• Logo

Allied Publications

Middle East & Gulf
ലുലുവില്‍ ക്രിസ്മസ്, പുതുവത്സരാഘോഷം സംഘടിപ്പിച്ചു
Share
കുവൈറ്റ് സിറ്റി: ഗള്‍ഫിലെ പ്രമുഖ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് പ്രമോഷൻ കാമ്പയിൻ ആരംഭിച്ചു.

വ്യാഴാഴ്ച ലുലു ദജീജ് ശാഖയില്‍ കേക്ക് മുറിച്ച് ഉദ്ഘാടനം നടത്തി. ക്രിസ്മസ് സാന്‍റാ ഫാഷൻ ഷോ മത്സരം, കേക്ക് ഡെക്കറേഷൻ മത്സരം, ക്രിസ്മസ് ട്രീ ഡെക്കറേഷൻ മത്സരം എന്നിവ ആഘോഷത്തിന്‍റെ ഭാഗമായിരുന്നു.

120ലേറെ കുട്ടികൾ മൂന്നു വിഭാഗങ്ങളായി പങ്കെടുത്ത മത്സരത്തിൽ ഓരോ മത്സരത്തിലെയും ആദ്യ മൂന്നു സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങളും എല്ലാ മത്സരാർഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നേരത്തേ അൽ റായ് ബ്രാഞ്ചിൽ 20 മീറ്റർ നീളമുള്ള ചോക്ലറ്റ് കേക്ക് തയാറാക്കിയിരുന്നു. ഒരാഴ്ച നീളുന്ന പ്രമോഷൻ കാമ്പയിനോടനുബന്ധിച്ച് വിവിധ ഉൽപന്നങ്ങൾക്ക് ആകർഷമായ ഡിസ്കൗണ്ട് ലഭിക്കും. വർഷാവസാന നിരക്കിളവുകളും ഇതോടൊപ്പമുണ്ട്.

ജോയ് ആലുക്കാസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, കെൻറ് വാട്ടർ പ്യൂരിഫയർ എന്നിവയുടെ സഹകരണത്തോടെയാണ് ലുലു ഹൈപ്പർ മാർക്കറ്റിൽ ക്രിസ്മസ്, പുതുവത്സര പ്രമോഷൻ നടത്തുന്നത്. ഉപഭോക്താക്കളെ സ്വീകരിക്കുന്ന സാന്താക്ലോസും മധുരിത അനുഭവമാണ്. സ്പെഷൽ ക്രിസ്മസ്, ന്യൂ ഇയർ സെൽഫി കൗണ്ടറുകളും നറുക്കെടുപ്പും ഒരുക്കിയിട്ടുണ്ട്.

സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.