• Logo

Allied Publications

Europe
ബ്രി​ട്ട​ണി​ലെ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​ന് സീ​റോ മ​ല​ബാ​ർ സ​ഭ വ​ഹി​ക്കു​ന്ന പ​ങ്ക് നി​സ്തു​ലം: ആ​ർ​ച്ച് ബി​ഷ​പ്പ് ക്ളൗ​ഡി​യോ ഗു​ജ​റോ​ത്തി
Share
ല​ണ്ട​ൻ: പാ​ശ്ചാ​ത്യ സ​ഭ​യു​ടെ വി​ശ്വാ​സ യാ​ത്ര​യി​ൽ , സീ​റോ മ​ല​ബാ​ർ സ​ഭ വ​ഹി​ക്കു​ന്ന പ​ങ്ക് നി​സ്തു​ല​മെ​ന്ന് ബ്രി​ട്ട​നി​ലെ അ​പ്പ​സ്ത​ലി​ക് നൂ​ണ്‍​ഷ്യോ ആ​ർ​ച്ച് ബി​ഷ​പ്പ് ക്ളൗ​ഡി​യോ ഗു​ജ​റോ​ത്തി. സാ​ർ​വ​ത്രി​ക സ​ഭ​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ എ​ട്ട് മു​ത​ൽ ഈ ​ഡി​സം​ബ​ർ എ​ട്ട് വ​രെ നീ​ണ്ടു നി​ന്ന മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ ത​ല സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ്രി​ട്ട​നി​ലെ വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ ദേ​ശീ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ഫാ​ൻ​ബ​റോ സെ​ൻ​റ് മൈ​ക്കി​ൾ​സ് ആ​ബി​യി​ലേ​ക്ക് ന​ട​ത്തി​യ രൂ​പ​താ​ത​ല തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ര​ന്പ​ര്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന് സീ​റോ മ​ല​ബാ​ർ സ​ഭ മാ​തൃ​ക​യാ​ണ്. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ആ​രാ​ധ​നാ ക്ര​മ​വും പ​ങ്കെ​ടു​ക്കു​ന്ന വി​ശ്വാ​സി​ക​ളു​ടെ കൂ​ടി​ച്ചേ​ര​ലും ക​ത്തോ​ലി​ക്കാ സ​ഭ​യ്ക്കു ത​ന്നെ മാ​തൃ​ക​യും അ​ഭി​മാ​നാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കു​ട്ടി​ക​ളും യു​വാ​ക്ക​ളും വി​ശ്വാ​സം കാ​ത്തു​സൂ​ക്ഷി​ച്ചു പ​ള്ളി​യി​ലെ​ത്തു​ന്ന​ത് കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ഹ്ളാ​ദി​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു.

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ വി​ശ്വാ​സ പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. ക്രൈ​സ്ത​വ​രു​ടെ ച​രി​ത്ര​വും പാ​ര​ന്പ​ര്യ​വും വ​രെ ന​ഷ്ട​മാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തു തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള ആ​ത്മാ​ർ​ഥ​മാ​യ പ​രി​ശ്ര​മം ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തീ​ർ​ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ്സ്രാ​ന്പി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. പൗ​ര​സ്ത്യ സു​റി​യാ​നി ട്യൂ​ണി​ൽ ഗാ​ന​ങ്ങ​ൾ സു​റി​യാ​നി , ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലും വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ആ​ല​പി​ച്ച​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

ഫാ​ണ്‍​ബ​റോ സെ​ന്‍റ് മൈ​ക്കി​ൽ്സ് അ​ബ്ബേ​യി​ലെ ആ​ബ​ട്ട് ഫാ. ​ഡോം ക​ത്ബെ​ർ​ട്ട് ബ്രോ​ഗ​ൻ, മോ​ണ്‍​സി​ഞ്ഞോ​ർ ജോ​ണ്‍ ക​ല്ല​റ​യ്ക്ക​ൽ, രൂ​പ​താ പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, സി​ഞ്ചെ​ല്ലൂ​സ് മാ​രാ​യ റ​വ.​ഫാ. ജോ​ർ​ജ് ചേ​ല​ക്ക​ൽ, ഫാ. ​ജി​നോ അ​രി​ക്കാ​ട്ട് എം​സി​ബി​എ​സ് തു​ട​ങ്ങി​യ​വ​രും രൂ​പ​ത​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​രും അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ളും സം​ബ​ന്ധി​ച്ചു. റ​വ. ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്ന 35 ഗാ​യ​ക സം​ഘ​വും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. റ​വ. ഡോ. ​വ​ർ​ഗീ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ലി​ന്‍റെ പ​രി​ലീ​ന​ത്തി​നു കീ​ഴി​ൽ അ​ണി​നി​ര​ന്ന അ​ൾ​ത്താ​ര ബാ​ല​ൻ​മാ​രും ഏ​വ​രു​ടെ​യും ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു.​വി​കാ​രി ജെ​നെ​റാ​ൾ റ​വ. ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എം​സി​ബി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​ർ​ഥാ​ന​പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ച​ത്.

ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ

ജര്‍മനിയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ റിക്കാർഡ് വർധനവ്.
ബെര്‍ലിന്‍: ജർമനിയിൽ കൊറോണ സ്ഥിരികരിച്ചിട്ട് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ ജര്‍മനിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടുലക്ഷത്തിലധികം കോവിഡ് അണുബാ
പാക്സ്‌ലോവിഡ് ഗുളിക‌യ്ക്ക് ഇയു അംഗീകാരം.
ബ്രസല്‍സ്: കൊറോണ വൈറസിനെതിരെ പ്രതിരോധിക്കാൻ ഫൈസറിന്‍റെ പാക്സ്‌ലോവിഡ് ഗുളികയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) അംഗീകാരം നല്‍കി
എഐസി ദേശീയ സമ്മേളനം ഫെബ്രുവരി 5,6 തീയതികളിൽ ഹീത്രൂവിൽ.
ലണ്ടൻ: സിപിഎം ഇരുപത്തിമൂന്നാം പാർട്ടികോൺഗ്രസിനു മുന്നോടിയായി പാർട്ടിയുടെ അന്താരാഷ്ട്ര വിഭാഗമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്യൂണിസ്റ്റ് (AIC) 19ാം ദേശീയ
കോവിഡ് നിയന്ത്രണങ്ങള്‍ ഇയു നീക്കം ചെയ്യുന്നു.
ബ്രസല്‍സ്:യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി ഒന്നു മുതല്‍ നീക്കം ചെയ്യും.
റഷ്യയുടെ അടിക്ക് തിരിച്ചടിയെന്ന് ഇയു.
ബര്‍ലിന്‍: യുക്രെയ്നുമേല്‍ റഷ്യ നടത്തുന്ന സൈനിക നടപടികള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു രാജ്യാന്തര തലത്തില്‍ സമ്മര്‍ദം ശക്തമാവുകയാണ്.