• Logo

Allied Publications

Middle East & Gulf
പുതുവത്സരാശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ അംബാസിഡര്‍
Share
കുവൈറ്റ് സിറ്റി: രാജ്യത്തെ എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ്.കഴിഞ്ഞ രണ്ട് വര്‍ഷമായി കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് ലോകമെന്നും എല്ലാ വെല്ലുവിളികളെയും ഒരുമിച്ച് തോല്‍പ്പിക്കുവാന്‍ പരസ്പര സഹകരണത്തോടെ നമുക്ക് സാധിക്കുമെന്നും സിബി ജോര്‍ജ്ജ് പറഞ്ഞു.

കോവിഡിനെതിരെ ഒന്നിച്ചു പോരാടാൻ എല്ലാ വിധ സഹായവും പിൻതുണയും നൽകിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഭരണാധികാരികള്‍ക്കും നന്ദി പറഞ്ഞ അംബാസിഡര്‍ ഇന്ത്യയില്‍ കൊവിഡ് വ്യാപനമുണ്ടായപ്പോള്‍ ഓക്സിജൻ നല്‍കി സഹായിച്ച കുവൈത്തിന്‍റെ സഹായമനസ്കത എന്നെന്നും ഓര്‍മിക്കുമെന്നും കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന പിന്തുണകള്‍ക്ക് കുവൈറ്റ് ഭരണകൂടത്തിന് താന്‍ നന്ദി പറയുന്നതായും സ്ഥാനപതി വ്യക്തമാക്കി. മഹാമാരി കാലത്തും ലോകത്തിന്‍റെ ഫാര്‍മസിയാകുവാന്‍ ഇന്ത്യക്ക് സാധിച്ചു.

കുവൈറ്റ് അടക്കമുള്ള 90 രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്സിന്‍ കയറ്റുമതി ചെയ്തത്. ഇതുവരെ നേരിടാത്ത പ്രതിസന്ധിയാണ് കൊവിഡ് നമുക്ക് സമ്മാനിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് നമുക്ക് നഷ്ടപ്പെട്ടത്. പതിനായിരക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗവും നഷ്ടപ്പെട്ടു. എങ്കിലും പ്രത്യാശയോടെയാണ് പുതിയ വര്‍ഷത്തെ നമ്മള്‍ വരവേല്‍ക്കുന്നതെന്ന് അംബാസിഡര്‍ പറഞ്ഞു.

ഈ ബുദ്ധിമുട്ടിലും എംബസ്സിയോടപ്പം നിന്ന എല്ലാ അസോസിയേഷനുകള്‍ക്കും നന്ദി അറിയിക്കുന്നതായും മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.. ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി എംബസ്സി എന്നും മുന്‍പന്തിയിലുണ്ടാകുമെന്നും ജനിതക മാറ്റം വന്ന കൊവി‍ഡ് വകഭേദദം ഒമിക്രോണിനെ നേരിടാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

സലിം കോട്ടയിൽ

ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭ ​തെരഞ്ഞെ​ടു​പ്പ് : ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​ലൈ​ൻ തെ
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി