• Logo

Allied Publications

Middle East & Gulf
ആഗോള സാമ്പത്തിക ഭൂപടം മാറ്റിവരയ്ക്കപ്പെടുന്ന കരാറാണ് ഇന്ത്യയും യു എ ഇ യും ഒപ്പുവച്ചതെന്നു യുഎഇ മന്ത്രി
Share
അബുദാബി : ഇന്ത്യ യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ആഗോള സാമ്പത്തിക ഭൂപടം തന്നെ മാറ്റി വരയ്ക്കുമെന്നു യു എ ഇ സാമ്പത്തിക കാര്യ മന്ത്രി അബ്ദുള്ള ബിൻ തൗഖ് അഭിപ്രായപ്പെട്ടു. കരാറിന്‍റെ ഗുണം ലഭിക്കുക ഇരു രാജ്യങ്ങൾക്കു മാത്രമല്ല , മധ്യപൂർവ രാജ്യങ്ങൾക്കും , വടക്കൻ ആഫ്രിക്കൻ , തെക്കനേഷ്യൻ രാജ്യങ്ങൾക്കുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും യു എ ഇയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ചതിനു പിന്നാലെ നടന്ന വിർച്വൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യു എ ഇ സാമ്പത്തിക കാര്യമന്ത്രി. ഇരു രാജ്യങ്ങളും കോവിഡ് പ്രതിസന്ധികളിൽ നിന്നും കരകയറുന്ന സാഹചര്യത്തിൽ ഒപ്പുവച്ച കരാർ പരസ്പരം ഉൾക്കൊള്ളൂന്നതും, വിവേചന രഹിതവും , സുതാര്യവും , നിക്ഷേപ സാഹചര്യങ്ങളിൽ പ്രവചനപരവും ,സുസ്ഥിരവുമാണെന്നു മന്ത്രി അഭിപ്രായപ്പെട്ടു.

"ഇന്ത്യയും യു എ ഇ യു അവരാവരുടെ വിപണികൾ തുറന്നിടും, അതിലൂടെ ഇരു രാജ്യങ്ങളും ചേർന്ന് ആഗോള സാമ്പത്തിക ഭൂപടം മാറ്റി വരക്കും , ഇരു രാജ്യങ്ങൾക്കും ലഭിക്കുന്ന പ്രയോജനങ്ങൾ സുതാര്യമാണ്" അബ്ദുള്ള ബിൻ തൗഖ് പറഞ്ഞു. യു എ ഇ യെ സംബന്ധിച്ച് ഇന്ത്യയിലെ 140 കോടി ജനങ്ങളിലേക്കുള്ള വാതിലാണിതെന്നും , ഇന്ത്യയെ സംബന്ധിച്ച് മിഡിൽ ഈസ്റ്റ് , ആഫ്രിക്ക , യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള ഇടനാഴിയാണിതെന്നും മന്ത്രി വ്യക്തമാക്കി.

80 ശതമാനത്തോളം വ്യാപാരത്തെ ബാധിക്കുന്ന കരാർ കൂടുതൽ നിക്ഷേപങ്ങൾക്ക് അവസരം ഒരുക്കും. ചെറുകിട സ്ഥാപനങ്ങൾക്ക് പങ്കാളിത്വത്തിലൂടെ കൂടുതൽ വ്യാപിക്കുന്നതിനും രാജ്യങ്ങൾക്കു കോവിഡ് മൂലം നഷ്ടപെട്ടത് തിരിച്ചു പിടിക്കാനും സാഹചര്യം തെളിയും. ഈ കരാർ 5 മാസങ്ങൾ കൊണ്ടല്ല കഴിഞ്ഞ 50 വർഷംകൊണ്ടാർജ്ജിച്ച വിശ്വാസത്തിന്‍റെ അടിത്തറയിൽ നിന്നും വികസിപ്പിച്ചെടുത്തതാണെന്നും വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിൻ അഹ്‌മദ്‌ അൽ സെയൂഥി പറഞ്ഞു.

പരമ്പരാഗത വ്യാപാര രീതികൾ മാത്രമല്ല ഡിജിറ്റൽ ട്രേഡ് , ഡേറ്റ പ്രൊട്ടക്ഷൻ , ഡിജിറ്റൽ കൺസ്യൂമർ റൈറ്സ് , ഡിഫിറ്റൽ സിഗ്നേച്ചർ തുടങ്ങിയ വർത്തമാന ഭാവി കാലങ്ങളെ കൂടി മുൻപിൽ കണ്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു

അനിൽ സി. ഇടിക്കുള

ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭ ​തെരഞ്ഞെ​ടു​പ്പ് : ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​ലൈ​ൻ തെ
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി