• Logo

Allied Publications

Europe
ഗിൽഫോർഡ് മലയാളി കൾച്ചറൽ അസോസിയേഷനു പുതിയ നേതൃത്വം
Share
ലണ്ടൻ: യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷൻ (ജിഎസിഎ) ഇനിമുതൽ ഗിൽഫോർഡ് മലയാളി കൾച്ചറൽ അസോസിയേഷൻ (ജിഎംസിഎ) എന്ന പേരിൽ തുടർന്നുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ വാർഷിക പൊതുയോഗം തീരുമാനിച്ചു.

പുതിയ ഭാരവാഹികളായി അഫിജിത് മോഹൻ (പ്രസിഡന്‍റ്), ആതിര റൂഡി (വൈസ് പ്രസിഡന്‍റ്), എൽദോ കുര്യാക്കോസ് (സെക്രട്ടറി), സ്‌നോബിൻ മാത്യു(ജോയിന്‍റ് സെക്രട്ടറി), ഷിജു മത്തായി (ട്രഷറർ), സനു ബേബി (സ്പോർട്സ് കോർ ഡിനേറ്റർ), ഫാൻസി നിക്‌സൺ (കൾച്ചറൽ കോഓർഡിനേറ്റർ), ജിൻസി കോരത്(പിആർഒ ) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സി.എ. ജോസഫ്. ബിനോദ് ജോസഫ്, മോളി ക്ലീറ്റസ്, നിക്സൺ അന്തോണി, രാജീവ് ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു.

വിപുലമായ കലാ സാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തി ഡിസംബർ 27നു നടത്തുവാനിരുന്ന ക്രിസ്മസ് നവവത്സരാഘോഷം കോവിഡ് വ്യാപനത്തിന്‍റെ ഫലമായി സാമൂഹ്യ സുരക്ഷയെ മുൻനിർത്തി റദ്ദു ചെയ്യുവാനും പകരം വെർച്വൽ ആയി കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുവാനും ജി എംസി എ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

ഡിസംബർ 18 നു ഭവനങ്ങൾ സന്ദർശിച്ച് നടത്തുവാനിരുന്ന കാരൾ പ്രോഗ്രാമും റദ്ദു ചെയ്തു. പരിമിതമായ അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി ചുവന്ന ജമ്പറും ക്രിസ്മസ് ഹാറ്റും ധരിച്ചുകൊണ്ട് സാന്‍റാ ക്ളോസിനോടൊപ്പം സെന്‍റ് ക്ലയേഴ്സ് ചർച്ചിൽ ലോക രക്ഷിതാവിന്‍റെ ജനനത്തെകുറിച്ചുള്ളസന്ദേശ സൂചകമായി.


ഇക്കഴിഞ്ഞ രണ്ടു വർഷങ്ങളിലായി മുൻ പ്രസിഡന്‍റ് നിക്സൺ അന്തോണിയുടെയും സെക്രട്ടറി സനുബേബിയുടെയും നേതൃത്വത്തിൽ ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷൻ (ജിഎസിഎ) എന്ന പേരിൽ ശ്രദ്ധേയങ്ങളായ വിവിധ പരിപാടികൾ നടത്തി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. കോവിഡ് വ്യാപനം നിയന്ത്രണവിധേയമായി കഴിഞ്ഞാൽ സംഘടനയിലെ അംഗങ്ങൾക്കായി വിവിധ പരിപാടികൾനടത്തുവാൻ ശ്രമിക്കുന്നതാണെന്നും ജിഎംസിഎയുടെ പുതിയ ഭാരവാഹികൾ അറിയിച്ചു.

ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം
യുകെയിലെ മലയാറ്റൂർ തിരുനാൾ ശനിയാഴ്ച; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ശനിയാഴ്ച നടക്കും.
യുക്മ കേരളപൂരം വള്ളംകളി 2022 ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ലണ്ടൻ: യുക്മ സംഘടിപ്പിക്കുന്ന നാലാമത് കേരളപൂരം വള്ളംകളി 2022 ന്‍റെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ സമിതി മത്സരം നടത്തുകയാണ്.
നോട്ടിംഗ് ഹാം സെന്‍റ് ജോൺ മിഷനിൽ സംയുക്ത തിരുനാൾ ആഘോഷവും , വിശുദ്ധ കുർബാന സ്വീകരണവും.
നോട്ടിംഗ് ഹാം: ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാ ശ്ലീഹായുടെയും, വി ശുദ്ധ അൽഫോൻസാമ്മയുടെയും, വി.