• Logo

Allied Publications

Americas
ആശാ മാത്യു ഫോമാ ദേശിയ സമിതി സ്ഥാനാർഥി
Share
മിനസോട്ട: അമേരിക്കൻ ഐക്യനാടുകളിലെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ലേക്ക് സുപ്പീരിയർ, ലേക്ക് മിഷിഗൺ, ലേക്ക് ഹ്യൂറോൺ, ലേക്ക് എറീ, ലേക്ക് ഒന്‍റാരിയോ എന്നീ അഞ്ചു തടാകങ്ങളുടെ കൂട്ടായ്മയായ ഗ്രേറ്റ് ലേക്സിന്‍റെ തീരങ്ങളിലുള്ള സംസ്ഥാനങ്ങളായ മിഷിഗൺ, മിനസോട്ട, വിസ്കോൺസിൻ എന്നിവിടങ്ങളിലെ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിന്‍റെ (ഫോമാ) അംഗ സംഘടനകളുടെ കൂട്ടായ്മയായ ഗ്രേറ്റ് ലേക്സിന്‍റെ റീജണിലെ, മിനസോട്ട മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് ദേശീയ സമിതിയിലേക്ക് ആശ മാത്യു മത്സരിക്കുന്നു.

ഏറെ ജനശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് യുഎസ് വീക്കിലി റൗണ്ടപ്പിലെ "അമേരിക്കൻ കാഴ്ചകൾ' എന്ന പരിപാടിയുടെ അവതാരികയും കോഓർഡിനേറ്ററുമായി ലോക മലയാളികൾക്ക് സുപരിചിതയായ ആശ, 2003ലാണ് അമേരിക്കൻ ഐക്യനാടുകളിലേ മെമ്ഫിസിലേക്ക് കുടിയേറിയത്. പിന്നീട് ഒഹയോയിലും ഷിക്കാഗോയിലും തുടർന്നു 2019ൽ മിനസോട്ടയിലേക്കും താമസം മാറി. ഇപ്പോൾ അമേരിക്കയിലെ പ്രമുഖ ഇൻഷ്വറൻസ് കമ്പനിയായ യുണൈറ്റഡ് ഹെൽത്ത് കെയറിൽ, ഐടി പ്രഫഷണലായി പ്രവർത്തിക്കുന്നു.

സംഘടനാ പ്രവർത്തനത്തിൽ, മെംഫിസിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് മെംഫിസ് എന്ന സംഘടനയിൽ, മലയാളി സംസ്കാരത്തെ പ്രതിനിധാനം ചെയ്യാൻ അവസരം ലഭിച്ചതു മുതൽ, കേരളാ അസോസിയേഷൻ ഓഫ് ഒഹയോയുടെ പ്രസിഡന്‍റ്, ഷിക്കാഗോ സീറോ മലബാർ ദേവാലയത്തിലെ കൾച്ചറൽ അക്കാഡമി ബോർഡ് മെമ്പർ, ഷിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഫോറം കോഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ച് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഫോമായിലൂടെ, മിനസോട്ട മലയാളി അസോസിയേഷനേയും ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജണിനേയും ദേശീയ സമിതിയിൽ പ്രതിനിധാനം ചെയ്യുക എന്നതാണ് ആശ മാത്യൂ ആഗ്രഹിക്കുന്നത്.

ഭർത്താവ്: സിബു മാത്യു. മക്കൾ: നെസ്സ, ടിയ.

വിനോദ് കൊണ്ടൂർ ഡേവിഡ്

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5