• Logo

Allied Publications

Americas
ഫ്ളോറിഡയിൽ ഒമിക്രോ‌ൺ പടരുന്നു; 150 ശതമാനം വർധനവ്
Share
ടാന്പ: ഫ്ളോറിഡ സംസ്ഥാനത്ത് ഒമിക്രോൺ കാട്ടുതീ പോലെ പടരുന്നതായി ജനുവരി ഏഴിന് പുറത്തുവിട്ട വാരാന്ത്യ റിപ്പോർട്ടിൽ പറയുന്നു. ഡിസംബർ 31 മുതൽ ഫ്ളോറിഡയിൽ ഓരോ ദിവസവും പുതിയതായി 57,000 കോവിഡ് കേസുകൾ സ്ഥിരീകരിക്കപ്പെടുന്നുണ്ട്.

ഇവിടെ കോവിഡ് ആരംഭിച്ച 22 മാസത്തിനുള്ളിൽ ഇത്രയും ഉയർന്ന തോതിൽ വ്യാപനം ഉണ്ടായിട്ടില്ല. അവസാന സമ്മർ സീസനേക്കാൾ 150 ശതമാനം വർധനവാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.

അമേരിക്കയിൽ സ്ഥിരീകരിക്കുന്ന 10 കേസുകളിൽ ഒരെ‌ണ്ണം ഫ്ളോറിഡയിലാണ്. വൈറസിന്‍റെ വ്യാപന തോതിൽ ഏഴാമത്തെ ഉയർന്ന റേറ്റാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്ന് വെള്ളിയാഴ്ച സിഡിസി പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. 20 മുതൽ 29 വയസ് പ്രായമുള്ളവരുടെ പോസിറ്റിവിറ്റി നിരക്ക് 36 ശതമാനമാണ്. 65നു മുകളിലുള്ളവരുടേത് 23 ശതമാനവും.

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള മയാമി ഡേഡ് കൗണ്ടിയിലെ മൂന്നു മില്യൺ പേരിൽ 4 ശതമാനത്തിനും കോവിഡ് പോസിറ്റീവാണ്. സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച മാത്രം 184 കോവിഡ് മരണം രേഖപ്പെടുത്തി. പുതിയ കേസുകൾ വർധിക്കുന്നതോടൊപ്പം മരണവും വർധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2020 മാർച്ച് മാസത്തിനുശേഷം ഫ്ളോറിഡയിൽ 4.6 മില്യൺ പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ മരണസംഖ്യ 62,688 ആണ്. സംസ്ഥാനത്ത് അർഹതപ്പെട്ട 72 ശതമാനം പേർക്കും വാക്സിന് ലഭിച്ചിട്ടുണ്ട്.

പി.പി. ചെറിയാൻ

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5