• Logo

Allied Publications

Middle East & Gulf
ഇന്ത്യയും കുവൈറ്റും തമിലുള്ള വ്യാപാര സഹകരണങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍
Share
കുവൈറ്റ് സിറ്റി: ഇന്ത്യയുമായുള്ള ബന്ധം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യാപാരം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ ഇന്ത്യയില്‍ മികച്ച നിക്ഷേപ അവസരങ്ങളാണ് നിലിവുള്ളതെന്നും സര്‍ക്കാരിന്‍റെ ഈ മേഖലകളില്‍ വിവിധ പദ്ധതികള്‍ ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.

സാമ്പത്തിക രംഗത്ത് നല്ല മുന്നേറ്റമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കാഴ്ചവയ്ക്കുന്നത്. കയറ്റുമതിയും ഇറക്കുമതിയും ഏറ്റവും മികച്ച നിലയിലാണ്. ഈ വര്‍ഷം മാത്രമായി 82 ബില്യണ്‍ ഡോളറിന്‍റെ വിദേശ നിക്ഷേപമാണ് രാജ്യത്തേക്ക് വന്നത്. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ 120 മുതല്‍ 160 ബില്യണ്‍ വരെ ഡോളറിന്‍റെ നിക്ഷേപം നേടുമെന്നാണ് പ്രതീക്ഷ.

സോഫ്റ്റ്‌വെയർ, ഐടി സേവനങ്ങള്‍ കയറ്റുമതി ചെയ്യുന്ന മുന്‍നിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ഹിരാകാശ ഗവേഷണത്തിലും പര്യവേക്ഷണത്തിലും ഇന്ത്യ വലിയ മുന്നേറ്റം നടത്തിയാതായും സിബി ജോര്‍ജ് കൂട്ടിചേർത്തു.

ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം ആരംഭിച്ചതിന്‍റെ അറുപതാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുകയാണെന്നും അംബാസഡർ പറഞ്ഞു. മേഖലയിലെ ഇന്ത്യയുടെ അടുത്ത സുഹൃത്താണ് കുവൈറ്റെന്നും ഇന്ത്യയോട് കുവൈറ്റിലെ ഭരണാധികാരികള്‍ കാണിക്കുന്ന സ്നേഹത്തിന് നന്ദി പറയുന്നതായും അംബാസഡര്‍ പറഞ്ഞു.

ഇന്ത്യ ബിസിനസ് ബുള്ളറ്റിന്‍റെ പുതിയ പതിപ്പ് മാധ്യമ പ്രവർത്തകർക്ക് നൽകി അംബാസഡർ സിബി ജോർജ് പ്രകാശനം ചെയ്തു .

സലിം കോട്ടയിൽ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.