• Logo

Allied Publications

Australia & Oceania
പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം വെസ്റ്റേൺ ഓസ്ട്രേലിയക് ആവേശോജ്വലമായ തുടക്കം
Share
പെർത്ത്: പെർത്തിലെ കോൺഗ്രസ് അനുഭാവികളെ മുഴുവൻ ഒരു കുടക്കീഴിൽ നിർത്തുന്ന ഒരു കൂട്ടായ്മ എന്ന ദീർഘനാളത്തെ സ്വപ്നസാക്ഷാത്കാരതിന് സാക്ഷികളാകാൻ നൂറുകണക്കിന് കോൺഗ്രസ് അനുഭാവികൾ ഒത്തുചേർന്നു.

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ഷെല്ലിയിലെ കൊറിൻന്ത്യൻ ഹാളിൽ
വൈകുന്നേരം ആറുമണിയോടെ പ്രോഗ്രാമുകൾക്ക് തുടക്കമായി. ഒഐസിസി സ്റ്റേറ്റ് കമ്മിറ്റി മെമ്പർ തോമസ് ഡാനിയേൽ സ്വാഗതം അർപ്പിച്ച് പ്രിയദർശിനിയുടെ രൂപീകരണത്തെ കുറിച്ചും ലക്ഷ്യത്തെക്കുറിച്ച് വിശദീകരിച്ചു. പ്രിയദർശിനിയുടെ പ്രസിഡൻസ് സുഭാഷ് മങ്ങാട് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

ഒ ഐസിസി സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ജെനീഷ് ആന്റണി, ജിജോ ജോസഫ്, ബിജു ആന്‍റണി, തോമസ് മാത്യു എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി പോളി ചെമ്പൻ ആദ്യ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ശ്രീലേഖ ശ്രീകുമാറിന് ആദ്യ മെമ്പർഷിപ്പ് വിതരണം നല്കി നിർവഹിച്ചു.

ട്രഷറർ പ്രബീത് പ്രേംരാജ് നന്ദിയും രേഖപ്പെടുത്തി. ജിസ്മോൻ ജോസ്, അനീഷ് ലൂയിസ്,
ജോജി തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരു കമ്മിറ്റി ഈ പ്രോഗ്രാം വിജയകരമായി നടത്തുന്നതിന് കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച നിരവധി കലാപരിപാടികൾ പ്രോഗ്രാമിനെ മാറ്റുകൂട്ടി. ശ്രീമാൻ ബേസിൽ വടശ്ശേരി പി ടി തോമസ് അനുസ്മരണ ഗാനം ആലപിച്ചു.

പ്രതിപക്ഷനേതാവ് വി ഡി സതീശൻ, കെപിസിസി വർക്കിംഗ്‌ പ്രസിഡണ്ടുമാരായ ടി സിദ്ദിഖ് കൊടിക്കുന്നിൽ സുരേഷ് കൂടാതെ ലീഡർ കെ മുരളീധരൻ എംപി, ബെന്നി ബഹനാൻ എം പി മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംഎൽഎ മാരായ റോജി എം ജോൺ, എം വിൽസൺന്റ്, മുൻ മന്ത്രി വി എസ് ശിവകുമാർ, ശബരിനാഥ്, ഐഎൻടിയുസി നേതാക്കൾ, രമേശ് പിഷാരടി, ഒ ഐ സി സി നാഷണൽ പ്രസിഡന്റ് ബിനോയ് ഹൈനസ് തുടങ്ങി നിരവധി നേതാക്കൾ അനുഗ്രഹിച്ച് ആശംസകളർപ്പിച്ചു.

ലോകമാകെയുള്ള കോൺഗ്രസുകാരായ പ്രവാസി മലയാളികൾക്ക് മാതൃകയാകും വിധം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തുന്നതിനായി 25 അംഗ കമ്മിറ്റിക്ക് രൂപം കൊടുത്തു. പ്രസ്തുത കമ്മിറ്റി കൂടി പ്രിയദർശിനിയുടെ അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കും.

തോമസ് ഡാനിയേൽ

ഇ​ന്തോ​നേ​ഷ്യ കേ​ര​ള സ​മാ​ജം 20ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
ജ​ക്കാ​ർ​ത്ത: കേ​ര​ള സ​മാ​ജം ഇ​ന്തോ​നേ​ഷ്യ​യു​ടെ 20ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ത്യ​യു​ടെ ഇ​ന്തോ​നേ​ഷ്യ​ൻ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ ബാ​സി​ർ അ​ഹ​മ്
വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച നവോദയയുടെ ദുൻഗാല ക്യാമ്പ്.
മെൽബൺ: നവോദയ വിക്ടോറിയ ദുൻഗാല 23 എന്ന പേരിൽ സംഘടിപ്പിച്ച ത്രി ദ്വിന ക്യാമ്പ് ആകർഷകവും ആവേശകരവുമായിരുന്നു.
ഡോ . ​വി പി ​ഉ​ണ്ണി കൃ​ഷ്ണ​ന് ബ്രിസ്ബെയ്ന്‍ സ​മൂ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അർപ്പിച്ചു.
ബ്രിസ്ബെയ്ന്‍ : അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ ഡോ ​വി പി ​ഉ​ണ്ണി​കൃ​ഷ്ണ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ളു​മാ​യി
ബ്രി​സ്ബ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​ത്തു ചേ​ർ​ന്നു .
പ്രോ ലൈഫ് ജീ​വ​ന്‍റെ മ​ഹ​ത്വം മാ​ർ​ച്ച് 26 ന്.
മെൽബൺ: ​ദൈ​വ​ത്തി​ന്‍റെ ഏ​റ്റ​വും ശ്രേ​ഷ്ഠ​മാ​യ സൃ​ഷ്ടി​ക​ളി​ലൊ​ന്നാ​ണ് മ​നു​ഷ്യ​വം​ശം.