• Logo

Allied Publications

Middle East & Gulf
ഓരോരുത്തരിലും മിശിഹാ രൂപപ്പെടുന്നതാണ് യഥാർത്ഥ ക്രിസ്തുമസ്: മാർ റാഫേൽ തട്ടിൽ
Share
കുവൈറ്റ് : ആഘോഷങ്ങളും, ആർഭാടവും വിഭവ സമൃദ്ധമായ ഭക്ഷണവും ഒന്നുമല്ല ഓരോരുത്തരിലും മിശിഹാ രൂപപ്പെടുന്നതാണ് യഥാർത്ഥ ക്രിസ്തുമസ് എന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. മിശിഹായെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുവാൻ കഴിഞ്ഞെങ്കിൽ മാത്രമേ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് അർത്ഥമുണ്ടാവുകയുള്ളു എന്ന് അദ്ദേഹം പറഞ്ഞു.

കുവൈറ്റിലും ഗൾഫിലുമുള്ള പ്രവാസികളായ സീറോ മലബാർ സമൂഹത്തിനു ലഭിക്കുന്ന അജപാലന സൗകര്യങ്ങളെ അനുസ്മരിക്കുകയും അതൊരുക്കുന്നതിനു അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് പോൾ ഹിൻഡറിന്റെ നേതൃത്വത്തിൽ സേവനം ചെയ്യുന്ന എല്ലാ വൈദികരെയും സീറോ മലബാർ സഭയുടെ പ്രവാസി കാര്യ കമ്മിഷൻ ചെയർമാൻ എന്ന നിലയിൽ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

മതബോധന ക്‌ളാസ്സ്‌കളുടെ സംവിധാനങ്ങളെയും അതിനായി ത്യാഗപൂർണമായ സേവനമനുഷ്ഠിക്കുന്ന എല്ലാ മതാധ്യാപകരെയും ബിഷപ്പ് പ്രത്യേകം പരാമർശിച്ചു. ഗൾഫിലെ ആദ്യ സീറോ മലബാർ അത്മായ മുന്നേറ്റമായ SMCA കുവൈറ്റിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്പ് തട്ടിൽ.

ഫേസ്ബുക് ലൈവിലൂടെ സംഘടിപ്പിക്കപ്പെട്ട പരിപാടികളിൽ SMCA പ്രസിഡന്റ് ബിജോയ് പാലാക്കുന്നേൽ അധ്യക്ഷത വഹിച്ചു. നോർത്തേൺ അറേബ്യ വികാരിയെത്തിലെ സീറോ മലബാർ എപ്പിസ്കോപ്പൽ വികാരി ഫാ. ജോണി ലോനിസ് മഴുവഞ്ചേരിൽ ക്രിസ്തുമസ് സന്ദേശം നൽകി. ക്രിസ്തീയ ജീവിതം പ്രതികൂലങ്ങളുടെ നടുവിലൂടെയാണ് കടന്നുപോകുന്നത്. നിരവധി പ്രതികൂലങ്ങളുടെ നടുവിലാണ് ബേദ് ലഹേമിൽ ഈശോ ജനിച്ചത്. അതുകൊണ്ടു തന്നെ ഓരോ ക്രിസ്തുമസ് ആഘോഷവും വിശ്വാസവും പ്രത്യാശയും നമ്മിൽ നിറക്കുന്നതിനു ഇടയാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ആഘോഷങ്ങൾക്കിടയിൽ ഇരുപത്തിയാറാമതു വാർഷിക കലാമേളയുടെ മത്സരഫലങ്ങൾ ആർട്സ് കൺവീനർ ഫ്രഡി ഫ്രാൻസിസ് പ്രഖ്യാപിച്ചു.

