• Logo

Allied Publications

Americas
പു​ര​സ്ക്കാ​ര​ത്തി​ള​ക്ക​ത്തി​ൽ ഹോ​ളി​വു​ഡ് ചെ​ണ്ട​മേ​ള സം​ഘം
Share
ലോ​സ് ആ​ഞ്ച​ല​സ്: പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ ഇ​ര​ട്ട പു​ര​സ്ക്കാ​ര തി​ള​ക്ക​ത്തി​ലാ​ണ് ഹോ​ളി​വു​ഡ് ചെ​ണ്ട​മേ​ളം സം​ഘം. മ​ഹാ​മാ​രി​ക്കാ​ല​ത്ത് ല​ഭി​ച്ച അം​ഗീ​കാ​രം ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉൗ​ർ​ജ്ജം പ​ക​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ.

എ​ൻ​എ​സ്എ​സ് ഓ​ഫ് ഷി​ക്കാ​ഗോ സം​ഘ​ടി​പ്പി​ച്ച കേ​ര​ളാ ക​ലോ​ത്സ​വം 2021ൽ ​ചെ​ണ്ട​മേ​ള മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും, ജ​ന​പ്രി​യ അ​വ​ത​ര​ണ​ത്തി​ന് ഒ​ന്നാം സ്ഥാ​ന​വും ഹോ​ളി​വു​ഡ് ചെ​ണ്ട​മേ​ള സം​ഘം ക​ര​സ്ഥ​മാ​ക്കി. മ​ഹാ​മാ​രി​ക്കാ​ല​ത്ത് വീ​ടു​ക​ളി​ൽ ഒ​തു​ങ്ങേ​ണ്ടി വ​ന്ന ക​ലാ​കാ​ര·ാ​രേ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​യി​രു​ന്നു ഓ​ണ്‍​ലൈ​നാ​യി കേ​ര​ള ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്. സം​ഗീ​ത സം​വി​ധാ​യ​ക​ൻ സ്റ്റീ​ഫ​ൻ ദേ​വ​സി​യാ​ണ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

സി​നി​മാ ന​ടി ഭാ​വ​ന, വി​ജ​യ് ബാ​ബു, സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഗോ​പി സു​ന്ദ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ജോ​ജി മ​ണ​ലേ​ൽ, സാ​ജു കൈ​ത​ത്ത​റ, ജോ​സ് വെ​ട്ടു​പാ​റ​പ്പു​റ​ത്ത് എ​ന്നി​വ​രു​ടെ ഒ​രു സൗ​ഹൃ​ദ ച​ർ​ച്ച​യി​ൽ നി​ന്നാ​ണ് 2007 ൽ ​ഹോ​ളി​വു​ഡ് ചെ​ണ്ട​മേ​ള സം​ഘ​ത്തി​ന് തു​ട​ക്ക​മാ​കു​ന്ന​ത്. തു​ട​ർ​ന്ന് ജ​യ​കാ​ന്ത്, സേ​വ്യ​ർ പ​ട​യാ​ട്ടി, ബി​ജു, ര​മേ​ശ്, മാ​ത്യു, റോ​ഷ​ൻ, ഷൈ​ബു, ബി​ൻ​സ​ണ്‍, പ്ര​സാ​ദ്, ബി​നീ​ഷ്, ഡാ​ൽ​ഫി​ൻ, ജോ​ബി, സ്റ്റീ​ഫ​ൻ, നൈ​ജി​ൻ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യി.

ഹോ​ളി​വു​ഡ് ചെ​ണ്ട​മേ​ളം സം​ഘം 2016 മു​ത​ൽ ശ്രീ​ജി​ത്ത് മേ​നോ​ന്‍റെ കീ​ഴി​ൽ ചി​ട്ട​യോ​ടെ പ​രി​ശീ​ല​നം ന​ട​ത്തി​വ​രു​ന്നു. 2020 ന്‍റെ തു​ട​ക്ക​ത്തി​ൽ കോ​വി​ഡ് മ​ഹാ​മാ​രി ചെ​റി​യ മാ​ന്ദ്യം വ​രു​ത്തി​യെ​ങ്കി​ലും സൂം ​വ​ഴി പ​രി​ശീ​ല​നം തു​ട​ർ​ന്നി​രു​ന്നു. പ​ഞ്ചാ​രി മേ​ള​ത്തി​നു പു​റ​മേ മ​റ്റ് ശാ​സ്ത്രീ​യ വാ​ദ്യ​മേ​ള​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു​വ​രു​ന്നു. ബെ​റ്റ്സി സാ​ജു, ലി​ൻ​സി ബി​ൻ​സ​ണ്‍, വി​നി എ​ന്നി​വ​ർ വ​നി​ത​ക​ളു​ടെ സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു. കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള വാ​ദ്യ​മേ​ളം രൂ​പീ​ക​രി​ക്കു​യാ​ണ് ഭാ​വി​പ​രി​പാ​ടി എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ജോ​ജി മ​ണ​ലേ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റും ഷൈ​ബു ജാ​ൻ ട്ര​ഷ​റ​റു​മാ​ണ്.

മ​നു തു​ര​ത്തി​ക്കാ​ട​ൻ

"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്