• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തു; രാജ്യം അതീവ ജഗ്രതയിൽ
Share
കുവൈറ്റ് സിറ്റി : രാജ്യത്തെ ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആഗോള തലത്തിൽ ഒമിക്രോൺ വ്യാപനത്തെ തുടർന്ന് കടുത്ത ജാഗ്രതയിലായിരുന്ന കുവൈത്തിൽ ആഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ യാത്രക്കാരനിലാണ് സ്ഥിരീകരിച്ചതെന്ന് മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു.

ഒമിക്രോൺ വൈറസ് റിപ്പോർട്ട ചെയ്ത രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് നേരത്തെ ഇൻസ്റ്റിറ്റ്യുഷൻ ക്വാറന്‍റൈൻ നിർബന്ധമാക്കിയിരുന്നു.രണ്ട് വാക്സിനുകളും സ്വീകരിച്ച യാത്രക്കാരനിൽ നടത്തിയ പി.സി.ആർ പരിശോധനയിലാണ് ഒമിക്രോൺ കണ്ടെത്തിയത്. രോഗം റിപ്പോർട്ട് ചെയ്തയാൾ ഇൻസ്റ്റിറ്റ്യുഷൻ ക്വാറന്‍റൈനിൽ ആയതിനാൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും രാജ്യം ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മഹാമാരിയെ തടയുവാൻ ഏറ്റവും ഫലപ്രദമായ മാർഗം വാക്സിനാണെന്നും രാജ്യത്തെ എല്ലാ ജനങ്ങളോടും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കുവാൻ മന്ത്രലയം അഭ്യർത്ഥിച്ചു.

സലിം കോട്ടയിൽ

പ്രേം​ന​സീ​ർ സു​ഹൃ​ത് സ​മി​തി യു​എ​ഇ ഭാ​ര​വാ​ഹി​ക​ൾ.
ഷാർജ: പ്രേം ​ന​സീ​ർ സു​ഹൃ​ത് സ​മി​തി യു​എ​ഇ ചാ​പ്റ്റ​ർ നി​ല​വി​ൽ വ​ന്നു.
മത്സരയോട്ടം: ബസുകൾക്കെതിരെ നടപടിയുമായി കുവൈറ്റ് ട്രാഫിക് ഡിപ്പാർട്ടുമെന്‍റ്.
കുവൈറ്റ് സിറ്റി: മത്സരം ഓട്ടം നടത്തുന്ന ബസുകൾക്കെതിരെ നടപടിയുമായി കുവൈറ്റ് ട്രാഫിക് ഡിപ്പാർട്ടുമെന്‍റ് രംഗത്തുവന്നു.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്ക്.
കുവൈറ്റ് സിറ്റി : കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതല്‍ ആദ്യ അഞ്ചു മാസത്തിനുള്ളിൽ ഇരുപത്തിയഞ്ച് ലക്ഷത്തിലധികം യാത്രക്കാർ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെ
കുവൈറ്റിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നും വർധനവ്; രണ്ടു മരണം.
കുവൈറ്റ് സിറ്റി : രാജ്യത്ത് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ വെള്ളിയാഴ്ചയും വന്‍ വര്‍ധനവ് രേഖപ്പെടുത്തി.
അതിജീവനത്തിന്‍റെ നേർക്കാഴ്ചയായ് അരുൺകുമാർ; കോവിഡ് ബാധിച്ച് അബോധാവസ്ഥയിൽ കഴിഞ്ഞത് ആറു മാസങ്ങൾ.
അബുദാബി : കോവിഡ് ബാധിച്ചതിനെത്തുടർന്നു ആറുമാസം നീണ്ട ജീവൻമരണ പോരാട്ടത്തിനൊടുവിലാണ് അരുൺ കുമാർ എം.