• Logo

Allied Publications

Europe
കാരൾ ഗാനം "മിന്നി മിന്നി' പ്രകാശനം ചെയ്തു
Share
ലണ്ടൻ: സന്തോഷത്തിന്‍റേയും സമാധാനത്തിന്‍റേയും സന്ദേശവുമായി വീണ്ടുമൊരു ക്രിസ്മസ് കൂടി സമാഗതമാകുമ്പോൾ ഈ ക്രിസ്മസ് കാലത്തെ ആഘോഷമാക്കാൻ, പതിവുപോലെ ഇത്തവണയും ഒരു സൂപ്പർഹിറ്റ് കാരൾ ഗാനം പുറത്തിറക്കിയിരിക്കുകയാണ് ലണ്ടൻ ആസ്ഥാനമായുള്ള ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി.

ഗാനത്തിന്‍റെ പ്രകാശനം സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ കൂടി നടന്ന ചടങ്ങിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു ക്രിസ്മസ് സന്ദേശം നൽകി.

ഈ ക്രിസ്മസ് ഗാനം ലോകമെമ്പാടുമുള്ള ട്യൂട്ടേഴ്സ് വാലിയുടെ കുട്ടികളോടൊപ്പം ആലപിച്ചിരിക്കുന്നത് മലയാളത്തിന്‍റെ പ്രിയപ്പെട്ട പിന്നണി ഗായിക സുജാത മോഹൻ ആണ്. "മിന്നി മിന്നി' എന്ന എല്ലാവർക്കും ആലപിക്കാവുന്ന രീതിയിൽ ക്രിസ്മസിന്‍റെ എല്ലാ മൂഡും കോർത്തിണക്കി അതിമനോഹരമായി ഈ ഗാനത്തിന്‍റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് ക്രിസ്തീയ ഭക്തിഗാന രംഗത്ത് സമാനതകൾ ഇല്ലാതെ നാലായിരത്തോളം ഗാനങ്ങൾക്ക് രചനയും സംഗീതവും നിർവഹിച്ച ഫാ. ഷാജി തുമ്പേചിറയിൽ ആണ് .

ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി ഡയറക്ടർ നോർഡി ജേക്കബ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗായിക സുജാത , ഫാ. ഷാജി തുമ്പേചിറയിൽ, സംഗീത സംവിധായകൻ ബേർണി , കൗൺസിലർമാരായ ഫിലിപ്പ് എബ്രഹാം , ടോം ആദിത്യ , ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമിയിലെ അധ്യാപകർ , വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു .

ലോകത്തെ വിവിധ രാജ്യങ്ങളിലെ ക്രിസ്മസ് കാഴ്ചകൾ ഉൾപ്പെടുത്തിയാണ് ഗാനത്തിന്‍റെ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് .പല കരോൾ മത്സരങ്ങൾക്കും ഒരുങ്ങുന്ന ടീമുകളുടെ ആവശ്യ പ്രകാരം ഗാനത്തിന്‍റെ കരൊക്കെയും ഉടൻ തന്നെ ട്യൂട്ടേഴ്സ് വാലിയുടെ യു ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യും . സ്കറിയ ജേക്കബ് ആണ് ഈ ഗാനത്തിന്റെ ഓർക്കസ്‌ട്ര നിർവഹിച്ചിരിക്കുന്നത് . ശശീന്ദ്രൻ പട്ടുവത്തിന്‍റെ നേതൃത്വത്തിലുള്ള അധ്യാപകർ കുട്ടികളെ അഭ്യസിപ്പിക്കുകയും ഋഥ്വിക് അശോക് ഏകോപനവും നിർവഹിച്ചു .

ഷൈമോൻ തോട്ടുങ്കൽ


റ​ഷ്യ​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സ​ജ്ജ​മാ​ക്കും: ഷോ​ൾ​സ്.
മാ​ഡ്രി​ഡ്: റ​ഷ്യ​യി​ൽ​നി​ന്നു വ​ർ​ധി​ച്ചു വ​രു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സൈ​നി​ക​മാ​യി സ​ജ്ജ​മാ​ക്കു​മെ​ന്ന് ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ്.
കോ​പ്പ​ൻ​ഹേ​ഗ​ൻ വെ​ടി​വെ​യ്പ്പി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ൽ ര​ണ്ട്
യു​കെ​യി​ലെ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് ധ​ന്യ​നി​മി​ഷം; ഫാ. ​ജി​ത്തു ജ​യിം​സ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.
നോ​ർ​ത്താം​പ്ട​ണ്‍: നോ​ർ​ത്താം​പ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ അം​ഗ​മാ​യ ജി​ത്തു ജെ​യിം​സ്, നോ​ർ​ത്താം​പ്ട​ണ്‍ രൂ​
കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ. ​ജ്യോ​തി​സ് മ​ണ​ല​യി​ലി​നു വ്യാ​ഴാ​ഴ്ച ലി​വ​ർ​പൂ​ളി​ൽ യാ​ത്രാ​മൊ​ഴി.
ലി​വ​ർ​പൂ​ൾ: കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ ഡോ​ക്ട​ർ ജ്യോ​തി​സ് മ​ണ​ല​യി​ലി​ന് ലി​വ​ർ​പൂ​ളി​ലെ സെ​ന്‍റ് ഹെ​ല​ൻ​സി​ൽ യാ​ത്രാ​മൊ​ഴി ചൊ​ല്ലും.
മാഞ്ചസ്റ്റർ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാൾ പ്രദക്ഷിണം.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്.