• Logo

Allied Publications

Americas
ബിജു ചാക്കോ ഫോമാ ജോയിന്‍റ് സെക്രട്ടറി സ്ഥാനാർഥി
Share
ന്യൂയോർക്ക്: സാമൂഹ്യ രംഗത്തെ പ്രവർത്തന മികവുമായി ബിജു ചാക്കോ ഫോമാ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നു.

അമേരിക്കയിലെ മലയാളി സംഘടനകളുടെ ഏറ്റവും വലിയ അംബ്രല്ല സംഘടനയായ ഫോമായുടെ (FOMAA) 20222024 വർഷത്തെ ചുമതലക്കാരുടെ തെരഞ്ഞെടുപ്പിൽ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് ബിജുവിനെ നോമിനേറ്റ് ചെയ്യുവാൻ ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡ് ചുമതലക്കാർക്ക് പ്രചോദനം നൽകിയതും ബിജുവിന്‍റെ സാമൂഹിക സേവന തല്പരതയാണ് .

അമേരിക്കയിലെ ആദ്യകാല സംഘടനകളിൽ പ്രമുഖ സംഘടനയാണ് മുപ്പത്തഞ്ചിൽപരം വർഷങ്ങളായി ന്യൂയോർക്ക് ലോംഗ് ഐലൻഡ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ അമേരിക്കൻ മലയാളി അസോസിയേഷൻ ഓഫ് ലോംഗ് ഐലൻഡ്.

ലോംഗ് ഐലൻഡ് ജൂയിഷ് ഹോസ്പിറ്റലിലെ പാൾമിനറി മെഡിക്കൽ ടെക്കനോളജി വിഭാഗത്തിൽ വർഷങ്ങളായി പ്രവർത്തിക്കുകയും ന്യൂയോർക്കിലെ വിവിധ സംഘടനകളിലൂടെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുകയും ചെയ്യുന്ന ബിജു ചാക്കോ, നിലവിൽ ഫോമായുടെ ന്യൂയോർക്ക് മെട്രോ റീജൺ സെക്രട്ടറിയും “ഫോമാ ഹെല്പിംഗ് ഹാൻഡ്” പദ്ധതിയുടെ രൂപശില്പികളിൽ ഒരാളും പദ്ധതി സെക്രട്ടറിയുമാണ്.

“ഫോമാ ഹെല്പിംഗ് ഹാൻഡ്” പദ്ധതിയിലൂടെ ഫോമായുടെ പ്രസിഡന്‍റ് അനിയൻ ജോർജിന്‍റെ നേതൃത്വത്തിൽ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ബിജു നടത്തിയ സാമൂഹിക സേവനം വളരെ പ്രശംസനീയമാണ്. ഫോമാ വില്ലേജിന്‍റെ രൂപീകരണത്തിലും പ്രവർത്തനത്തിലും ബിജുവിന്‍റെ
പങ്ക് സുപരിചിതമാണ്.

ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട സെനറ്റർ കെവിൻ തോമസിന്‍റെ 2018, 2020ലെ ഇലക്ഷൻ കോഓർഡിനേറ്ററായും ന്യൂയോർക്ക് സെനറ്റ് അംഗീകാരം നൽകിയ മലയാളി ഹെറിറ്റേജ് പ്രോഗ്രാമിന്‍റെ സംഘാടകരിൽ ഒരാളായും ബിജു തന്‍റെ മികവ് തെളിയിച്ചിട്ടുണ്ട്.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു മുൻ‌തൂക്കം നൽകി ന്യൂയോർക്ക് കേന്ദ്രമായി പ്രവൃത്തിക്കുന്ന ECHO എന്ന സംഘടനയുടെ ഓപ്പറേഷൻസ് ഡയറക്ടർ കൂടിയായ ബിജു. 2018ലെ കേരള പ്രളയക്കെടുതിയിൽ കഷ്ടതയനുഭവിച്ചവരെ സഹായിക്കുന്നതിനും ഭവനരഹിതരായ 30 കുടുംബങ്ങൾക്കു വീട് നിർമിച്ചു നല്കുന്നതിനുമായി ECHO മൂന്നു കോടി രൂപ സമാഹരിച്ചു നൽകുന്നതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

കോട്ടയം കുമരകത്തു നിർമിച്ചു നൽകിയ 30 ഭവനങ്ങളുടെ നിർമാണ സമയം ബിജു നേരിട്ട് നിർമാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അതിനു നേതൃത്വം നൽകുകയും ചെയ്തു.

നേപ്പാളിലെ ഭൂകമ്പത്തിൽ നേപ്പാളി ജനതക്ക് ഒരു പ്രൈമറി ഹെൽത്ത് സെന്‍റർ നിർമിച്ചു നൽകിയും കിഡ്നി ഫൌണ്ടേഷൻ ഓഫ് ഇന്ത്യ വഴി നിർധനരായ കിഡ്നി രോഗികൾക്ക് സൗജന്യ ഡയാലിസിസ് നടത്തുന്നതിന് ഡയാലിസിസ് മെഷീൻ നല്കിയതുമുൾപ്പടെ ECHOയുടെ അനവധി ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി നിന്ന ബിജു നല്ലൊരു സാമൂഹിക സേവകനാണ്.

ന്യൂയോർക്കിലെ വിവിധ സാമൂഹിക സാംസ്കാരിക സാമുദായിക സംഘടനകളിൽ സെക്രട്ടറിയായും ജോയിന്‍റ് സെക്രട്ടറിയായും കമ്മിറ്റി അംഗമായും മറ്റും പ്രവർത്തി പരിചയമുള്ളതിനാൽ ഫോമാ ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടാൽ ഫോമാ എന്ന സംഘടനക്ക് ഒരു മുതൽക്കൂട്ടായിരിക്കും ബിജു ചാക്കോ.

ന്യൂയോർക്കിലെ സെന്‍റ് ജോൺസ് മാർത്തോമ ഇടവകയുടെ സെക്രട്ടറി, ട്രസ്റ്റി, സഭാ മണ്ഡലം പ്രതിനിധി, ഭദ്രാസന അസംബ്‌ളി മെമ്പർ എന്നീ മേഖലകളിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ബിജു നല്ലൊരു സംഘാടകൻ കൂടിയാണ്. സൗമ്യതയും മിതഭാഷിത്വവും മറ്റുള്ളവരുടെ പ്രയാസങ്ങൾ മനസിലാക്കുന്നതിനുള്ള പ്രത്യേക കഴിവും ബിജുവിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു.

അമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇന്തോ അമേരിക്കൻ പ്രസ്ക്ലബിന്‍റെ 2020 2021 ലെ നാഷണൽ ജനറൽ സെക്രട്ടറിയായിരുന്നു. നല്ലൊരു സ്പോർട്സ് സ്‌നേഹികൂടിയയായ ബിജു ചാക്കോ ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബിന്‍റെ സജീവാംഗമാണ്.

ഫോമായുടെ നല്ല ഭാവി ആഗ്രഹിക്കുന്നവർ എല്ലാവരും ബിജുവിനു വോട്ടുനൽകി ഫോമാ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു.

മാത്യുക്കുട്ടി ഈശോ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്