• Logo

Allied Publications

Americas
എസ്ബി അസംപ്ഷന്‍ അലുംമ്‌നിയുടെ സ്ഥാനാരോഹണവും അവാര്‍ഡ് ദാനവും ജനുവരി രണ്ടിന്
Share
ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്ബി അസംപ്ഷന്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നവ നേതൃത്വ സ്ഥാനാരോഹണവും പ്രതിഭാ പുരസ്‌കാര വിതരണവും ജനുവരി രണ്ടിന് (ഞായർ) ഉച്ചകഴിഞ്ഞ് 12.30നു നടക്കും.

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളി (സെന്‍റ് ചാവറ ഹാള്‍, 5000 സെന്‍റ് ചാള്‍സ് റോഡ്, ബെല്‍വുഡ്, ഇല്ലിനോയിസ് 60104) ലാണ് പരിപാടികൾ.

കത്തീഡ്രൽ വികാരി ഫാ. തോമസ് കടുകപ്പള്ളി മുഖ്യാതിഥി ആയി പങ്കെടുക്കുന്ന ചടങ്ങിൽ സംഘടനാംഗങ്ങളുടെ മക്കള്‍ക്കായി സ്ഥാപിച്ചിട്ടുള്ള 202021 വര്‍ഷങ്ങളിലെ ഹൈസ്‌കൂള്‍ പ്രതിഭാ പുരസ്‌കാര വിജയികളെ അനുമോദിച്ച് സമ്മാനങ്ങൾ വിതര‌ണം ചെയ്യും.

ഷിക്കാഗോ ചാപ്റ്ററിന്‍റെ ഏഴാമത് നവനേതൃത്വമാണ് ജനുവരി രണ്ടിന് നിലവില്‍വരുന്നതും സ്ഥാനമേല്‍ക്കുന്നതും. 2005ലാണ് ഈ ചാപ്റ്റര്‍ പുനര്‍നിര്‍മിക്കപ്പെട്ടത്. ജയിംസ് ഓലിക്കര, എബി തുരുത്തിയില്‍, ബിജി കൊല്ലാപുരം, ചെറിയാന്‍ മാടപ്പാട്ട്, ഷിബു അഗസ്റ്റിന്‍ എന്നിവര്‍ മുന്‍ പ്രസിഡന്‍റുമാരും ഷാജി കൈലാത്ത് ജനുവരി രണ്ടിന് സ്ഥാനമൊഴിയുന്ന ആറാമത്തെ പ്രസിഡന്‍റുമാണ്.

കോവിഡാനന്തര പ്രഥമ നേതൃത്വമായിരിക്കും ജനുവരി രണ്ടിന് നിലവില്‍വരുന്നത്. സംഘടനയുടെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും എല്ലായ്‌പ്പോഴും നിദാനമായി നില്‍ക്കുന്നത് അംഗബലവും സംഘടനാ പ്രവര്‍ത്തനങ്ങളുടെ വൈവിധ്യവുമാണ്. ആയതിനാല്‍ ഈ രണ്ടു കാര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനമായിരിക്കണം നവനേതൃത്വം പ്രധാനമായും ലക്ഷ്യമിടുന്നത്.

ആ ലക്ഷ്യപ്രാപ്തിയിലെത്തുന്നതിനു എല്ലാ സംഘടനാംഗങ്ങളുടേയും കൂട്ടായ പ്രവര്‍ത്തനവും ഒരു പൊതുലക്ഷ്യത്തെ ഉന്നംവെച്ചുകൊണ്ടുള്ള എല്ലാവരുടേയും ഒരേ ദിശയിലേക്കുള്ള പ്രയാണവും ഒത്തൊരുമയും നല്ല കാഴ്ചപ്പാടുകളും നാം ഉദ്ദേശിക്കുന്ന ലക്ഷ്യത്തില്‍ സംഘടനയെ എത്തിക്കും എന്നത് തര്‍ക്കമറ്റ കാര്യമാണ്.

എല്ലാ സംഘടനാംഗങ്ങളുടേയും നിര്‍ലോഭമായ സാന്നിധ്യവും സഹകരണവും എല്ലാ പ്രവര്‍ത്തനമേഖലകളിലും ഉള്‍പ്പെടുത്തി സംഘടനയുടെ ഉയര്‍ച്ചയുടേയും വളര്‍ച്ചയുടേയും പടവുകളില്‍ ഓരോ അംഗവും ഒരു വലിയ മുതല്‍ക്കൂട്ടായി മാറുമ്പോള്‍ സംഘടന അതിനാല്‍തന്നെ ശക്തിപ്രാപിക്കും.

സംഘടനാംഗങ്ങള്‍ ഇതൊരറിയിപ്പായി സ്വീകരിച്ച് സമ്മേളനത്തില്‍ പങ്കെടുത്ത് വന്‍ വിജയമാക്കണമെന്ന് സംഘടനാ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: ഷാജി കൈലാത്ത് (പ്രസിഡന്‍റ്) 224 715 6736, ഷീബാ ഫ്രാന്‍സീസ് (സെക്രട്ടറി) 847 924 1632, ജോണ്‍ നയ്ക്കപ്പാടം (ട്രഷറര്‍) 847 347 6447.

ജോയിച്ചൻ പുതുക്കുളം

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്