• Logo

Allied Publications

Europe
കേ​ര​ള യൂ​റോ​പ്യ​ൻ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Share
റോം: ​കേ​ര​ള യൂ​റോ​പ്യ​ൻ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ (KEFF) കെ​ഫ് രൂ​പീ​ക​രി​ച്ചു. കേ​ര​ള സം​സ്ഥാ​ന കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ കെ​ഫി​ന്‍റെ ഒൗ​ദ്യോ​ഗി​ക ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. കേ​ര​ള സെ​വ​ൻ​സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൂ​പ്പ​ർ അ​ഷ്റ​ഫ് ബാ​വ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഇ​റ്റ​ലി, ഫ്രാ​ൻ​സ്, ജ​ർ​മ്മ​നി, മാ​ൾ​ട്ട, നെ​ത​ർ​ലാ​ൻ​ഡ്സ്, പോ​ള​ണ്ട്, ചെ​ക്ക് റി​പ്പ​ബ്ലി​ക്ക് തു​ട​ങ്ങി ഫു​ട്ബോ​ളി​ന്‍റെ ഈ​റ്റി​ല്ല​മാ​യ എ​ട്ട് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി ഫു​ട്ബോ​ൾ കൂ​ട്ടാ​യ്മ​ക​ൾ ഒ​ത്തു​ചേ​ർ​ന്നു കേ​ര​ള ഫു​ട്ബോ​ളി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നും യൂ​റോ​പ്യ​ൻ മ​ല​യാ​ളി ഫു​ട്ബോ​ൾ പ്ര​തി​ഭ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും സ​ർ​വോ​പ​രി പ്ര​വാ​സി ഫു​ട്ബോ​ൾ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യും മു​ൻ നി​ർ​ത്തി രൂ​പീ​ക​രി​ച്ച സം​ഘ​ട​ന​യാ​ണ് കെ​ഫ്.

കേ​ര​ള ഭാ​വി ത​ല​മു​റ​യി​ലെ ഫു​ട്ബോ​ൾ പ്ര​തി​ഭ​ക​ളു​ടെ സ്വ​പ്ന​ങ്ങ​ൾ​ക്കു യൂ​റോ​പ്യ​ൻ ഫു​ട്ബോ​ളി​ലേ​ക്ക് ഒ​രു തു​റ​വി, യൂ​റോ​പ്പി​ലെ പ്ര​വാ​സി മ​ല​യാ​ളി ഫു​ട്ബോ​ൾ ക്ല​ബു​ക​ൾ വ​ഴി യൂ​റോ​പ്പി​ലെ എ​ല്ലാ മ​ല​യാ​ളി ഫു​ട്ബോ​ൾ ക്ല​ബു​ക​ളു​മാ​യി മ​ത്സ​രി​ക്കു​വാ​നു​ള്ള അ​വ​സ​രം, സ​ർ​വോ​പ​രി സ്പോ​ർ​ട്സി​നും ഫു​ട്ബോ​ളി​നും പ്രാ​മു​ഖ്യം ന​ൽ​കി​യു​ള്ള സം​ഘ​ട​ന നി​ല​വി​ൽ വ​രു​ന്ന​തോ​ടെ കേ​ര​ള യൂ​റോ​പ്യ​ൻ ഫു​ട്ബോ​ളി​നു ഒ​രു പു​തി​യ മാ​നം കൈ​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. യൂ​റോ​പ്പി​ലെ എ​ട്ട് രാ​ജ്യ​ങ്ങ​ളി​ലെ മ​ല​യാ​ളി ക്ല​ബു​ക​ളി​ലെ പ്ര​തി​നി​ധി​ക​ൾ ചേ​ർ​ന്നാ​ണ് സം​ഘ​ട​ന രൂ​പീ​ക​രി​ച്ച​ത്.

സാ​ങ്കേ​തി​ക​മാ​യി ലോ​ക​നി​ല​വാ​ര​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന യൂ​റോ​പ്യ​ൻ ഫു​ട്ബോ​ളി​ലേ​ക്ക് കൊ​ച്ചു​കേ​ര​ള​ത്തി​ലെ ഫു​ട്ബോ​ൾ പ്ര​തി​ഭ​ക​ൾ​ക്കു​ള്ള വാ​തി​ൽ സം​ഘ​ട​ന തു​റ​ന്നി​ടു​മെ​ന്ന് കെ​ഫി​ന്‍റെ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ബീ​ർ അ​റി​യി​ച്ചു. പു​തു​വ​ർ​ഷ​ത്തി​ൽ വ​ലി​യൊ​രു ശു​ഭ​പ്ര​തീ​ക്ഷ​യോ​ടെ മു​ന്നേ​റാ​ൻ എ​ല്ലാ​വ​രേ​യും പ്ര​സി​ഡ​ന്‍റ് സ്വാ​ഗ​തം ചെ​യ്തു. കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ, കേ​ര​ള സ​ർ​ക്കാ​ർ, സം​സ്ഥാ​ന സ്പോ​ർ​ട്സ് മ​ന്ത്രി എ​ന്നി​വ​രു​മാ​യി കെ​ഫ് പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഫെ​ഡ​റേ​ഷ​ന്‍റെ ലോ​ഗോ കാ​യി​ക മ​ന്ത്രി ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​കാ​ശ​നം ചെ​യ്തു.

നി​ല​വി​ൽ 13 അം​ഗ​ങ്ങ​ളാ​ണ് കെ​ഫി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യി​ലു​ള്ള​ത്. മു​ഹ​മ്മ​ദ് അ​ബീ​ർ ഇ​റ്റ​ലി (പ്ര​സി​ഡ​ന്‍റ്), അ​ല​ൻ ജോ​യ് ജ​ർ​മ്മ​നി (സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്), കി​ര​ണ്‍ മേ​നാ​മ​ഠ​ത്തി​ൽ ഫ്രാ​ൻ​സ്(​വൈ​സ് പ്ര​സി​ഡ​ന്‍റ്), വി​ബി​ൻ സേ​വ്യ​ർ മാ​ൾ​ട്ട(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​സ് പോ​ൾ ഇ​റ്റ​ലി (സെ​ക്ര​ട്ട​റി), എ​ഡ്വി​ൻ ആ​ല​പ്പാ​ട്ട് ഇ​റ്റ​ലി, ക​ലേ​ഷ് ഗോ​പി മാ​ൾ​ട്ട (ട്ര​ഷ​റ​ർ), അ​ഭി​ലാ​ഷ് പു​ര​യി​ൽ നെ​ത​ർ​ല​ൻ​ഡ്സ്, ആ​ൽ​വി​ൻ ബാ​ബു മാ​ൾ​ട്ട (ഡി​സി​പ്ളി​ന​റി & അ​ഡ്വൈ​സ​റി), എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യി ഡി​ജോ വി​ൻ​സെ​ന്‍റ് ചെ​ക്ക് റി​പ്പ​ബ്ലി​ക്ക്, കി​ര​ണ്‍ ജോ​ർ​ജ് ഇ​റ്റ​ലി, ലി​ബി​ൻ ബേ​ബി ഇ​റ്റ​ലി, വി​ഷ്ണു പ്ര​സാ​ദ് പോ​ള​ണ്ട് എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ.
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു.
അഭയാര്‍ഥി അപേക്ഷകളില്‍ ജര്‍മനി മൂന്നിലൊന്നു നിരസിച്ചു.
ബെര്‍ലിന്‍: അഭയാര്‍ഥി അപേക്ഷകളിന്മേൽ ജർമനി നിരസിച്ച മൂന്നിലൊന്ന് അപേക്ഷകൾ അപ്പീലില്‍ വിജയിച്ചു.
യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം.
ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗ
വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം.
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയൻ അസംബ്ളി തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി.
ദേവസഹായം പിള്ള ഇനി വിശുദ്ധൻ.
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച രാവിലെ 9.