• Logo

Allied Publications

Europe
യുക്മ ദേശീയ കലാമേളയ്ക്ക് തുടക്കമായി
Share
ലണ്ടൻ: പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് പ്രൗഢഗംഭീരമായ തുടക്കം. നടന വിസ്മയം അനശ്വര നടൻ നെടുമുടി വേണുവിൻ്റെ നാമധേയത്തിലുള്ള നഗറിൽ മലയാളത്തിൻ്റെ പ്രശസ്ത സാഹിത്യകാരി പ്രഫ. സാറാ ജോസഫ് യുക്മ ദേശീയ കലാമേളയുടെ ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു.

കല സൗന്ദര്യമാണ്, കല നീതിക്കു വേണ്ടിയും ആൺ പെൺ വിത്യാസമില്ലാതെ സമത്വത്തിനു വേണ്ടി നിലകൊള്ളണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ സാറ ജോസഫ് ഓർമിപ്പിച്ചു. ലോകമെങ്ങുമുള്ള ദുരിത ബാധിതർക്കിടയിൽ ഏത് തരത്തിലുമുള്ള കലാപ്രവർത്തനങ്ങളും മനുഷ്യനെ ദുഃഖത്തിൽ നിന്നും ദുരിതത്തിൽ നിന്നും കുറച്ച് നേരത്തേക്കെങ്കിലും മാറി നിൽക്കുവാൻ സഹായിക്കുമെന്നും കല സംസ്ക്കാരികമായി ഉന്നയിലെത്താൻ സഹായിക്കുമെന്നും അവർ പറഞ്ഞു. സ്വന്തം നാട്ടിൽ നിന്ന് വിട്ടു നിൽക്കുമ്പോഴും സ്വന്തം നാടിൻ്റെ മണമുള്ള കലാസാംസ്കാരിക സാമൂഹ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും, തുടർച്ചയായി പന്ത്രണ്ടാമത്തെ തവണ യുക്മ സംഘടിപ്പിച്ചിരിക്കുന്ന കലാമേള കോവിഡ് കാലഘട്ടത്തിലും മുടക്കമില്ലാതെ നടത്താൻ മുൻകൈയ്യെടുത്ത യുക്മ നേതൃത്വത്തെ സാറ ജോസഫ് അഭിനന്ദിക്കുകയും ചെയ്തു.

യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള അദ്ധ്യക്ഷത വഹിച്ച സമ്മളനത്തിൽ യുക്മ വൈസ് പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. യുകെയിലെ പ്രശസ്ത നർത്തകി മഞ്ജു സുനിലിൻ്റെ വെൽക്കം ഡാൻസ് അവതരിപ്പിച്ചു. കലാമേളയുടെ രജിസ്ട്രേഷൻ്റെ ചുമതല വഹിച്ചിരുന്ന ജോയിന്‍റ് സെക്രട്ടറി സാജൻ സത്യൻ നിലവിളക്ക് തെളിച്ചു. യുക്മ കലാമേള 2021 നെക്കുറിച്ച് കലാമേളയുടെ ചുമതല വഹിക്കുന്ന ദേശീയ വൈസ് പ്രസിഡൻറ് ലിറ്റി ജിജോ അവലോകനം നടത്തി. യുക്മ നാഷണൽ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് നന്ദി പറഞ്ഞതോടെ ഉദ്ഘാടന സമ്മേളനം അവസാനിച്ചു. യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ പ്രമുഖ ടിവി ആർട്ടിസ്റ്റും നർത്തകിയുമായ അനുശ്രീ എസ് . നായർ അവതാരകയായിരുന്നു.

ജൂണിയർ വിഭാഗം ഫോക്ക് ഡാൻസ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തു. കലാമേളയിലെ ഇനിയും സംപ്രേക്ഷണം ചെയ്യുവാനുള്ള മറ്റ് മത്സരാർത്ഥികളുടെ പ്രകടനങ്ങൾ ഡിസംബർ 27 തിങ്കൾ മുതൽ യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ സംപ്രേക്ഷണം ചെയ്യും. സമയം പിന്നീട് അറിയിക്കും. തുടർന്നു വിധി നിർണയം പൂർത്തിയാക്കി വിജയികൾക്ക് സമ്മാനം വിതരണം നടത്തും.

ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മ, ലോകമെങ്ങുമുള്ള ഒരു പ്രവാസി പ്രസ്ഥാനത്തിനും അവകാശപ്പെടാനാകാത്ത വിധത്തിൽ, തുടർച്ചയായി സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് ദേശീയ കലാമേളക്കാണ് കഴിഞ്ഞ ശനിയാഴ്ച തിരിതെളിഞ്ഞത്. ലോകമെങ്ങും കോവിഡിന്‍റെ ഭീതി ഏറ്റവും പാരമ്യത്തിലെത്തി വിറങ്ങലിച്ചു നിന്ന കാലഘട്ടത്തിൽ പോലും യുക്മ കലാമേളകൾക്ക് മുടക്കം വന്നില്ല എന്നത് തികച്ചും അഭിമാനാർഹമായ കാര്യമാണ്.

യുകെയിലെ മലയാളി സമൂഹത്തിന്‍റെ ദൈനംദിന കാര്യങ്ങളിൽ സമയോചിതമായി ഇടപെട്ടുകൊണ്ട് മുന്നേറുന്ന യുക്മ എന്ന മഹാപ്രസ്ഥാനത്തിന്‍റെ ശിരസിലെ പൊൻ കിരീടമാണ് യുക്മ കലാമേളകൾ. ലോകമെങ്ങുമുള്ള മനുഷ്യസമൂഹം വിഷമമേറിയ സാഹചര്യത്തിലും നിരാശയിലൂടെയും മറ്റും കടന്നു പോയപ്പോഴും അവരെ അതിൽ നിന്നെല്ലാം മാറ്റി നിറുത്തി യു കെ മലയാളികൾക്ക് പ്രതീക്ഷയുടെ അണയാത്ത പൊൻകിരണങ്ങൾ സമ്മാനിച്ചു കൊണ്ട് മാതൃകാപരമായ നിരവധി പ്രവർത്തനങ്ങളാണ് യുകെയിൽ യുക്മയുടെ നേതൃത്വത്തിൽ കോവിഡ് കാലഘട്ടങ്ങളിൽ സംഘടിപ്പിച്ചത്.

യുക്മ ദേശീയ കലാമേള 2021 ൻ്റെ ഉദ്ഘാടന പരിപാടികളിൽ സംബന്ധിച്ച യുകെയിലെയും ലോകമെങ്ങുമുള്ള എല്ലാ കലാ സ്നേഹികൾക്കും സഹൃദയർക്കും യുക്മ ദേശീയ സമിതിക്കു വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗീസ് നന്ദി പറഞ്ഞു.

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.