• Logo

Allied Publications

Europe
മലയാളിയായ രഞ്ജിത് ജോസഫ് അയർലൻഡിൽ പീസ് കമ്മീഷണർ
Share
പാലാ: അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിന് അംഗീകാരം നൽകി, മലയാളിയും പാലാ സ്വദേശിയുമായ രജ്ഞിത് ജോസഫിനെ പീസ് കമ്മീഷണറായി നിയമിച്ചു.

കൗണ്ടി ഗോൾവേയിൽ നിന്നുള്ള പാലാ കുറുമണ്ണ് സ്വദേശി രജ്ഞിത് കെ ജോസഫിനാണ് ഡിപ്പാർട്ടമെന്‍റ് ഓഫ് ജസ്റ്റിസ്, പീസ് കമ്മീഷണർ സ്ഥാനം നൽകിയത്.

ഗോൾവേ, സമീപ കൗണ്ടികളായ മേയോ, റോസ് കോമണ്‍, ഓഫലി, ക്ലെയർ, ടിപ്പററി എന്നി കൗണ്ടികളിലും പ്രവർത്തനാധികാരമുള്ള ചുമതലയാണ് രഞ്ജിത്തിന് നൽകിയിരിക്കുന്നത്.

വിവിധ സേവനങ്ങൾക്ക് ആവശ്യമായ രേഖകളും സർട്ടിഫിക്കേറ്റുകളും സാക്ഷ്യപെടുത്തുക, ഓർഡറുകൾ ഒപ്പിടുക എന്നിവയാണ് പീസ് കമ്മീഷണറുടെ പ്രധാന ചുമതലകൾ. അത്യാവശ്യമായ സാഹചര്യങ്ങളിൽ സമൻസും വാറന്‍റുകളും പുറപ്പെടുവിക്കാനുള്ള അധികാരവും പീസ് കമ്മീഷണർമാർക്ക് സർക്കാർ നൽകിയിട്ടുണ്ട്.

മനുഷ്യോപയോഗത്തിന് ഹാനികരമായ ഭക്ഷ്യവസ്തുക്കൾ പ്രദർശിപ്പിക്കുകയോ, വിൽപ്പന നടത്തുകയോ ചെയ്യുന്നത് നിരോധിക്കാനോ, അപ്രകാരം ചെയ്യുന്നവർക്കെതിരെ നടപടി നിർദ്ദേശിക്കാനുമുള്ള പുതിയ ഉത്തരവാദിത്വവും പീസ് കമ്മീഷണർമാർക്ക് നൽകിയിട്ടുണ്ട്.

കുറുമണ്ണ് കല്ലറയ്ക്കൽ കുടുംബാംഗമായ രഞ്ജിത് 2003 ലാണ് അയർലൻഡിലെ സെന്‍റ് ജോണ്‍ ഓഫ് ഗോഡ് ഡിസബിലിറ്റി സർവീസിൽ ജോലിയിൽ പ്രവേശിച്ചത്. 2006 മുതൽ ഗോൾവേയിൽ എബിലിറ്റി വെസ്റ്റ് ഗ്രൂപ്പിലെ ഹെഡ് ഓഫ് ഡിസിപ്ലിൻ/സീനിയർ ഡിസബിലിറ്റി സ്പെഷലിസ്റ്റായി ജോലി ചെയ്യുന്നു.

അയർലണ്ട്, ഇറ്റലി, മാൾട്ട, ഡെൻമാർക്ക്, സ്പെയിൻ എന്നി രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഐറിഷ് സമാചാർ മീഡിയ ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടർ കൂടിയായ രഞ്ജിത് , ഗോൾവേയിലെ സീറോ മലബാർ കമ്യുണിറ്റിയുടെ സ്ഥാപകാംഗവും മുൻ ട്രസ്റ്റിയുമാണ്.

അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡിസബിലിറ്റി സ്റ്റഡീസിൽ പ്രാഥമിക ബിരുദം നേടിയ രഞ്ജിത് , ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡബ്ലിനിലെ ട്രിനിറ്റി കോളജിൽ നിന്നും ഉപരി പഠനവും പൂർത്തിയാക്കിയിരുന്നു.

ഭാര്യ: ഡോ. ശില്പ (എച്ച് എസ് ഇ, ഗോൾവേ). മക്കൾ: മരീസ, മേരി, മരിയ, മാർക്ക്.

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം