• Logo

Allied Publications

Europe
അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് ബ്രിട്ടൻ ആൻഡ് അയർലൻഡ് സമ്മേളനം ഇന്നു മുതൽ
Share
ലണ്ടൻ: സിപിഎം ഇരുപത്തിമൂന്നാം പാർട്ടികോൺഗ്രസിനു മുന്നോടിയായി പാർട്ടിയുടെ അന്താരാഷ്ട്ര വിഭാഗമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (എഐസി) ബ്രിട്ടൻ ആൻഡ് അയർലൻഡ് സമ്മേളനം ഫെബ്രുവരി അഞ്ചിന് (ശനി) പൊതുസമ്മേളനത്തോടെ ആരംഭിക്കും.

പുരോഗമന കലാ സാംസ്കാരിക സംഘടനയായ കൈരളി യുകെ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് നയിക്കുന്ന അശ്വമേധം തുടങ്ങിയ ആകർഷകമായ പരിപാടികൾ പൊതുസമ്മേളനത്തിനു മിഴിവേകും.

ലണ്ടൻ ഹീത്രൂവിലെ സമ്മേളനനഗരിയായ ഹരിദേവ് ദോസഞ്ജ് നഗറിൽ ഉയർത്താനുള്ള പതാക കമ്മ്യൂണിസ്റ്റ് ആചാര്യൻ കാൾ മാർക്സ് അന്ത്യവിശ്രമം കൊള്ളുന്ന ഹൈഗേറ്റ് സെമിത്തേരിയിൽ നിന്ന് നൂറിലേറെ പ്രവർത്തകർ ആവേശപൂർവം പങ്കെടുത്ത റാലിയോടെയാണ് എത്തിച്ചത്. പാർട്ടിയുടെ മുതിർന്ന നേതാവും ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായ ദയാൽ ബാഗ്രിയാണ് പതാക ഉയർത്തുക.

യുകെയിലെ വിവിധ പുരോഗമന കലാസാംസ്കാരികസംഘടനകളുടെ യോജിപ്പിലൂടെ രൂപം കൊള്ളുന്ന കൈരളി യുകെയുടെ ഉദ്ഘാടനത്തിനു പൊതുസമ്മേളനം വേദിയാവും. ഗ്രാൻഡ് മാസ്റ്റർ ജി.എസ് . പ്രദീപ് ആണ് കൈരളി യുകെയുടെ പ്രവർത്തനങ്ങൾക്ക് തിരി തെളിക്കുക.

പൊതുസമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന കലാസാംസ്കാരിക സന്ധ്യയിൽ ആകർഷകമായ നിരവധി കലാ പരിപാടികളാണ് കൈരളി യുകെ ഒരുക്കുന്നത്. ജി.എസ്. പ്രദീപ് കലാസാംസ്കാരിക സന്ധ്യ ഉദ്ഘാടനം ചെയ്യും. കൈരളി ടിവി അശ്വമേധം മുൻ പ്രോഗ്രാം ഡയറക്ടർ സന്തോഷ് പാലി , എഐസി സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌ , എഐസി കൾച്ചറൽ കമ്മിറ്റി ചെയർമാൻ രാജേഷ് ചെറിയാൻ , പ്രിയാ രാജൻ സ്വാഗതസംഘം ഭാരവാഹികളായ രാജേഷ് കൃഷ്ണ, ബിനോജ് ജോൺ തുടങ്ങിയവർ സംസാരിക്കും.

ഡോ. മീനാ ആനന്ദ് അവതരിപ്പിക്കുന്ന കഥക് , പഞ്ചാബി കലാകാരിയും നടിയുമായ രൂപ് കാട്കറുടെ പാട്ടുകൾ, അമൃത ജയകൃഷ്ണന്‍റെ ഭരതനാട്യം ,ജിഷ്ണുദേവിന്‍റെ തെരുക്കൂത്ത് , അലക്‌ത ദാസിന്‍റെ ബംഗാളി ഗാനം തുടങ്ങിയവ സദസിന്‍റെ മനം കവരും. ഏറെ പുതുമയുള്ള ലിക്വിഡ് ഡ്രം പരിപാടി പ്രമുഖ ഡിജെ നിധി ബോസ് യുകെയിലെ വേദിയിൽ ആദ്യമായി അവതരിപ്പിക്കും. ഇവരോടൊപ്പം ഹരീഷ് പാലാ, എബ്രഹാം കുര്യൻ , മഞ്ജു റെജി തുടങ്ങിയ പ്രതിഭകളും വേദിയിലെത്തും.

തുടർന്നു അറിവിന്‍റെ മാമാങ്കമായ അശ്വമേധം പരിപാടി അരങ്ങേറും. ഗ്രാൻഡ്മാസ്റ്റർ ജി.എസ്. പ്രദീപിനോടൊപ്പം പരിപാടി നയിക്കുന്നത് അശ്വമേധം മുൻ പ്രോഗ്രാം ഡയറക്ടർ സന്തോഷ് പാലിയാണ് .

ബിജു ഗോപിനാഥ്

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