എസ്എംവൈഎം പ്രസിഡന്‍റ് നാഷ് വർഗീസ്, ബാലദീപ്തി പ്രസിഡന്റ് നേഹ ജയ്മോൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ സ്വാഗതവും ട്രഷറർ സാലു പീറ്റർ കൃതജ്ഞതയും അർപ്പിച്ചു. SMCA പ്രസിഡന്റ് ബിജോയ് പാലാക്കുന്നേൽ അബ്ബാസിയ ഏരിയ ജനറൽ കൺവീനർ ജോസ് മത്തായിയോടും മറ്റു മുഖ്യ ഭാരവാഹികളോടും ചേർന്ന് പതാക ഉയർത്തുകയും ബാലദീപ്തി ഗായക സംഘം SMCA ആന്തം ആലപിക്കുകയും ചെയ്തു.

ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ സോഷ്യൽ വെൽഫെയർ കൺവീനർ സന്തോഷ് ചക്യത്, അബ്ബാസിയ ഏരിയ സെക്രട്ടറി ബോബ്ബിൻ ജോർജ്, SMYM സെക്രട്ടറി ബിബിൻ മാത്യു എന്നിവർ ചേർന്ന് ക്രിസ്തുമസ് കേക്ക് മുറിച്ചു. കൾച്ചറൽ കമ്മിറ്റി കൺവീനർ കുഞ്ഞച്ചൻ ആന്റണി പ്രാരംഭ പ്രാർത്ഥനയും ജോസഫ് കോട്ടൂർ സമാപന പ്രാർത്ഥനയും നടത്തി.

ഇതോടെ നാല് ഏരിയകളുടെയും ആഭിമുഖ്യത്തിലുള്ള ക്രിസ്തുമസ് കലാസന്ധ്യകൾക്ക് തുടക്കമായി. ഡിസംബർ 31 നു അബ്ബാസിയ ഏരിയ അവതരിപ്പിച്ച ബെത് ല ഹേം നൈറ്റ്, ജനുവരി ഒന്നിന് ഫഹാഹീൽ ഏരിയ അവതരിപ്പിച്ച ജിംഗിൾസ് ബെല്സ്,ജനുവരി 7 ന് സിറ്റി ഫർവാനിയ ഏരിയയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം "ഗ്ലോറി നൈറ്റ് 2022" നടന്നു.ജനുവരി 8 ആം തിയതി സാൽമിയ ഏരിയായുടെ ആഘോഷം "ഗ്ലോറിയ 2022" എന്നീ ആഘോഷങ്ങളും ഫേസ്ബുക് ലൈവിൽ നടന്നു. പരിപാടികൾ ജന പങ്കാളിത്തം കൊണ്ടും കല മൂല്യം കൊണ്ടും സവിശേഷമായിരുന്നു.

സലിം കോട്ടയിൽ

യാത്രയയപ്പു നൽകി.
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ശരീഫിന് കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പു നൽകി.
ഡി​സി​എ​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ലെ ഗ്ലൂ​റ്റെ​ൻ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചു.
ദുബായ്: ദുബായ് സെൻട്രൽ ലബോറട്ടറി (ഡിസിഎൽ) എൻസൈംലിങ്ക്ഡ് ഇമ്യൂണോസോർബന്‍റ് അസെ (എലിസ) സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ ഭക്ഷ്യോത്പന്നങ്ങളിലെ ഗ്ലൂറ്റെൻ
യുഎഇ എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താത്കാലികമായി നിർത്തിവച്ചു.
അബുദാബി: ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സേവനങ്ങൾ മേയ് 16 മുതൽ പുറപ്പെടുവിക്കുന്നതും പു
‌യുഎഇ‌ ‌‌യിൽ പൊടിക്കാറ്റ് മൂന്നറിയിപ്പ്.
അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് മുന്നറിയിപ്പു നൽകി.
യാത്രയയപ്പു നൽകി.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസമവസാനിപ്പിച്ചു യൂകെയിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് മുൻ ട്രഷററും യൂണിറ്റ് മൂന്നിലെ സജീവാംഗവും ബെഹ്‌ബഹാനി കമ്പനിയി