• Logo

Allied Publications

Americas
2021 ഫൊക്കാനയുടെ ഉയർത്തെഴുന്നേല്പിന്‍റെ വർഷം
Share
ന്യൂയോർക്ക്: കോവിഡ് മഹാമാരികാലം ആയിരുന്നെങ്കിൽ കൂടി ഫൊക്കാനയെ സംബന്ധിച്ചിടത്തോളം പ്രവര്‍ത്തനങ്ങളുടെ വര്‍ഷമാണ്­ കടന്നുപോയത്. ഇനി വരാന്‍ പോകുന്നതും പ്രവര്‍ത്തനങ്ങളുടെ വര്ഷം തന്നെയാണ് . 2021 ഫൊക്കാനയുടെ ഉയർത്തെഴുന്നേല്പിന്‍റെ വര്ഷം ആയിരുന്നു . വളരെ അധികം ചാരിറ്റി പ്രവർത്തങ്ങൾ ചെയ്യാനും ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും ഫൊക്കാനക്ക് കഴിഞ്ഞു.

മലയാളം അക്കാഡമിയുടെ രൂപീകരണത്തിൽ കൂടി കേരളത്തിന്റെ സംസ്കാരത്തെ പുതിയ തലമുറക്ക്‌ പരിചയപ്പെടുത്തി. ഫൊക്കാന നടത്തിയ മലയാളം ക്ലാസുകൾക്കു അമേരിക്കൻ മലയാളികൾ നല്ല വരവേൽപ്പ നല്കി.ഏഷ്യാനെറ്റ് ന്യൂസിന്റെ 'മലയാളം എന്റെ മലയാളം' പരിപാടിയിൽ ഒന്നാം സ്‌ഥാനത്തിനര്ഹയത് ഫോകാനക്കു ലഭിച്ച ചരിത്ര അംഗീകാരമായിരുന്നു. കോവിഡ് പ്രതിസന്ധി കാലത്തു ഒരു കോടിയലധികം മൂല്യം വരുന്ന സാമഗ്രികൾ കേരളത്തിൽ എത്തിച്ചു. അമേരിക്കയിൽ പല സ്ഥലത്തും കോവിഡ് പ്രതിരോധ സെമിനാറുകൾ സംഘടിപ്പിച്ചു. രാജഗിരി മെഡിക്കൽ കോളജുമായി സഹകരിച്ചു നടപ്പാക്കിയ ഫൊക്കാനാ മെഡിക്കൽ കാർഡ് 2000 അമേരിക്കൻ മലയാളികൾക്കും അവരുടെ നാട്ടിലെ കുടുംബാങ്ങൾക്കും ചികിത്സക്ക് മുൻഗണയും വൻ ഇളവും ലഭിച്ചു.

റീജണൽ സമ്മേളനങ്ങൾ എല്ലായിടത്തും നടത്തി. കോവിഡ് കാലമായിട്ടും നൂറോളം പ്രോഗ്രാമുകൾ ഓൺലൈനായും നേരിട്ടും നടത്തി. ജനപങ്കാളത്തത്തിൽ കാതലായ മാറ്റം വരുത്തി. ഡോ. കലാ ഷാഹിയുടെ നേതൃത്തത്തിൽ സ്ത്രീ പങ്കാളിത്തത്തിൽ നല്ല മുന്നേറ്റമുണ്ടായി. ഗോപിനാഥ് മുതുകാടിന്‍റെ ഡിഫറന്‍റ് ആർട്സ് സെന്‍ററുകൾ നടത്തിയ പല ജീവ കാരുണ്യ പ്രവർത്തനങ്ങളും നിർണായകമായിരുന്നു. അംഗ സംഘടനകളിൽ കാതലായ വർധനയുണ്ടായി.

പുതുവര്‍ഷം എന്നത് പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പാണ്‌ ലോകമെമ്പാടുമുള്ള ഏവര്‍ക്കും സമ്മാനിക്കുന്നത്‌. ജനിച്ച നാടും വീടും വിട്ട്‌, പ്രവാസികളായി നാം ഇവിടെ ജീവിക്കുന്പോഴും നമ്മുടെ സംകാരം നഷ്‌ടപ്പെടുത്താതെ മുന്നേട്ട്‌ പോകുവാൻ നമുക്ക് സാധിക്കുന്നു.

മനോഹരമായ പുതുവത്സരത്തെ വരവേല്‍ക്കാനുള്ള പ്രതീക്ഷാനിര്‍ഭരമായ ഒരു സുദിനമായി മാറുകയാണ്‌ ജനുവരി ഒന്ന്‌. ആരേയും മുറിവേൽപ്പിക്കാത്‌ സഹായം വേണ്ടുന്നവരെ സഹായിച്ചും കൈത്താങ്ങ് ആവുകയും ചെയ്യുക എന്നതാണ് ഫൊക്കാനയുടെ മുഖ്യ ലക്‌ഷ്യം .

2022ൽ ഫ്ലോറിഡയിൽ നടക്കുന്ന ഫൊക്കാന കൺവെൻഷനിലേക്ക് നിങ്ങളെ ഒരുരുത്തരെയും സ്വാഗതം ചെയ്യുന്നു.

പുതിയ പ്രതീക്ഷകളുടെയും സന്തോഷത്തിന്‍റെയും നല്ല നാളുകളാണ് പുതുവര്‍ഷം സമ്മാനിക്കാൻ പോകുന്നത് എന്നു വിശ്വസിക്കാം. എല്ലാ മലയാളികള്‍ക്കും ശാന്തിയുടെയും സമാധാനത്തിന്‍റേയും ഒരു വർഷമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു. കോവിഡ് മഹാമാരി വിട്ടകന്നിട്ടില്ലാത്ത ഇക്കാലത്ത് ജാഗ്രത കൈവിടാതെ ആഘോഷങ്ങളില്‍ പങ്കാളിയാവുക എന്നതാണ് പ്രധാനം.

എല്ലാവർക്കും ഫൊക്കാനയുടെ ന്യൂ ഈയർ ആശംസകൾ നേരുന്നതായി പ്രസിഡന്‍റ് ജോർജി വർഗീസ് , ജനറല്‍ സെക്രട്ടറി സജിമോൻ ആന്‍റണി, ട്രഷറര്‍ സണ്ണി മാറ്റമന , ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഫിലിപ്പോസ് ഫിലിപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി , നാഷണൽ കമ്മിറ്റി , ട്രസ്റ്റീ ബോർഡ് മെംബേർസ്, വിമെൻസ് ഫോറം , ഫൗണ്ടേഷൻ മെംബേർസ് എന്നിവർ അറിയിച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്