• Logo

Allied Publications

Europe
ഇറ്റലിയില്‍ മാസ്ക് ഉപയോഗിക്കുന്നതിൽ ഇളവ് അനുവദിച്ചു
Share
റോം: ഇറ്റലിയില്‍ നിർബന്ധിത മാസ്ക് ധരിക്കൽ നിയമം എടുത്തുകളഞ്ഞു. വെള്ളിയാഴ്ച മുതലാണ് ഇതു സംബന്ധിച്ച് ഉത്തരവ് നിലവിൽവന്നത്. ആരോഗ്യമന്ത്രി റോബര്‍ട്ടോ സ്പെരാന്‍സയാണ് ഇക്കാര്യം അറിയിച്ചത്.

സർക്കാർ മാസ്ക് ഉപയോഗിക്കുന്നതിൽ ഇളവ് അനുവദിച്ചുവെങ്കിലും വലിയ ജനക്കൂട്ടങ്ങൾക്കിടയിലും കെട്ടിടങ്ങള്‍ക്കുള്ളിലും മാസ്ക് ആവശ്യകത കുറഞ്ഞത് മാര്‍ച്ച് 31 വരെ നിലനില്‍ക്കും. അതുവരെ കൊറോണ അടിയന്തരാവസ്ഥയും പ്രാബല്യത്തിലുണ്ടാവും.

രാജ്യവ്യാപകമായി കോവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ ലഘൂകരിച്ചതോടെ വെള്ളിയാഴ്ച മുതല്‍ നൈറ്റ് ക്ലബുകൾ വീണ്ടും തുറക്കാന്‍ അനുവദിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി നൈറ്റ്ക്ളബുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഒമിക്രോണ്‍ വേരിയന്റിനു കാരണമായ കേസുകളുടെ വര്‍ദ്ധനവിന് ഇടയില്‍ സര്‍ക്കാര്‍ ആരോഗ്യ നടപടികള്‍ വീണ്ടും കര്‍ശനമാക്കിയതിനാല്‍ കഴിഞ്ഞവർഷം ഡിസംബര്‍ 30നു വീണ്ടും അടച്ചുപൂട്ടുകയായിരുന്നു.

ഇറ്റലിയിലെ ഒട്ടുമിക്ക ഒഴിവുസമയ സ്ഥലങ്ങളിലെയും പോലെ, കോവിഡിനെതിരെ വാക്സിനേഷന്‍ അല്ലെങ്കില്‍ വീണ്ടെടുക്കല്‍ തെളിയിക്കുന്ന റിഇന്‍ഫോഴ്സ്ഡ് അല്ലെങ്കില്‍ 'സൂപ്പര്‍' പച്ച പാസ് കാണിക്കാന്‍ കഴിയുന്നവര്‍ക്ക് പ്രവേശനം പരിമിതപ്പെടുത്തും.
ഇന്‍ഡോര്‍ വേദികള്‍ക്ക് പരമാവധി 50 ശതമാനമായും ഔട്ട്ഡോര്‍ 75 ശതമാനമായും ശേഷി പരിമിതപ്പെടുത്തും.

രോഗവ്യാപനത്തിന്‍റെ തോത് ‌അനുസരിച്ച് വരും ആഴ്ചകളില്‍ നിലവിലുള്ള ആരോഗ്യ നടപടികള്‍ ലഘൂകരിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ നിലവിലുള്ള നിയമങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ഇതുവരെ ഉറച്ച തീയതികളൊന്നും നല്‍കിയിട്ടില്ല. അതേസമയം വീടിനുള്ളില്‍ മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയും ഗ്രീന്‍ പാസ് സംവിധാനവും ഏപ്രിലില്‍ നിര്‍ത്തലാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ജോസ് കുമ്പിളുവേലില്‍

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം