• Logo

Allied Publications

Americas
ഗ്ലെന്‍ യംഗ്കിന്‍ വിര്‍ജീനിയ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു
Share
വിര്‍ജീനിയ: വിര്‍ജീനിയ സംസ്ഥാനത്തിന്‍റെ എഴുപത്തിനാലാമത് ഗവര്‍ണറായി ഗ്ലെന്‍ യംഗ്കിന്‍ സത്യപ്രതിജ്ഞ ചെയ്തു. 2009നു ശേഷം ആദ്യമായി റിപ്പബ്ലിക്കന്‍ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഗ്ലെന്‍. വിര്‍ജീനിയ റിച്ച്‌മോണ്ടില്‍ ജനുവരി 15നു ശനിയാഴ്ച ചുമതലയേറ്റു.

ഗവര്‍ണര്‍ക്കൊപ്പം ലഫ്റ്റനന്‍റ് ഗവര്‍ണറായി വിന്‍ഡം സിയേഴ്‌സും, അറ്റോര്‍ണി ജനറലായി ജെയ്‌സണ്‍ മിയാര്‍സും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

2021 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിരുന്ന ടെറി മെക്‌ളാഫിയെ പരാജയപ്പെടുത്തിയാണ് ഗ്ലെന്‍ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്. ടെറിക്ക് 1.600116 (48.6%) വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഗ്ലെന്‍ 1663596 (50.6%) വോട്ടുകള്‍ കരസ്ഥമാക്കി.

തുടര്‍ച്ചയായി രണ്ടു തവണ ഗവര്‍ണറായി മത്സരിക്കുന്നതിന് വിര്‍ജീനിയ ഭരണഘടന അനുവദിക്കാത്തതിനാല്‍ നിലവിലുള്ള ഡമോക്രാറ്റിക് ഗവര്‍ണര്‍ റാള്‍ഫ് നോര്‍ത്തമിന് മത്സരിക്കാനായില്ല.

വിര്‍ജീനിയ സംസ്ഥാനത്തെ സാമ്പത്തിക, വിദ്യാഭ്യാസ, പൊതുജനാരോഗ്യം തുടങ്ങിയ രംഗങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഗ്ലെന്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

വ്യവസായിയായ ഗ്ലെന്‍ മെയ് എട്ടിനു ചേര്‍ന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍വന്‍ഷനില്‍ ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡനെ വിജയിപ്പിച്ച സംസ്ഥാനമാണ് വിര്‍ജീനിയ. ഇതിനു മുമ്പ് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റന്‍ ഇവിടെ 5% വോട്ടുകള്‍ കൂടുതല്‍ നേടിയിരുന്നു.

പി.പി. ചെറിയാന്‍

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്