• Logo

Allied Publications

Europe
ഗിൽഫോർഡ് മലയാളി കൾച്ചറൽ അസോസിയേഷൻ ക്രിസ്മസ് ന്യൂഇയർ ആഘോഷം ദൃശ്യവിസ്മയമായി
Share
ഗിൽഫോർഡ് (ലണ്ടൻ): യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ഗിൽഫോർഡ് മലയാളി കൾച്ചറൽ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ക്രിസ്മസ്ന്യൂഇയർ ആഘോഷങ്ങൾ സംഘടിപ്പിച്ചു.

ആഘോഷപരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം യുക്മ ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ. എബി സെബാസ്റ്റ്യൻ നിർവഹിച്ചു. സ്നേഹത്തിന്‍റേയും വിനയത്തിന്‍റേയും മാതൃകയായി കാലിത്തൊഴുത്തിൽ ഭൂജാതനായ ഉണ്ണിയേശുവിന്‍റെ ലാളിത്യവും സ്നേഹവും നമ്മുടെ എല്ലാവരുടെയും പ്രവർത്തനങ്ങളിലും സ്നേഹബന്ധങ്ങളിലും ഉണ്ടാവണമെന്ന് അഡ്വ. എബി സെബാസ്റ്റ്യൻ പറഞ്ഞു.

ഗിൽഫോർഡ്‌ മലയാളി കൾച്ചറൽ അസോസിയേഷൻ കഴിഞ്ഞ നാളുകളിൽ നടത്തിയിട്ടുള്ള സർഗാത്മകമായ നിരവധി പരിപാടികൾ മാതൃകാപരമാണെന്നും യുക്മക്ക് നൽകിയിട്ടുള്ള സഹകരണം തുടർന്നും ഉണ്ടാവണമെന്നും അഡ്വ. എബി സെബാസ്റ്റ്യൻ അഭ്യർഥിച്ചു.

പ്രസിഡന്‍റ് അഭിജിത്ത് മോഹൻ ആമുഖപ്രഭാഷണം നടത്തി. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്‍റും ജിഎംസിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സി.എ. ജോസഫ് ക്രിസ്മസ് സന്ദേശം നൽകി.

ജിഎംസിഎ കമ്മിറ്റി അംഗം മോളി ക്ലീറ്റസിന്‍റെ കൊറിയോഗ്രാഫിയിൽ അതിമനോഹരമായി അവതരിപ്പിച്ച നേറ്റിവിറ്റി ഷോ കാണികൾക്ക് മികച്ച ഒരു ദൃശ്യ വിരുന്നാണ് സമ്മാനിച്ചത്. ദിവ്യ, മെറിൻ. എലിസബത്ത് , മനസ് വാണി,സ്റ്റീഫൻ,ജേക്കബ്, ഗീവർ കെവിൻ,ബേസിൽ, ജോയൽ, ജസ്‌വിൻ, ജിൻസി മാത്യു, ജിൻസി ഷിജു, എൽദോ, കൊർണേലിയ എന്നിവരാണ് കാണികളുടെ മുഴുവൻ പ്രശംസയും ഏറ്റുവാങ്ങിയ നേറ്റിവിറ്റി ഷോയിൽ പങ്കെടുത്തത്. തുടർന്നു കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികളും അരങ്ങേറി.

"ഗബ്രിയേലിന്‍റെ ദർശന സാഫല്യമായി' എന്ന ഗാനം യുകെയിലെ അറിയപ്പെടുന്ന കോറിയോഗ്രാഫർ സന്തോഷ്പവാറിന്‍റെ നേതൃത്വത്തിൽ ജി എം സി എ യുടെ യുവ നർത്തകർ ചേർന്ന് നൃത്ത രൂപത്തിൽ അവതരിപ്പിച്ചു. പരമ്പരാഗതമായ ചട്ടയുംമുണ്ടുമണിഞ്ഞ് ജി എം സി എ യിലെ വനിതാ നർത്തകരായ ആതിര, ചിഞ്ചു,ദിവ്യ, ലക്ഷ്മി, ജിനി, ജിൻസി, മോളി, ഫാൻസി തുടങ്ങിയവർ ചേർന്ന് മാർഗംകളി അവതരിപ്പിച്ചു. കുട്ടികളായ ഗീവർ, സ്റ്റീഫൻ, ജേക്കബ്, ആദർശ്, അഷിറിത്, എലിസബത്ത്, ഇവ, മെറിൻ, ദിവ്യ എന്നിവർ ചേർന്ന് അവതരിപ്പിച്ച ബോളിവുഡ് ഡാൻസും കാണികളിൽ ആവേശം വിതറി.

പ്രേക്ഷക ലക്ഷങ്ങൾ ഹൃദയത്തിൽ ഏറ്റുവാങ്ങിയ 'ഹൃദയം' എന്ന സിനിമയിലെ സംഗീതാസ്വാദകരുടെ മുഴുവൻമനം കവർന്ന ദർശന എന്ന ഗാനത്തിന് മനോഹരമായ ചുവടുകളിലൂടെ നൃത്താവിഷ്ക്കാരം നൽകിയ ജി എം സിഎ യുടെ ഭാവി വാഗ്ദാനങ്ങളായ കൊച്ചു നർത്തകർ ബേസിലും ഇവാനയും ഏവരുടെയും ഹർഷാരവംഏറ്റുവാങ്ങി. സുഹാൻഷ്, അനീ ഷ്ക, കിങ്ങിണി, എൽക്കാന,എൽസ എന്നിവർ അവതരിപ്പിച്ച ബുട്ട ബൊമ്മഡാൻസും ഫോക്ക് ഡാൻസ് അവതരിപ്പിച്ച എൽസ ആന്‍റണിയും പ്രേക്ഷകരുടെ നിറഞ്ഞ കൈ‌യ്യടി നേടി. ദവീനയും ദവിതയും ചേർന്നവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.ചിഞ്ചുവും ബിൻസിയും ചേർന്നവതരിപ്പിച്ച അടിപൊളി ബോളിവുഡ് ഡാൻസ്കാണികളെ ആവേശഭരിതരാക്കി.

പ്രശസ്ത കന്നട ചലച്ചിത്ര അഭിനേതാവും പിന്നണി ഗായകനുമായിരുന്ന പുനീത് രാജകുമാറിന് പ്രണാമംഅർപ്പിച്ചുകൊണ്ട് സന്തോഷ് പവാറിന്‍റെ നേതൃത്വത്തിൽ സ്റ്റീഫൻ,ജേക്കബ് ,ഗീവർ, കെവിൻ ,ഇവ, എലിസബത്ത് മനസ് വാണി, മെറിൻ,ദിവ്യ എന്നിവർ ചേർന്നവതരിപ്പിച്ച സംഗീതനൃത്താർച്ചന പുനീത് രാജകുമാറിന്‍റെ ജീവിത വൈകാരികമായ ഓർമ്മകൾ കാണികളിലുണർത്തി.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സമൂഹ്യ സുരക്ഷയെ മുൻനിർത്തി കലാപരിപാടികൾഅവതരിപ്പിക്കുന്നവരെ മാത്രം വ്യത്യസ്തമായ സമയ ക്രമീകരണങ്ങളിൽ വരുത്തി സ്റ്റേജിൽതന്നെ പരിപാടികൾഅവതരിപ്പിക്കുവാനും മികവാർന്ന രീതിയിൽ ചിത്രീകരിക്കുവാനും കഴിഞ്ഞതിനാൽ ആഘോഷപരിപാടികളുടെതനിമയും പെരുമയും ഒട്ടും നഷ്ടപ്പെടുത്താതെ പ്രതിഫലിപ്പിക്കുവാൻ കഴിഞ്ഞത് ജി എം സി എ യുടെ കൾച്ചറൽ കോർഡിനേറ്റർ ഫാൻസി നിക്സന്‍റേയും മറ്റു ഭാരവാഹികളുടെയും മികച്ച സംഘാടക മികവ് എടുത്തുപറയേണ്ടതാണ്.

ആഘോഷപരിപാടികൾക്ക് അഭിജിത്ത് മോഹൻ, എൽദോ കുര്യാക്കോസ് ,ഷിജു മത്തായി, നിക്‌സൺ ആന്‍റണി, സ്നോബിൻ മാത്യു, സനു ബേബി, വിനോദ് ജോസഫ് , രാജീവ് ജോസഫ് എന്നിവർ നേതൃത്വം നൽകി.

ക്രിസ്മസ് നവവത്സരാഘോഷപരിപാടികൾ വിജയിപ്പിക്കുവാനായി പരിശ്രമിച്ച മുഴുവൻ ഭാരവാഹികൾക്കും പരിപാടികൾ അവതരിപ്പിച്ച എല്ലാ കലാപ്രതിഭകൾക്കും ജി എം സി എ
വൈസ് പ്രസിഡന്‍റ് ആതിര റൂഡി പറഞ്ഞു.

ജി എം സി എയുടെ ക്രിസ്മസ് ന്യൂ ഇയർ പരിപാടികൾ പൂർണമാ‌യി കാണുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.


സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.