• Logo

Allied Publications

Middle East & Gulf
പി.​ടി. തോ​മ​സ് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നന്മയു​ടെ നി​ല​പാ​ടു​ക​ര​ൻ: ഒ​ഐ​സി​സി സൗ​ദി വെ​സ്റ്റേ​ണ്‍ റീ​ജ​ണ​ൽ
Share
ജി​ദ്ദ: രാ​ഷ്ട്രീ​യ കേ​ര​ള​ത്തി​ന്‍റെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നന്മയു​ടെ നി​ല​പാ​ടു​കാ​ര​നാ​യി​രു​ന്നു പി.​ടി. തോ​മ​സെ​ന്ന് ഒഐ​സി​സി സൗ​ദി വെ​സ്റ്റേ​ണ്‍ റീ​ജ​ണ​ൽ ക​മ്മി​റ്റി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. ത​നി​ക്കു ബോ​ധ്യ​മാ​കു​ന്ന വി​ധ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ ഗ്ര​ഹി​ക്കു​ക​യും അ​തി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന പി​ടി​യു​ടെ ജീ​വി​തം പു​തു ത​ല​മു​റ​ക്കു​ള്ള പാ​ഠ​പു​സ്ത​ക​മാ​ണ്. കാ​ല​ത്തി​നു മു​ൻ​പേ ജ​ന ന·​യു​ടെ പാ​ത​യി​ൽ ന​ട​ന്ന നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹം. 2016 ഡി​സം​ബ​ർ 22നു ​ജി​ദ്ദ ഒ​ഐ​സി​സി​യു​ടെ നി​ര​വ​ധി പ​രി​പാ​ടി​ക​ളി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു കൊ​ണ്ട് ന​ൽ​കി​യ ഉ​പ​ദേ​ശ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ഇ​ന്നും വ​ലി​യ പ്ര​ചോ​ദ​ന​മാ​ണ് ന​ൽ​കു​ന്ന​ത്.

2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന അ​രൂ​ർ നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​മാ​യി ബ​ന്ധ​പെ​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തെ അ​വ​സാ​നാ​മാ​യി കാ​ണു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രി​യ​ത്തി​ൽ വ്യ​തി​ര​ക്ത​ത​യു​ടെ പ്ര​തീ​ക​മാ​യി​രു​ന്നു പി​ടി, ക​ല​ഹ​ങ്ങ​ളി​ലും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളി​ലും അ​ടി​യു​റ​ഞ്ച്് പാ​ർ​ട്ടി​ക്കൊ​പ്പം നി​ന്ന വ്യ്ക​തി​ക​ളി​ൽ പ്ര​ധാ​നി​യാ​ണ് അ​ദ്ദേ​ഹ​മെ​ന്നു പ്ര​സി​ഡ​ന്‍റ് കെ​ടി​എ മു​നീ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

മു​സ്ത​ഫ കെ.​ടി. പെ​രു​വ​ള്ളൂ​ർ

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.