• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍; ഉത്തരവ് പുറത്തിറങ്ങി
Share
കുവൈറ്റ് സിറ്റി : ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ട്രാഫിക് നിയമത്തിലെ 1976/81 വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് ആഭ്യന്തര മന്ത്രി ഷെയ്ഖ് താമർ അൽ അലി ഉത്തരവ് പുറത്തിറക്കിയതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് വര്‍ധിച്ചു വരുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായി കാലഹരണപ്പെടുന്നതിന് 30 ദിവസത്തിനുള്ളിൽ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടപ്പം സിവിൽ ഐഡി കാർഡ്, താമസ വിലാസം, ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയടച്ചതിന്‍റെ സാക്ഷ്യപത്രവും താമസ രേഖയും നിശ്ചിത ഫീസും അടച്ച് ലൈസന്‍സ് പുതുക്കാം.

ഇതുവരെയായി 421,131 ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കിയിട്ടുണ്ടെന്നും 23,754 എണ്ണം റദ്ദാക്കിയാതായും ട്രാഫിക് പിഴയിനത്തിൽ 1,320,026 ദിനാർ ലഭിച്ചതായും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

നേരത്തെ ആയിരക്കണക്കിന് ലൈസന്‍സുകള്‍ മാനദണ്ഡം പാലിക്കാത്തതിനെ തുടര്‍ന്നു റദ്ദു ചെയ്തിരുന്നു. പ്രതിമാസം 600 ദിനാർ ശമ്പളം, സർവകലാശാലാ ബിരുദം, 2 വർഷം കുവൈറ്റിൽ താമസം തുടങ്ങിയ നിബന്ധനകൾക്ക് വിധേയമായാണ് വിദേശികൾക്ക് ലൈസൻസ് നല്‍കുന്നത്.

സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.