• Logo

Allied Publications

Americas
കോൺഗ്രസ് ജന്മദിന ചലഞ്ച് ആദ്യഘട്ടമായി 1000 ചലഞ്ചുകൾ ഏറ്റെടുത്ത് ഒഐസിസി യുഎസ്‌എ
Share
ഹൂസ്റ്റൺ : ഡിസംബർ 28 ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ മുപ്പത്തേഴാം ജന്മ ദിനത്തോടനുബന്ധിച്ച് കെ.പി.സിസി ആരംഭിച്ച 137 രൂപ ചലഞ്ചിന്‍റെ ഭാഗമാകാൻ ഒഐസിസി യൂഎസ്എയും. കെപിസിസിയുടെ ഫണ്ട് ശേഖരണത്തിനായാണ് ഈ ചലഞ്ചിന് തുടക്കം കുറിച്ചത്. 137 രൂപയോ അതിന്‍റെ ഗുണിതങ്ങളായോ സംഭാവന നൽകാം. ഓൺലൈൻ ആയും പണം അയക്കാം. ഇതിനായുള്ള അക്കൗണ്ട് വിശദാശങ്ങൾ ചുവടെ ചേർക്കുന്നു.

ഈ ചലഞ്ച് അമേരിക്കയിലും ഒരു തരംഗമാക്കാൻ ഒരുങ്ങുകയാണ് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് പ്രവർത്തകർ. ഈ പരിപാടിയുടെ ആദ്യഘട്ടമായി 1,37,000 രൂപ ( 1000 ചലഞ്ച്) ഇവിടെയുള്ള പ്രവർത്തകർ "കോൺഗ്രസിന്‍റെ കുതിപ്പിന് എന്‍റെ സ്നേഹ സമ്മാന'മായി കെപിസിസി ഫണ്ടിൽ അടയ്ക്കും. ചലഞ്ചിന്‍റെ ഭാഗമായി പണം അയക്കുന്നവർ മെമ്മോയിൽ 'OICC USA ' എന്ന് ചേർക്കേണ്ടതാണ്. ജനുവരി 26 വരെയാണ് ഈ ഫണ്ട് സ്വീകരിക്കുന്നത്.

കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ, ഒഐസിസി യുഎസ്എ യുടെ നേതൃത്വത്തിൽ കേരളത്തിലെ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിൽ അമേരിക്കയിലുള്ള എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നുവെന്ന് ഒഐസിസി നാഷണൽ കോർഡിനേറ്റർ ജെയിംസ് കൂടൽ, നോർത്ത്, സൗത്ത് റീജിയണൽ കോർഡിനേറ്റർമാരായ സന്തോഷ് ഏബ്രഹാം, ജീമോൻ റാന്നി എന്നിവർ അറിയിച്ചു.

State Bank of India
Sasthamangalam Branch, Thiruvananthapuram
Account Holder Name : Kerala Pradess Congress Committee
Account : 40672065556
IFSC :SBIN0070023
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 346 773 0074.

പി.പി.ചെറിയാൻ

വെ​സ്റ്റ് ചെ​സ്റ്റ​ര്‍​ മ​ല​യാ​ളി അ​സോ​സി​യേ​ഷന്‍റെ​ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.
വെ​സ്റ്റ് ചെ​സ്റ്റ​ര്‍ : വെ​സ്റ്റ് ചെ​സ്റ്റ​ര്‍ ​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി .
യുവജനങ്ങൾക്കായി ടാലന്‍റ് ഷോ സംഘടിപ്പിച്ചു കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ.
വാഷിംഗ്ടൺ ഡിസി: കുട്ടികളുടെ വിവിധ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ
പിസിഐസി കോണ്‍ഫറന്‍സ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ടൊ​റോ​ന്‍റോ∙ കാ​ന​ഡ​യി​ലെ മ​ല​യാ​ളി പെ​ന്ത​ക്കോ​സ്റ്റ് സ​ഭ​ക​ളു​ടെ ആ​ദ്യ കൂ​ട്ടാ​യ്മ ടൊ​റോ​ന്‍റോ​യി​ൽ ഓ​ഗ​സ്റ്റ് 1 ന് നടത്തപ്പെടുന്നു.
ഹൂസ്റ്റൺ കേരള ഹൗസിൽ ഇലക്ഷൻ സംവാദം സംഘടിപ്പിച്ചു.
ഹൂ​സ്റ്റ​ൺ∙ ഹൂ​സ്റ്റ​ണി​ലെ മാ​ഗി​ന്‍റെ ആ​സ്ഥാ​ന കേ​ന്ദ്ര​മാ​യ കേ​ര​ള ഹൗ​സി​ൽ ന​ട​ന്ന ഇ​ല​ക്ഷ​ൻ സം​വാ​ദം അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ മൂ​ന്നു മു​ന്ന​ണി​ക​ളു​ട
പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​