• Logo

Allied Publications

Middle East & Gulf
പോലീസ് നയം തിരുത്താൻ പിണറായി സർക്കാർ തയാറാവണം: ഇന്ത്യൻ സോഷ്യൽ ഫോറം
Share
ജിദ്ദ: സംഘപരിവാരം അവരുടെ പ്രഖ്യാപിത ഹിന്ദുത്വ അജണ്ടയുടെ ഭാഗമായി നാട്ടിലുടനീളം വർഗീയ കലാപം സൃഷ്ടിക്കാനും മുസ്ലിംകളെ വംശഹത്യ ചെയ്യാനും പരസ്യപ്രകടനം നടത്തുന്നതിൽ കേസെടുക്കാതെ ആർ.എസ്.എസ് തുടരുന്ന വംശവെറിക്കെതിരെ പ്രതിഷേധിക്കുന്നവരെ ഗുരുതര വകുപ്പുകൾ ചാർത്തി തുറുങ്കിലടക്കുന്നത് ഇടതു സർക്കാരിന്‍റെ ജനാധിപത്യവിരുദ്ധ നയത്തിന്‍റെ പ്രതിഫലനമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.

ആർ.എസ്.എസ്. ഭീകരർ നിരപരാധികളെ കൊലപ്പെടുത്തുകയും ആയുധങ്ങളേന്തി കൊലവിളി നടത്തുകയും ചെയ്യുന്നത് പതിവായിട്ടും അവർക്കെതിരെ കേസെടുത്ത് ജയിലിലടക്കാൻ പോലീസ് തയ്യാറാകാത്തത് ഇടതു ഭരണത്തിൽ ആഭ്യന്തര വകുപ്പ് സംഘ്പരിവാരത്തിന് വിളയാടാൻ വിട്ടുകൊടുത്തതാണ് വ്യക്തമാക്കുന്നത്.

ആർ.എസ്.എസ്സുകാർ സംസ്ഥാനത്തുടനീളം ആയുധമേന്തി കലാപത്തിനൊരുങ്ങുന്നുവെന്ന സംസ്ഥാന ഇന്‍റലിജൻസിന്‍റേതായി വന്ന വാർത്തയും സംഘ്പരിവാരനേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള പ്രതിഷേധവും സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചയാൾക്കെതിരെ കേസടുത്തത് പൊലീസിലെ ചിലരുടെ വർഗീയമനോഭാവം മൂലമാണ്. ആർ.എസ്.എസ്സുകാർക്കെതിരെ കേസെടുക്കാൻ പിണറായി കയ്യാളുന്ന ആഭ്യന്തര വകുപ്പിന് താൽപര്യമില്ലെങ്കിൽ ഭരണമുന്നണിയിലെ മറ്റുപാർട്ടികൾ അവരുടെ നിലപാട് വ്യക്തമാക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ആലപ്പുഴയിൽ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻറെ കൊലപാതകത്തിൽ ഹിന്ദു ഐക്യ വേദി നേതാവ് വത്സൻ തില്ലങ്കേരിക്കും ആർ.എസ്.എസ്സിന്റെ മുതിർന്ന നേതാക്കൾക്കുമുള്ള പങ്ക് കണ്ടെത്തുന്നതിൽ പൊലീസിലെ ഒരു വിഭാഗം താല്പര്യം കാണിക്കാതെ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുന്നത് സി.പി.എമ്മും ആർ.എസ്.എസും തമ്മിലുള്ള ഡീലിന്റെ ഫലമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ കൊലവിളിനടത്തിയ സംഘ്പരിവാറുകാർക്കെതിരെ സർക്കാരും സി.പി.എമ്മും മൗനം ദീക്ഷിക്കുന്നത് കൗതുകകരമാണ്.

നിയമപാലനം ഒരുവിഭാഗത്തിനെ പൂട്ടിക്കെട്ടുന്നതിന്നായി ദുരുപയോഗം ചെയ്യുന്നത് മാറ്റിയെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഫൈസൽ മമ്പാട്, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ്കുട്ടി തിരുവേഗപ്പുറ, പി.എം. മുനീർ ഗുരുവായൂർ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

മുസ്തഫ കെ ടി പെരുവള്ളൂർ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.