• Logo

Allied Publications

Europe
ജര്‍മനിയില്‍ രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിന് അംഗീകാരം
Share
ബര്‍ലിന്‍: ജര്‍മ്മനിയിലെ വാക്സിനേഷന്‍ കമ്മീഷന്‍, സ്ററിക്കോ 70 വയസിനു മുകളിലുള്ളവരോ പ്രതിരോധശേഷി കുറവുള്ളവരോ ഉള്‍പ്പെടെ, കൊറോണ വൈറസ് അപകടസാധ്യതയുള്ള ഗ്രൂപ്പുകളിലെ ആളുകള്‍ക്ക് രണ്ടാമത്തെ ബൂസ്റ്റര്‍ ഷോട്ടുകള്‍ ശുപാര്‍ശ ചെയ്തു. നാലാമത്തെ ജാബ് നിര്‍വഹണത്തില്‍ ജര്‍മ്മനി ഉടന്‍ ഇസ്രായേലിന്റെ നേതൃത്വം പിന്തുടരുന്നത്.

70 വയസും അതില്‍ കൂടുതലുമുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍, പരിചരണ കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍, പരിചരണ, മെഡിക്കല്‍ സൗകര്യങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം നാലാമത്തെ ഡോസ് നല്‍കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ജര്‍മ്മന്‍ ആരോഗ്യമന്ത്രി കാള്‍ ലൗട്ടര്‍ബാഹ് സ്ററിക്കോയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു, എന്നിരുന്നാലും, ആദ്യത്തെ വാക്സിനുകളും ബൂസ്റററുകളും ജനങ്ങളുടെ മുന്‍ഗണനയായി തുടരണം, എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ജര്‍മനിയിലെ വാക്സിനേഷന്‍ 2023 അവസാനം വരെ പരിമിതപ്പെടുത്തിയേക്കാം എന്നു റിപ്പോര്‍ട്ടുണ്ട്.18 വയസ്സിന് മുകളിലുള്ള എല്ലാ മുതിര്‍ന്നവര്‍ക്കും നിര്‍ബന്ധിത വാക്സിനേഷന്‍ 2023 ഡിസംബര്‍ 31 വരെ സമയപരിധിയോടെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ സമയത്തിനുള്ളില്‍ മൂന്ന് വാക്സിനേഷനുകള്‍ ഉപയോഗിച്ച് ബാധ്യത നിറവേറ്റണം. വാക്സിന്‍ തിരഞ്ഞെടുക്കാന്‍ ആളുകള്‍ക്ക് കഴിയുകയും വേണം എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,48, 838 പുതിയ കൊറോണ അണുബാധകകര്‍ ഉണ്ടായതായി റോബര്‍ട്ട് കോഹ് ഇന്‍സ്ററിറ്റ്യൂട്ട് റിപ്പോര്‍ട്ട് ചെയ്തു. ഏഴ് ദിവസത്തെ ഇന്‍സിഡെന്‍സ് റേറ്റ് 1349,5. ആയി ഉയര്‍ന്നു. ആശുപത്രി റേറ്റ് 5,45 ഉം, മരണങ്ങള്‍ 170. ഉം ആയി.

ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.