫോ​ർ​ണി​യ : കോ​ളേ​ജു​ക​ളി​ലും സ​ർ​​വകലാ​ശാ​ല​ക​ളി​ലും ന​ട​ന്ന പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ങ്ങ​ൾ 2024 ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​
യു​എ​സി​ൽ പു​തി​യ ര​ണ്ട് കോ​വി​ഡ് വേ​രി​യ​ന്‍റുക​ൾ പ​ട​രു​ന്ന​താ​യി സി​ഡി​സി.
ന്യൂ​യോ​ർ​ക്ക് ∙ ര​ണ്ട് പു​തി​യ കോ​വി​ഡ് വേ​രി​യ​ന്‍റു​ക​ൾ യു​എ​സി​ൽ പ​ട​രു​ന്ന​താ​യി യു​എ​സ് സെ​ന്‍റേ​ഴ്സ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ
വാഷിംഗ്ടൺ സെന്‍റ് തോമസ് ഇടവക ഡയമണ്ട് ജൂബിലി ഉദ്ഘാടനവും ലോഗോ പ്രകാശനവും.
വാഷിംഗ്ടൺ ഡിസി നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും പഴക്കം ചെന്ന ഇടവകകളിൽ ഒന്നായ വാഷിംഗ്ടൺ സെന്‍റ് തോമസ് ഇടവകയുടെ ഡയമണ്ട് ജൂബിലി ഉദ്ഘാടനവു
ര​മേ​ഷ് പ്രേം​കു​മാ​ർ കോ​പ്പ​ൽ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് ​തെരഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
കോ​പ്പ​ൽ: ​മേ​യ് 4 ശ​നി​യാ​ഴ്ച കോ​പ്പ​ൽ സി​റ്റി കൗ​ൺ​സി​ലി​ലെ 5ാം സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ര​മേ​ഷ് പ്രേം​കു​മ