• Logo

Allied Publications

Middle East & Gulf
ഡോ. അമാനുല്ല വടക്കാങ്ങരക്ക് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം
Share
ദോഹ: പ്രവാസി മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരക്ക് യൂണിവേഴ്സൽ റിക്കോര്‍ഡ് ഫോറത്തിന്‍റെ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം .

ഗ്രന്ഥ രചന, മാധ്യമം പ്രവര്‍ത്തനം എന്നിവയ്ക്കു പുറമേ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ഗള്‍ഫ് മേഖലയില്‍ തൊഴില്‍ നേടുവാന്‍ സഹായകമായ സ്പോക്കണ്‍ അറബിക് പുസ്തകങ്ങളും പരിശീലന പരിപാടികളും, വിജയമന്ത്രങ്ങള്‍ എന്ന മോട്ടിവേഷണല്‍ പരമ്പര, സാമൂഹ്യ പ്രതിബദ്ധത അടയാളപ്പെടുത്തുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ എന്നിവയാണ് അമാനുല്ലയെ
പുരസ്കാരത്തിന് അർഹനാക്കിയതെന്ന് യുആര്‍എഫ് ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫ് അറിയിച്ചു.

മാര്‍ച്ച് അഞ്ചിന് കോൽക്കത്ത മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന യുആര്‍എഫ് വേള്‍ഡ് ടാലന്‍റ് ഫെസ്റ്റിവലില്‍ അവാര്‍ഡ് സമ്മാനിക്കും.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടോളമായി പ്രവാസ ലോകത്ത് സജീവമായ ഡോ. അമാനുല്ല വടക്കാങ്ങര മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളില്‍ എഴുതുന്ന മാധ്യമ പ്രവര്‍ത്തകനാണ്. 80 പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹത്തിന്‍റെ ആയിരത്തിലധികം ലേഖനങ്ങള്‍, ഇന്‍റർവ്യൂകൾ, ഫീച്ചറുകള്‍ എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോവിഡ് കാലം സൃഷ്ടിച്ച അനിശ്ചിതത്വത്തിന്‍റേയും അസമാധാനത്തിന്‍റേയും അന്തരീക്ഷത്തില്‍ അമാനുല്ലയുടെ രചനയില്‍ പിറന്ന വിജയമന്ത്രങ്ങള്‍ക്ക് മികച്ച മലയാളം പോഡ്കാസ്റ്റിനുള്ള യൂണിവേഴ്സല്‍ റിക്കോര്‍ഡ് ഫോറത്തിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ വടക്കാങ്ങര പരേതരായ മുഹമ്മദ് കുഞ്ഞിപ്പയുടേയും ഹലീമയുടേയും മകനായ അമാനുല്ല, ഖത്തറിലെ പ്രമുഖ മീഡിയ സ്ഥാപനമായ മീഡിയ പ്ളസ് സിഇഒയാണ്.

ഭാര്യ: റഷീദ. റഷാദ് മുബാറക്, ഹംദ, സഅദ് എന്നിവര്‍ മക്കളാണ്.

അഫ്സല്‍ കിളയില്‍

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.