• Logo

Allied Publications

Australia & Oceania
മ​ല​യാ​ളി യു​വ ഗ​വേ​ഷ​ക​യ്ക്ക് ഓ​സ്ട്രേ​ലി​യ​ൻ സർക്കാരിന്‍റെ ഗ്ലോ​ബ​ൽ ടാ​ല​ന്‍റ് വീ​സ
Share
ഇ​രി​ങ്ങാ​ല​ക്കു​ട: ഓ​സ്ട്രേ​ലി​യ​ൻ സർക്കാരിന്‍റെ ഗ്ലോ​ബ​ൽ ടാ​ല​ന്‍റ് വീസ മു​ഖേ​ന​യു​ള്ള പെ​ർ​മ​ന​ന്‍റ് റെ​സി​ഡ​ൻ​സി​ക്കു കൊ​ച്ചു​റാ​ണി കെ. ​ജോ​ണ്‍​സ​ണ്‍ അ​ർ​ഹ​യാ​യി. ഹെ​ൽ​ത്ത് ഇ​ൻ​ഡ​സ്ട്രീ​സ് സെ​ക്ട​റി​ലാ​ണ് കൊ​ച്ചു​റാ​ണി​ക്ക് അം​ഗീ​കാ​രം.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ന്യൂ ​സൗ​ത്ത് വെ​യി​ൽ​സി​ലെ മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റി​ഗ് വി​ഭാ​ഗ​ത്തി​ലെ സ​യ​ന്‍റി​യ പി​എ​ച്ച്ഡി സ്കോ​ള​റാ​ണ് കൊ​ച്ചു​റാ​ണി. കാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ പ്ര​ത്യേ​ക വി​ധ​മാ​യി ന​ശി​പ്പി​ക്കാ​ൻ ക​ഴി​വു​ള്ള നാ​നോ പാ​ർ​ട്ടി​ക്കി​ളു​ക​ൾ വ​ഴി കാ​ൻ​സ​റി​നെ പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ ക​ണ്ടെ​ത്താ​നും ഇ​ത്ത​രം കോ​ശ​ങ്ങ​ളെ ന​ശി​പ്പി​ക്കാ​നും ക​ഴി​യു​ന്ന നാ​നോ​തെ​റ​നോ​സ്റ്റി​ക്സ് ആ​ണ് ഗ​വേ​ഷ​ണ മേ​ഖ​ല.

ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ​നി​ന്നു ബ​യോ​ടെ​ക്നോ​ള​ജി​യി​ൽ ബി​രു​ദ​വും കു​സാ​റ്റി​ൽ​നി​ന്നു ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യ​തി​നു​ശേ​ഷം ഇ​ന്ത്യ​യി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ൽ കാ​ൻ​സ​ർ റി​സ​ർ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​വേ​ഷ​ണ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ ബ​യോ​ടെ​ക്നോ​ള​ജി​യി​ൽ ജൂ​ണി​യ​ർ റി​സ​ർ​ച്ച് ഫെ​ല്ലോ ആ​യി​ട്ടാ​യി​രു​ന്നു കാ​ൻ​സ​ർ ഗ​വേ​ഷ​ണ മേ​ഖ​ല​യി​ലേ​ക്കു​ള്ള ആ​ദ്യ​ചു​വ​ടു​വ​യ്പ്. 2018 ൽ ​സ​യ​ന്‍റി​യ പി​എ​ച്ച്ഡി സ്കോ​ള​ർ​ഷി​പ്പി​ന് അ​ർ​ഹ​ത നേ​ടി. പി​എ​ച്ച്ഡി പ​ഠ​ന​ത്തി​നാ​യു​ള്ള തു​ക കൂ​ടാ​തെ ഓ​സ്ട്രേ​ലി​യ​യി​ലെ ജീ​വി​ത ചെ​ല​വു​ക​ൾ, യാ​ത്ര​ക​ൾ​ക്കാ​യു​ള്ള ചെ​ല​വു​ക​ൾ, പ്ര​ഫ​ഷ​ണ​ൽ ഡെ​വ​ല​പ്മെ​ന്‍റ് എ​ന്നി​വ​യ്ക്കാ​യി ര​ണ്ടു കോ​ടി​യോ​ളം രൂ​പ​യാ​ണ് സ്കോ​ള​ർ​ഷി​പ്പ് വ​ഴി​യാ​യി ല​ഭി​ച്ച​ത്. സ്കോ​ള​ർ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യ​തു ഗ്ലോ​ബ​ൽ ടാ​ല​ന്‍റ് വീ​സ​യി​ലേ​ക്കു​ള്ള കൊ​ച്ചു​റാ​ണി​യു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കി.

അ​ന്ത​ർ​ദേ​ശീ​യ സ​യ​ന്‍റി​ഫി​ക് ജേ​ണ​ലു​ക​ളി​ൽ കൊച്ചുറാണി ലേ​ഖ​ന​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​വി​ധ രാ​ജ്യാ​ന്ത​ര ശാ​സ്ത്ര​സം​ഘ​ട​ന​ക​ളു​ടെ ഭാ​ഗ​വു​മാ​ണ്. കാ​ൻ​സ​ർ റി​സ​ർ​ച്ച് ഫീ​ൽ​ഡി​ൽ​ത​ന്നെ തു​ട​ർ​ഗ​വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ് കൊ​ച്ചു​റാ​ണി​യു​ടെ ല​ക്ഷ്യം.

ഇ​രി​ങ്ങാ​ല​ക്കു​ട ക​ണ്ടം​കു​ള​ത്തി ജോ​ണ്‍​സ​ണ്‍​അ​ന്നം​കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് കൊച്ചുറാണി. വ​രാ​ക്ക​ര എ​ട​പ്പാ​ട്ട് കു​ടും​ബാം​ഗ​വും സി​ഡ്നി​യി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റു​മാ​യ ജി​ൻ​സ് ജോ​ർ​ജാ​ണ് ഭ​ർ​ത്താ​വ്. ആ​ൽ​ബ​ർ​ട്ട് ജി​ൻ​സ് മ​ക​നാ​ണ്.

‌സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ.
സിം​ഗ​പുർ: സിം​ഗ​പുരി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​ന് 20 വ​ർ​ഷ​ത്തെ ത​ട​വുശി​ക്ഷ. എം.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഇ​പ്സ്‌​വി​ച്ച് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി.
ഇ​പ്സ്‌​വി​ച്ച്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തു​വാ​ൻ പ്ര​വാ​സി ലോ​ക​ത്തി​ന്‍
ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഗോ​ൾ​ഡ് കോ​സ്റ്റ് ​മല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ബ്രി​സ്ബേ​ൻ: ഗോ​ൾ​ഡ് കോ​സ്റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​സ്റ്റ​ർ വി​ഷു സം​യു​ക്ത ആ​ഘോ​ഷം സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളോ​ടെ ഓ​
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ.
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​
ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം; 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.
മ​നാ​ഡോ: ഇ​ന്തോ​നേ​ഷ്യ​യി​ൽ അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​നം ന​ട​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നു 11,000 പേ​രെ ഒ​ഴി​പ്പി​ച്ചു.