• Logo

Allied Publications

Middle East & Gulf
ലീഡർ കെ. കരുണാകരൻ അനുസ്മരണം നടത്തി
Share
കുവൈറ്റ് സിറ്റി: ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡർ കെ കരുണാകരൻ അനുസ്മരണവും ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.

ജില്ലാ പ്രസിഡന്‍റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒഐസിസി നാഷണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് എബി വാരികാട് യോഗം ഉദ്‌ഘാടനം ചെയ്തു.

ഇന്ത്യൻ രാഷ്ടീയത്തിൽ പകരം വയ്ക്കാനില്ലാത്ത നേതാവായിരുന്നു കെ.കരുണാകരനെന്നും അദ്ദേഹത്തിന്‍റെ അഭാവം ഇന്ത്യൻ രാഷ്രീയത്തിൽ ഇന്നും മുഴച്ചു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എസ് പിള്ള അനുസ്മരണ പ്രഭാഷണം നടത്തി. ഒഐസിസി ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതവും യൂത്ത് വിംഗ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ നന്ദിയും പറഞ്ഞു.

ഒഐസിസി വയനാട് ജില്ലാ ജനറൽ സെക്രട്ടറി അലക്സ് മാനന്തവാടി, കോട്ടയം ജില്ലാ ആക്ടിംഗ് പ്രസിഡന്‍റ് ജസ്റ്റിൻ ജെയിംസ്,കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ജിനു ജേക്കബ്, കോട്ടയം ജില്ലാ ട്രഷറർ ബത്താർ ശിശുപാലൻ,ഒഐസിസി നിവഹകസമിതി അംഗം നിബു ജേക്കബ്, കലേഷ് ബി. പിള്ള, ഇക്ബാൽ റഹ്മാൻ,സജിൽ കണ്ണൂർ,ബോണി സാം മാത്യു എന്നിവർ സംസാരിച്ചു.

സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.