• Logo

Allied Publications

Europe
എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണത്തിന് എഴുപതിറ്റാണ്ട്
Share
ലണ്ടന്‍:ബ്രിട്ടീഷ് രാജ്ഞിയായി എലിസബത്ത് സ്ഥാനമേറ്റിട്ട് ഫെബ്രുവരി ആറിന് 70 വര്‍ഷം തികഞ്ഞു. ഭരണത്തിന്‍റെ പ്ളാറ്റിനം ജൂബിലി വിവിധ പരിപാടികളോടെ ആഘോഷമാക്കാനുള്ള തീരുമാനത്തിലാണ് ബെക്കിംഗ്ഹാം കൊട്ടാരം.

തൊണ്ണുറ്റഞ്ചുകാരി രാജ്ഞി അധികാരത്തിലേറിയത് 1952 ഫെബ്രുവരി ആറിനാണ്. ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ബ്രിട്ടീഷ് രാജ്ഞി എന്ന പദവിയും അവര്‍ക്കു മാത്രം സ്വന്തം.

വര്‍ഷം മുഴുവന്‍ ആഘോഷിക്കാനാണ് ബെക്കിംഗ്ഹാം കൊട്ടാരത്തിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി ജൂണ്‍ രണ്ടു മുതല്‍ അഞ്ചു വരെ നാലു ദിവസം ഇംഗ്ലണ്ടിൽ പൊതു അവധി പ്രഖ്യാപിച്ചു. അവധി ചരിത്രപരമായ നാഴികക്കല്ല് ആഘോഷിക്കാന്‍ ഒത്തുചേരാനുള്ള അവസരമൊരുക്കുമെന്ന് കൊട്ടാരത്തിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു.

വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യവ്യാപക പുഡിംഗ് മത്സരങ്ങള്‍, സൈനിക പരേഡുകള്‍, പാര്‍ട്ടികള്‍ എന്നിവ സംഘടിപ്പിക്കും.

അതേസമയം വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ചാള്‍സ് രാജാവാകുമ്പോള്‍ രാജ്ഞിയാവുക ഭാര്യ കാമില തന്നെയാവും എന്നു ഉറപ്പായി. ചരിത്രപ്രധാന്യം കൈവരിക്കാവുന്ന പ്ളാറ്റിനം ജൂബിലി പ്രസ്താവനയിലൂടെയാണ് എലിസബത്ത് രാജ്ഞി ഇക്കാര്യം സ്ഥിരീകരിച്ചത്.

ചാള്‍സ് രാജാവാകുമ്പോള്‍ കാമിലയ്ക്കും പൂര്‍ണമായ അംഗീകാരം ലഭിക്കും. നിങ്ങളുടെ സേവിക, എലിസബത്ത് ആര്‍. എന്നു എഴുതി ഒപ്പുവച്ച് ബ്രിട്ടീഷ് ജനതയ്ക്കായി നല്‍കിയ ഒരു സന്ദേശത്തിലൂടെയാണ് എലിസബത്ത് രാജ്ഞി ഇക്കാര്യം അറിയിച്ചത്.

തനിക്കു ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ രാജ്ഞി, കാലം കഴിയുമ്പോള്‍ ചാള്‍സ് രാജാവാകുമെന്നും അപ്പോള്‍ കാമില രാജ്ഞി എന്നറിയപ്പെടണമെന്നും തനിക്കു തന്ന എല്ലാ സ്നേഹവും പിന്തുണയും അവര്‍ക്കും നല്‍കണമെന്നും സന്ദേശത്തിൽ രാജ്ഞി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.