• Logo

Allied Publications

Middle East & Gulf
ശശി തരൂർ എംപി പങ്കുവച്ച ട്വീറ്റിനെതിരെ കുവൈറ്റ് ഇന്ത്യന്‍ എംബസി
Share
കുവൈറ്റ് സിറ്റി : കുവൈറ്റ് പാർലമെന്‍റ് അംഗങ്ങളുടെ പ്രസ്താവന പങ്കുവച്ച ശശി തരൂരിന്‍റെ ട്വീറ്റിനെതിരെ കുവൈറ്റ് ഇന്ത്യന്‍ എംബസി. നിരന്തരം ഇന്ത്യക്കെതിരെ പോസ്റ്റ്‌ ഇടുന്നവരുടെ പോസ്റ്റുകള്‍ റീട്വീറ്റ് ചെയ്യുന്നത് തീര്‍ത്തും സങ്കടകരമാണെന്നും ഇത്തരം പോസ്റ്റുകളെ അനുകൂലിക്കുന്നത് തെറ്റായ സന്ദേശങ്ങള്‍ നല്‍കുമെന്നും എംബസി വ്യക്തമാക്കി.

ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പാക്കിസ്ഥാന്‍റെ "പീസ്‌ ഓഫ്‌ അംബാസഡർ' പുരസ്കാരം ലഭിച്ച സ്വദേശിയാണ് പാർലമെന്‍റ് അംഗങ്ങളെ ഉള്‍പ്പെടുത്തി ഹിജാബ് വിഷയത്തില്‍ ട്വീറ്റ് ചെയ്തത്.

ഹിജാബ്‌ വിവാദത്തെ തുടർന്നു ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങൾക്ക് കുവൈറ്റിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു പാര്‍ലമെന്‍റ് അംഗങ്ങള്‍ ഒപ്പിട്ട കത്ത് സര്‍ക്കാരിന് നല്‍കിയത്.

അതേസമയം ഇന്ത്യൻ എംബസിയുടെ വീക്ഷണം അംഗീകരിക്കുന്നതായും വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതാണെന്നും എന്നാല്‍ തന്‍റെ റീട്വീറ്റിലൂടെ ആ വ്യക്തിയെ അംഗീകരിക്കുന്നില്ലെന്നും ശശി തരൂർ പിന്നീട് പ്രതികരിച്ചു.

സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.