• Logo

Allied Publications

Europe
സമീക്ഷ യുകെ മെമ്പർഷിപ്പ് കാന്പയിനു തുടക്കം കുറിച്ചു
Share
ലണ്ടൻ: യുകെയിലെ ഇടതുപക്ഷ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഈ വർഷത്തെ അംഗത്വ വിതരണ കാമ്പയിനു തുടക്കം കുറിച്ചു .

ഫെബ്രുവരി 13നു കവൻട്രിയിൽ ചേർന്ന വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ക്യാമ്പയിന് തുടക്കം കുറിച്ചത് . ഫെബ്രുവരി 15 മുതൽ മാർച്ച് 31 വരെയാണ് കാന്പയിൻ കാലാവധി. ഇടതുപക്ഷ പുരോഗമന ആശയങ്ങൾ ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെയും പുതുതായി യുകെയിൽ എത്തുന്നവരിലെ സമാന ചിന്താഗതിക്കാരെയും സംഘടനയോട് ചേർത്തു നിർത്തുക എന്നതാണ് അന്പതു ദിവസം നീണ്ടുനിൽക്കുന്ന മെമ്പർഷിപ്പ് കാമ്പയിനിലൂടെ സംഘടന ലക്ഷ്യമിടുന്നത്.

2019 ൽ സിപിഎം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി ആണ് സമീക്ഷ യുകെ യുടെ ആദ്യ മെമ്പർഷിപ്പ് കാന്പയിൻ ഉദ്ഘാടനം ചെയ്തത്. "ഒരു നൂറു ദിനങ്ങൾ ഒരായിരം മെമ്പർമാർ' എന്ന ലക്ഷ്യത്തോടെ തുടങ്ങിയ കാന്പയിനിലൂടെ യുകെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ഇടതുപക്ഷ സഹയാത്രികരെ സംഘടനയിൽ എത്തിക്കാനായി.

സമീക്ഷ യുകെയുടെ ബ്രാഞ്ചുകൾ ഉള്ള പ്രദേശങ്ങളിലെ പുരോഗമന ആശയഗതിക്കൊപ്പം നിലകൊള്ളുന്ന സുഹൃത്തുക്കളെയും സഖാക്കളെയും ഇടതുപക്ഷ സാംസ്കാരിക സംഘടനയുടെ കാലിക പ്രസക്തി ബോധ്യപ്പെടുത്തി ഒപ്പം നിർത്തിക്കൊണ്ട് സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായി സമീക്ഷ യുകെ ഭാരവാഹികൾ പറഞ്ഞു .

വർഗീയതയെ ചെറുത്തുതോൽപ്പിക്കാനും മതനിരപേക്ഷതയും മാനവിക മൂല്യങ്ങളും ഊട്ടിയുറപ്പിക്കുവാനും സമൂഹത്തിൽ ഇടതുപക്ഷ പുരോഗമന കലാ സാംസ്കാരിക സംഘടനകൾ ശക്തി പ്രാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നല്ലൊരു നാളേയ്ക്കായ് സമീക്ഷ യുകെയിലൂടെ ഒരുമിച്ച് പ്രവർത്തിക്കാൻ എല്ലാവരും മുന്നോട്ടു വരാൻ തയാവണമെന്ന് സമീക്ഷ യുകെ നാഷണൽ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി അഭ്യർത്ഥിച്ചു .

സമീക്ഷ യുകെ ബ്രാഞ്ചുകൾ ഇല്ലാത്ത സ്ഥലങ്ങളിലെ സംഘടനയോട് ചേർന്ന് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ. താഴെ കൊടുത്തിരിക്കുന്ന സമീക്ഷ യുകെ സെക്രട്ടറിയേറ്റ് മെമ്പർമാരെ ബന്ധപ്പെടേണ്ടതാണ്.

ഉണ്ണികൃഷ്ണൻ ബാലൻ 07984744233 , ജോഷി ഇറക്കത്തിൽ 07577531527 , മോൻസി തൈക്കൂടൻ 07904314940.

ദിനേശ് ശ്രീധരൻ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.