• Logo

Allied Publications

Middle East & Gulf
കുവൈറ്റിലെ റിഫൈനറിയിൽ വൻ തീപിടുത്തം; രണ്ട് ഇന്ത്യക്കാർ മരിച്ചു
Share
കുവൈറ്റ് സിറ്റി : രാജ്യത്ത് ഏറ്റവും വലിയ റിഫൈനറിയായ അഹമ്മദി റിഫൈനറിയിലെ ഗ്യാസ് പ്ലാന്‍റിൽ ഉണ്ടായ തീ പിടുത്തത്തിൽ രണ്ടു ഇന്ത്യക്കാർ മരിക്കുകയും പത്തു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി (കെഎൻപിസി) അറിയിച്ചു. പരിക്കേറ്റ അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്.

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. അറ്റകുറ്റപ്പണി നട‌ത്തുന്നതിനിടെ ഗ്യാസ് പൈപ്പിലുണ്ടായ ചോർച്ചയാണ് തീപിടുത്തത്തിനുകാരണമായതെന്നു പറയപ്പെടുന്നു. മരിച്ച ഇന്ത്യക്കാരിൽ മലയാളികളാരെങ്കിലും ഉണ്ടോ എന്ന് അറിവായിട്ടില്ല.

പെട്രോളിയം മന്ത്രി ഡോ.മുഹമ്മദ് അൽ ഫാരിസും കെഎൻപിസിയുടെ ഉന്നത ഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദർശിച്ചു.

തീപിടിത്തം പൂർണമായി നിയന്ത്രിക്കാനായതായും റിഫൈനറി പ്രവർത്തനങ്ങളെയും കയറ്റുമതി പ്രവർത്തനങ്ങളെയും അപകടം ബാധിച്ചിട്ടില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

സലിം കോട്ടയിൽ

ഫോ​ക്ക് മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ജൂ​ണ്‍ 3ന്.
കു​വൈ​റ്റ്: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ലെ ആ​തു​ര സേ​വ​ന രം​ഗ​ത്തെ പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ മെ​ട്രോ
കേ​ളി നാ​യ​നാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി.
റി​യാ​ദ് : മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യി​രു​ന്ന ഇ.​കെ.
പൊടിക്കാറ്റ്; കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്ന് അധികൃതര്‍.
കുവൈറ്റ് സിറ്റി : രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്നും അന്തരീക്ഷത്തില്‍ നേരിയ പൊടി അടുത്ത ദിവസം വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
മോഹൻലാലിന്‍റെ ജന്മദിനം : ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ്.
കുവൈറ്റ്‌ സിറ്റി: മോഹൻലാലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ് കുവൈറ്റ് ചാപ്റ്റർ.
വർണാഭമായി കെഎംഫ് സ്പർശം 2022.
കുവൈറ്റ് സിറ്റി :കുവൈറ്റിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളലൈറ്റ്സ്‌ മെഡിക്കൽ ഫോറം കുവൈറ്റ് നഴ്സസ് ദിനത്തോട് അനുബന്ധിച്ചു