• Logo

Allied Publications

Europe
ലെസ്റ്ററിൽ സംയുക്ത ക്രിസ്മസ് ആഘോഷം
Share
ലണ്ട‌ൻ: തദ്ദേശീയരായ ഇംഗ്ലീഷ് ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസസമൂഹത്തിന്‍റെ വൈവിധ്യമേറിയ കാത്തോലിക്കാ പാരമ്പര്യവും ഭാഷകളും വേഷവിധാനങ്ങളും സമന്വയിക്കുന്ന ക്രിസ്മസ് ആഘോഷങ്ങൾക്ക് ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ഇടവക ദേവാലയം അണിഞ്ഞൊരുങ്ങി.

വികാരി ഫാ. ജോർജ് തോമസ് ചേലയ്ക്കലിന്‍റെ മുഖ്യ കാർമികത്വത്തിൽ പാരിഷ് കൗൺസിൽ പ്രധിനിധികളുടെ സഹകരണത്തോടെയാ‌ണ് ക്രിസ്മസ് തിരുക്കർമങ്ങൾക്ക് ഒരുക്കങ്ങൾ നടത്തുന്നത്.

ഡിസംബർ 18 നു (ശനി) കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തിൽ ക്രിസ്മസ് കാരൾ സർവീസ് നടക്കും.

24 നു (വെള്ളി) വൈകുന്നേരം ആറിന് ഇംഗ്ലീഷിലുള്ള തിരുക്കർമങ്ങൾ. തുടർന്നു മദർ ഓഫ് ഗോഡ് കൊയർ ഗ്രൂപ്പിന്‍റെ കാരൾ ഗാനാലാപനം. രാത്രി 9 ന് മലയാളം തിരുക്കർമങ്ങളും മദർ ഓഫ് ഗോഡ് കൊയർ ഗ്രൂപ്പിന്‍റെ കാരൾ ഗാനാലാപനവും നടക്കും. തുടർന്ന് പാരിഷ് ഹാളിൽ ക്രിസ്മസ് ആശംസകൾ നേരുവാൻ ഒത്തുചേരലും ഉണ്ടാകും.

25 നു (ശനി) രാവിലെ 10.30 ന് ഇംഗ്ലീഷിലുള്ള വിശുദ്ധ കുർബാന ഉണ്ടായിരിക്കും.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.