• Logo

Allied Publications

Americas
"മഞ്ഞുപെയ്യും രാവിൽ' ഡിസംബർ 28 ന്
Share
ഡാളസ്: എക്യുമെനിക്കൽ ദർശന വേദി നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ |മഞ്ഞുപെയ്യും രാവിൽ' എന്ന ക്രിസ്തുമസ് ആഘോഷം ഡിസംബർ 28 നു (ചൊവ്വ) (ന്യൂയോർക്ക് സമയം രാത്രി എട്ടിന്, ഡാളസ് സമയം വൈകിട്ട് ഏഴിന്) യൂട്യൂബ്, അബ്ബാ ന്യൂസ്, പവർ വിഷൻ തുടങ്ങിയ ഓൺലൈനായി നടത്തുന്നു.

പരിപാടിയിൽ മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപനും എക്യൂമെനിക്കൽ ദർശനവേദിയുടെ രക്ഷാധികാരിയും കൂടിയായ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ്, മലങ്കര ഓർത്തഡോക്സ് സഭയുടെ ബാംഗ്ളൂർ ഭദ്രാസന മെത്രാപൊലീത്ത ബിഷപ് ഡോ.അബ്രഹാം മാർ സെറാഫിം, ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യാ ജനറൽ സെക്രട്ടറി ഡോ.മാത്യൂസ് ജോർജ് ചുനക്കര എന്നിവർ സന്ദേശം നൽകും.

നോർത്ത് അമേരിക്കയിലെ പ്രശസ്ത ഗായകർ ആയ അനുപ്രിയ ജോസ് (കാനഡ), ജെംസൺ കുരിയാക്കോസ് (ന്യൂജേഴ്‌സി), സ്നേഹ വിനോയ് (ന്യൂയോർക്ക്), ആന്‍റ‌ണി ചേലക്കാട്ട് (ഫ്ലോറിഡ), ഷൂജാ ഡേവിഡ് (ഡാളസ്), മീര സഖറിയാ (ഹൂസ്റ്റൺ), അലക്‌സാണ്ടർ പാപ്പച്ചൻ (ടെക്സസ്) എന്നിവരെ കൂടാതെ മലങ്കര കത്തോലിക്ക സഭയുടെ ബഥനി ആശ്രമാംഗമായ ഫാ.ജോൺ പോൾ എന്നിവർ ഗാനങ്ങൾ ആലപിക്കും.

മാർത്തോമ സഭയുടെ മുൻ സഭാ സെക്രട്ടറി വികാരി ജനറാൾ റവ.ഡോ.ചെറിയാൻ തോമസ് സ്വാഗതവും സിഎസ് ഐ സഭയുടെ നോർത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് റവ.ജിജോ എബ്രഹാം പ്രാരംഭ പ്രാർഥനയും 25 വർഷത്തിൽ പരം കർണടകയിൽ മിഷനറി ആയി പ്രവർത്തിച്ച റവ.തോമസ് മാത്യു.പി സമാപന പ്രാർഥനയും നൽകും. ഡോ.നിഷ ജേക്കബ് എംസിയായി പ്രവർത്തിക്കും.

എക്യൂമെനിക്കൽ ദർശൻ മീഡിയ എന്ന യൂട്യൂബ് ചാനലിലും അബ്ബാ ന്യൂസ്, പവർ വിഷൻ തുടങ്ങിയ ചാനലിലൂടെയും നടത്തപ്പെടുന്ന "മഞ്ഞുപെയ്യും രാവിൽ' എന്ന ക്രിസ്മസ് പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ദർശന വേദിയുടെ ചുമതലക്കാർ അറിയിച്ചു.

ഷാജി രാമപുരം

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്