• Logo

Allied Publications

Middle East & Gulf
കല കുവൈറ്റ് സാൽമിയ, അബുഹലീഫ മേഖലകൾക്ക് പുതിയ ഭാരവാഹികൾ
Share
കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ സാൽമിയ മേഖല സമ്മേളനം പി. ബിജു നഗറിൽ (ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ സീനിയർ സാൽമിയ ) കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. കേരളത്തെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുന്ന ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പ്രവാസി സമൂഹം ചെറുത്ത് തോൽപ്പിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിലൂടെ അദ്ദേഹം പറഞ്ഞു.

കേരള സർക്കാരിന്‍റെ ജനക്ഷേമ വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന പ്രതിപക്ഷ നയം തിരുത്തുക, ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് വർഗീയ ഫാസിസ്റ്റ് ശക്തികൾ രാജ്യത്തെയും കേരളത്തെയും കലാപഭൂമിയാക്കരുത് എന്നീ പ്രമേയങ്ങളിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. സാൽമിയ മേഖലയിലെ 12 യൂണിറ്റുകളെ പ്രതിനിധീകരിച്ച്‌ 87 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുത്തത്‌. മേഖല എക്സിക്യൂട്ടീവ് അംഗം അബ്ദുൽ സമദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

ജെ. സജി, അജിത അനിൽകുമാർ, ഭാഗ്യനാഥൻ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി അജ്‌നാസ് മുഹമ്മദ് കഴിഞ്ഞ പ്രവർത്തന വർഷത്തെ റിപ്പോർട്ടും, കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്കും മറുപടികൾക്കും ശേഷം സമ്മേളനം റിപ്പോർട്ട്‌ അംഗീകരിച്ചു. വരുന്ന ഒരു വർഷം സാൽമിയ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുത്തു.

സാൽമിയ മേഖല കമ്മിറ്റി ആദ്യ യോഗം ചേർന്ന് മേഖല പ്രസിഡന്റായി തൈമണ്ണിലിനെയും, മേഖല സെക്രട്ടറിയായി റിച്ചി കെ ജോർജിനെയും തിരഞ്ഞെടുത്തു. ജനുവരി 21 ന് നടക്കുന്ന കല കുവൈറ്റിന്റെ 43 മത് വാർഷിക സമ്മേളന പ്രതിനിധികളായി 35 പേരെ സമ്മേളനം തിരഞ്ഞെടുത്തു. ജോർജ് തൈമണ്ണിൽ, ബിജീഷ് മീത്തൽ, അനസ് ബാവ എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും, അൻസാരി കടക്കൽ, മനീഷ് മോഹൻ എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും, അരവിന്ദാക്ഷൻ, രാജൻ കെ പി എന്നിവർ പ്രമേയ കമ്മിറ്റിയുടേയും ചുമതലകൾ വഹിച്ചു. കല കുവൈറ്റ് ട്രഷർ പി,ബി സുരേഷ്, വൈസ് പ്രസിഡണ്ട് ഡോ.രംഗൻ എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ 'പ്രൊഫ: അനിൽ കുമാർ സ്വാഗതം ആശംസിച്ച സമ്മേളനത്തിന് സാൽമിയ മേഖലയുടെ പുതിയ സെക്രട്ടറി റിച്ചി കെ ജോർജ് നന്ദി രേഖപ്പെടുത്തി.

അബുഹലീഫ മേഖല സമ്മേളനം പി.ബി സന്ദിപ് കുമാർ നഗറിൽ കല കുവൈറ്റ് അംഗം ജെ സജി ഉദ്ഘാടനം ചെയ്തു. അബുഹലീഫ മേഖലയിലെ 18 യൂണിറ്റുകളെ പ്രതിനിധീകരിച്ച്‌ 113 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുത്തത്‌. മേഖല എക്സിക്യൂട്ടീവ് അംഗം കെ.ജി.സന്തോഷ്‌ അനുശോചന പ്രമേയം അവതരിപ്പിച്ചു.

മണിക്കുട്ടൻ, എം.പി.മുസ്ഫർ, പ്രസീത എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ മേഖല സെക്രട്ടറി ജിതിൻ പ്രകാശ് പ്രവർത്തന റിപ്പോർട്ടും, കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്കും മറുപടികൾക്കും ശേഷം സമ്മേളനം റിപ്പോർട്ട്‌ അംഗീകരിച്ചു. വരുന്ന ഒരു വർഷം അബുഹലീഫ മേഖല കമ്മിറ്റിയെ നയിക്കുന്നതിന് 15 അംഗ മേഖല എക്സിക്യുട്ടീവ് അംഗങ്ങളെ സമ്മേളനം തെരഞ്ഞെടുത്തു.

അബുഹലീഫ മേഖല കമ്മിറ്റി ആദ്യ യോഗം ചേർന്ന് മേഖല പ്രസിഡന്റായി വിജുമോനെയും , മേഖല സെക്രട്ടറിയായി ഷൈജു ജോസിനെയും തിരഞ്ഞെടുത്തു. ജനുവരി 21 ന് നടക്കുന്ന കല കുവൈറ്റിന്റെ 43 മത് വാർഷിക സമ്മേളന പ്രതിനിധികളായി 40 പേരെ സമ്മേളനം തിരഞ്ഞെടുത്തു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന നിലപാടിൽ നിന്നും കേന്ദ്രം പിൻമാറുക, സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്ന നയം പിൻവലിക്കുക, കോവിഡ്‌ മരണം സംഭവിച്ച പ്രവാസികൾക്ക്‌ സർക്കാറുകൾ ധന സഹായം നൽകുക തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പ്രമേയം സമ്മേളനം അംഗീകരിച്ചു.

ഷിജിൻ, കിഷോർ, ഗോപീകൃഷ്ണൻ, സതിയമ്മ എന്നിവർ രജിസ്ട്രേഷൻ കമ്മിറ്റിയുടെയും, ഓമനക്കുട്ടൻ, കെ.എൻ.സുരേഷ്‌, ജോർജ്ജ്‌ മത്തയി എന്നിവർ മിനുട്ട്സ് കമ്മിറ്റിയുടേയും, വിനോദ്‌ പ്രകാശ്‌, സൂരജ്‌, ഷേർളി ശശിരാജൻ എന്നിവർ പ്രമേയ കമ്മിറ്റിയുടേയും ചുമതലകൾ വഹിച്ചു. കല കുവൈറ്റ് ട്രഷർ പി.ബി സുരേഷ്, ജോ സെക്രട്ടറി ആസഫ്‌ അലി എന്നിവർ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ നാസർ കടലുണ്ടി സ്വാഗതം ആശംസിച്ച സമ്മേളനത്തിന് അബുഹലീഫ മേഖലയുടെ പുതിയ പ്രസിഡന്റ്‌ വിജുമോൻ നന്ദി രേഖപ്പെടുത്തി.

സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.