• Logo

Allied Publications

Middle East & Gulf
ബി​ഡി​കെ കു​വൈ​റ്റ് ചാ​പ്റ്റ​ർ മു​ൻ പ്ര​സി​ഡ​ന്‍റ് ര​ഘു​ബാ​ലി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Share
കു​വൈ​റ്റ്: ബി​ഡി​കെ കു​വൈ​റ്റ് ചാ​പ്റ്റ​ർ മു​ൻ പ്ര​സി​ഡ​ന്‍റ് ര​ഘു​ബാ​ലി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി. നീ​ണ്ട കാ​ല​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ന്ന ര​ഘു​ബാ​ലി​ന് ബിഡികെ ​കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ, കു​വൈ​റ്റി​ലെ വി​വി​ധ സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

കു​വൈ​റ്റി​ലെ പ്ര​വാ​സ ജീ​വി​ത കാ​ല​ത്തു തി​ക​ഞ്ഞ അ​ർ​പ്പ​ണ​ബോ​ധ​ത്തോ​ടെ ത​ന്‍റെ നി​സീ​മ​വും നി​സ്വാ​ർ​ഥ​വു​മാ​യ സേ​വ​ന​ങ്ങ​ളി​ലൂ​ടെ ബി​ഡി​കെ കു​വൈ​റ്റ് ചാ​പ്റ്റ​റി​നെ കൈ​പി​ടി​ച്ചു​യ​ർ​ത്തു​വാ​ൻ ര​ഘു​ബാ​ലി​നു ക​ഴി​ഞ്ഞു. സ​ന്ന​ദ്ധ ര​ക്ത​ദാ​ന​ത്തി​ന്‍റെ മ​ഹ​ത്വ​വും ര​ക്ത​ദാ​ന​ത്തി​ന്‍റെ സാ​മൂ​ഹി​ക ന·​ക​ളും കു​വൈ​റ്റി​ൽ പ്ര​ച​രി​പ്പി​ക്കു​വാ​നും, മി​ക​ച്ച നേ​തൃ​ത്വ​പാ​ട​വ​ത്തോ​ടെ ബി​ഡി​കെ​യെ മു​ന്നോ​ട്ട് ന​യി​ക്കു​വാ​നും ശ്ര​ദ്ധി​ച്ച ര​ഘു​ബാ​ലി​ന് ജന്മനാ​ട്ടി​ലും കൂ​ടു​ത​ൽ ക​ർ​മ്മ​മ​ണ്ഡ​ല​ങ്ങ​ളി​ൽ തി​ള​ങ്ങു​വാ​ൻ ക​ഴി​യ​ട്ടെ എ​ന്നും യോ​ഗ​ത്തി​ൽ ആ​ശം​സി​ച്ചു. ബി​ഡി​കെ കു​വൈ​റ്റി​ന്‍റെ സ്നേ​ഹോ​പ​ഹാ​രം പി​ന്നീ​ട് ന​ട​ന്ന ഒ​രു ച​ട​ങ്ങി​ൽ അ​ദ്ദേ​ഹ​ത്തി​ന് സ​മ്മാ​നി​ച്ചു. കു​വൈ​റ്റി​ലെ ബ്ല​ഡ് ബാ​ങ്ക് അ​ധി​കാ​രി​ക​ളും, വി​വി​ധ സം​ഘ​ട​ന​ക​ളും ന​ൽ​കി​യ പി​ന്തു​ണ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നു മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ര​ഘു​ബാ​ൽ പ​രാ​മ​ർ​ശി​ച്ചു. ബി​ഡി​കെ​യു​ടെ തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു.

കു​വൈ​റ്റി​ലെ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ ഷം​സു താ​മ​ര​ക്കു​ളം, രാ​ജീ​വ് .എ​ൻ , ചാ​ൾ​സ് പി. ​ജോ​ർ​ജ് , സ​ലിം​രാ​ജ്, അ​ബ്ദു​ൾ വ​ഹാ​ബ്, ക​ലേ​ഷ് ബി ​പി​ള്ള​യ്, ജെ​യ്സ​ണ്‍ വി​ച്ചാ​ട്ട്, മു​നീ​ർ പി​സി എ​ന്നി​വ​ർ ര​ഘു​ബാ​ലി​ന് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​ത്തി​ന് ബി​ഡി​കെ കു​വൈ​റ്റ് ചാ​പ്റ്റ​ർ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ രാ​ജ​ൻ തോ​ട്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ​ൻ സ​ദാ​ശി​വ​ൻ സ്വാ​ഗ​ത​വും, നി​മീ​ഷ് കാ​വാ​ലം ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു.

സ​ലിം കോ​ട്ട​യി​ൽ

ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭ ​തെരഞ്ഞെ​ടു​പ്പ് : ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​ലൈ​ൻ തെ
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി