• Logo

Allied Publications

Middle East & Gulf
ജിദ്ദയിൽ കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് ശാമേ ഗസൽ സംഗീത പരിപാടി അരങ്ങേറി
Share
ജിദ്ദ: ശുദ്ധസംഗീതത്തിന്‍റെ പെരുമഴ പെയ്യിച്ച് ജിദ്ദയിൽ കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് സംഘടിപ്പിച്ച 'ശാമേ ഗസൽ' സംഗീത സായാഹ്നം ഏറെ ശ്രദ്ധേയമായി. ഗായകനും കീബോർഡിസ്റ്റുമായ മൻസൂർ ഫറോഖ് നേതൃത്വം നൽകിയ തത്സമയ സംഗീത പരിപാടിയിൽ പ്രശസ്ത ഗസൽ ഗായകരായ മെഹ്ദി ഹസ്സൻ, ഗുലാം അലി, ജഗ്ജിത് സിങ്, പങ്കജ് ഉദാസ്, മുന്നി ബീഗം, ഉമ്പായി തുടങ്ങിയവരുടെ ഗസലുകൾ ഒന്നൊന്നായി പെയ്തിറങ്ങിയപ്പോൾ അത് സംഗീതാസ്വാദകരുടെ കർണപുടങ്ങൾക്കും മനസിനും ഏറെ കുളിർമയേകി.

പ്യാർ ഭരേ, റഫ്ത്ത റഫ്ത്ത, ചുപ്‌കേ ചുപ്‌കേ, ഹങ്കമെഹക്യു, ജൂം കെ ജബ്, ചിട്ടി ആയിഹെ, നികലോന ബേ നഖാബ്, തേടി അലഞ്ഞു ഞാൻ തുടങ്ങിയ പാടിപ്പതിഞ്ഞ ഗസലുകൾ സദസ്യർ കയ്യടിയോടെ സ്വീകരിച്ചു. മുഹമ്മദ് റഫി, സൈഗാൾ, തലത് മഹമൂദ്, കിഷോർ കുമാർ, മുകേഷ്, മന്നാഡേ, യേശുദാസ് എന്നിവരുടെ ഗാനങ്ങളും "ശാമേ ഗസൽ' സംഗീത പരിപാടിയിൽ മൻസൂർ ഫറോഖിനോടൊപ്പം വിവിധ ഗായിക ഗായകന്മാരായ ബൈജു ദാസ്, മാത്യു വർഗീസ്, മുംതാസ് അബ്ദുൾറഹ്മാൻ, റിഹാന സുധീർ എന്നിവർ ആലപിച്ചു.

തബലയിൽ മനാഫ് മാത്തോട്ടവും റിഥം പാഡിൽ ഷാജഹാൻ ബാബുവും താളം പിടിച്ചു. പരിപാടി ജെ.എൻ.എച്ച് ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു. പ്രവാസ ലോകത്തെ തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങളുടെ കെട്ടുപാടുകളിൽ നിന്നും ഒരൽപം ആശ്വാസമായി മനസിന് കുളിർമയേകാൻ പഴയ ഗാനങ്ങൾ കോർത്തിണക്കികൊണ്ടുള്ള ഗസൽ സംഗീത പരിപാടികൾ ഏറെ ഉപകരിക്കുമെന്നദ്ദേഹം അഭിപ്രായപ്പെട്ടു. മൻസൂർ ഫറോഖിനെ വി.പി മുഹമ്മദലിയും ശിഫ ജിദ്ദ പോളിക്ലിനിക് മാനേജിങ് ഡയറക്ടർ ഫായിദ അബ്ദുൾറഹ്മാനും പൊന്നാട അണിയിച്ച് ആദരിച്ചു.

പ്രസിഡന്‍റ് ഹിഫ്‌സുറഹ്മാൻ അധ്യക്ഷത വഹിച്ചു. മുസാഫിർ, ഡോ. ഇസ്മായിൽ മരിതേരി, കെ.ടി.എ മുനീർ, പി.പി റഹീം, സലാഹ് കാരാടൻ, അബ്ദുൽ മജീദ് നഹ, മോഹൻ ബാലൻ, സി.എം അഹമ്മദ്, കബീർ കൊണ്ടോട്ടി, സീതി കൊളക്കാടൻ, ഹംസ പൊന്മള എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂർ സ്വാഗതവും സമദ് കിണാശ്ശേരി നന്ദിയും പറഞ്ഞു. റാഫി ബീമാപ്പള്ളി അവതാരകനായിരുന്നു.

മുസ്തഫ കെ ടി പെരുവള്ളൂർ

മ​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഭ​ര​ണ​കൂ​ടം.
റി​യാ​ദ്: മ​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് സൗ​ദി അ​റേ​ബ്യ​യി​ലെ താ​മ​സ​ക്കാ​രാ​യ വി​ദേ​ശി​ക​ൾ​ക്ക് മേ​യ് 26 മു​ത​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത
ലുലുവില്‍ മാംഗോ ഫെസ്റ്റിവലിനു തുടക്കമായി.
കുവൈറ്റ് സിറ്റി : ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാംഗോ ഫെസ്റ്റിവലിനു തുടക്കം കുറിച്ചു.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ബിസിനസ് കേരള എക്‌സലന്‍സ് അവാര്‍ഡ്.
ദോഹ: ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ബിസിനസ് കേരള എക്‌സലന്‍സ് അവാര്‍ഡ് .
വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി.
കുവൈറ്റ് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റ് ശാഖകളിൽ 'വേൾഡ് ഫുഡ് ഫെസ്റ്റ് 2022' ഭക്ഷ്യമേളക്ക് തുടക്കമായി.
50,000 കോടിയുടെ ലോകത്തിലെ പ്രഥമ റോബോട്ടിക് പാർക്കിന് നേതൃത്വം കൊടുക്കുന്നത് മലയാളി.
മസ്കറ്റ് : ലോകത്തിലെ പ്രഥമ റോബോട്ടിക് പാർക്ക് ഒമാന്‍റെ തലസ്ഥാന നഗരിയായ മസ്‌കറ്റിൽ സാൻഡി വാലി റോബോട്ടിക് പാർക്ക് എന്ന പേരിലറിയപ്പെടും.