• Logo

Allied Publications

Europe
സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യാ​യി ലീ​ഡ്സ് സെ​ന്‍റ് മേ​രീ​സ് ആ​ൻ​ഡ് സെ​ന്‍റ് വി​ൽ​ഫ്രി​ഡ്സ് ദേ​വാ​ല​യം
Share
ലീ​ഡ്സ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ മൂ​ന്നാ​മ​ത് ഇ​ട​വ​ക ദേ​വാ​ല​യ​മാ​യി മാ​റി ലീ​ഡ്സ് സെ​ൻ​റ് മേ​രീ​സ് ആ​ൻ​ഡ് സെ​ന്‍റ് വി​ൽ​ഫ്രി​ഡ്സ് ദേ​വാ​ല​യം. ലീ​ഡ്സി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ കാ​ല​ങ്ങ​ളാ​യി പ്രാ​ർ​ഥ​നാ​പൂ​ർ​വം കാ​ത്തി​രു​ന്ന ഇ​ട​വ​ക​യു​ടെ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​വും ഉ​ദ്ഘാ​ട​ന​വും ലീ​ഡ്സ് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ർ​ക്ക​സ് സ്റ്റോ​ക്കി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ നി​ർ​വ​ഹി​ച്ചു.

സീ​റോ മ​ല​ബാ​ർ സ​ഭ ഈ ​ദേ​വാ​ല​യ​ത്തി​ലേ​ക്ക് വി​ശ്വാ​സ​ത്തി​ന്‍റെ ജീ​വ​ൻ തി​രി​കെ കൊ​ണ്ടു​വ​ന്നു​വെ​ന്നും ലീ​ഡ്സി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും പ്രാ​ദേ​ശി​ക സ​മൂ​ഹ​ത്തി​നും ന​ഷ്ട​പ്പെ​ട്ട വി​ശ്വാ​സ​ത്തി​ന്‍റെ ദീ​പം വീ​ണ്ടും ജ്വ​ലി​പ്പി​ക്കു​വാ​ൻ ഈ ​ഇ​ട​വ​ക പ്ര​ഖ്യാ​പ​ന​വും അ​നു​ദി​ന​മു​ള്ള തി​രു​ക്ക​ർ​മ്മ​ങ്ങ​ളും ഇ​ട​യാ​ക്കു​മെ​ന്നും ലീ​ഡ്സ് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ർ​ക്ക​സ് സ്റ്റോ​ക്ക് ഇ​ട​വ​ക പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ന​ട​ത്തി​യ ആ​ശം​സ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ന്ധ​എ​ത്ര അ​സാ​ധ്യ​മാ​യ ഒ​രു കാ​ര്യ​മാ​ണെ​ങ്കി​ലും അ​സാ​ധ്യ​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ലും ദൈ​വം പ​റ​ഞ്ഞാ​ൽ അ​ത് സാ​ധ്യ​മാ​കും , രൂ​പ​ത​യു​ടെ പ​ഞ്ച​വ​ത്സ​ര അ​ജ​പാ​ല​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ഇ​ട​വ​ക വ​ർ​ഷ​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ൽ ആ​ദ്യ​ദി​നം ത​ന്നെ ലീ​ഡ്സി​ലെ ദേ​വാ​ല​യം ഇ​ട​വ​ക​യാ​യി ഉ​യ​ർ​ത്തു​വാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ ദൈ​വ ക​രു​ണ​യു​ടെ​യും, അ​ഭി​ഷേ​ക​ത്തി​ന്‍റെ​യും കൃ​പ​യു​ടെ​യും ഫ​ല​മാ​ണെ​ന്ന് മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന മ​ദ്ധ്യേ വി​ശ്വാ​സി​ക​ളെ ഉ​ദ്ബോ​ധി​പ്പി​ച്ചു.

ലീ​ഡ്സി​ലെ ഈ ​ദേ​വാ​ല​യ​വും ഇ​ട​വ​ക​യും സാ​ധ്യ​മാ​കു​ന്ന​തി​നു​വേ​ണ്ടി ആ​ദ്യ നേ​തൃ​ത്വം ന​ൽ​കി​യ റ​വ. ഫാ. ​ജോ​സ​ഫ് പൊ​ന്നേ​ത്ത് അ​ച്ച​നെ​യും, ഇ​ട​വ​ക​യി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ക​ഠി​നാ​ധ്വാ​നം ചെ​യ്ത റ​വ. ഫാ. ​മാ​ത്യു മു​ള​യോ​ലി​ൽ അ​ച്ച​നെ​യും ക​മ്മ​റ്റി അം​ഗ​ങ്ങ​ളെ​യും അ​ഭി​വ​ന്ദ്യ പി​താ​വ് അ​നു​മോ​ദി​ക്കു​ക​യും പ്രാ​ർ​ഥ​നാ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു. രൂ​പ​താ വി​കാ​രി ജ​ന​റ​ൽ റ​വ. ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എം​സി​ബി​എ​സ് ഇ​ട​വ​ക സ്ഥാ​പ​നം സം​ബ​ന്ധി​ച്ച ഡി​ക്രി വാ​യി​ച്ചു. പ്രെ​സ്റ്റ​ൻ റീ​ജ​ണ്‍ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, റ​വ. ഫാ. ​ജോ മൂ​ല​ശേ​രി​ൽ വി.​സി. ഫാ. ​ജോ​സ​ഫ് കി​ഴ​ക്ക​ര കാ​ട്ട്, ഫാ. ​കു​ര്യാ​ക്കോ​സ് അ​ന്പ​ഴ​ത്തി​നാ​ൽ, സ​ന്യ​സ്ത​ർ അ​ല്മാ​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വി​കാ​രി റ​വ. ഫാ. ​മാ​ത്യു മു​ള​യോ​ലി​ൽ സ്വാ​ഗ​ത​വും , കൈ​ക്കാ​ര​ൻ ജോ​ജി തോ​മ​സ് ന​ന്ദി​യും അ​ർ​പ്പി​ച്ചു. ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ന​ത്തി​നാ​യി തു​ട​ക്കം മു​ത​ൽ നേ​തൃ​ത്വം ന​ൽ​കി​യ​വ​രെ മൊ​മെ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ഇ​ട​വ​ക​യി​ലെ കൈ​ക്കാ​ര​ൻ​മാ​ർ , വി​വി​ധ ഭ​ക്ത​സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ, പാ​രി​ഷ് കൗ​ണ്‍​സി​ൽ മെം​ബേ​ർ​സ്, കു​ടും​ബ കൂ​ട്ടാ​യ്മ ലീ​ഡേ​ഴ്സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.


ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ

ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം
യുകെയിലെ മലയാറ്റൂർ തിരുനാൾ ശനിയാഴ്ച; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ശനിയാഴ്ച നടക്കും.
യുക്മ കേരളപൂരം വള്ളംകളി 2022 ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ലണ്ടൻ: യുക്മ സംഘടിപ്പിക്കുന്ന നാലാമത് കേരളപൂരം വള്ളംകളി 2022 ന്‍റെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ സമിതി മത്സരം നടത്തുകയാണ്.
നോട്ടിംഗ് ഹാം സെന്‍റ് ജോൺ മിഷനിൽ സംയുക്ത തിരുനാൾ ആഘോഷവും , വിശുദ്ധ കുർബാന സ്വീകരണവും.
നോട്ടിംഗ് ഹാം: ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാ ശ്ലീഹായുടെയും, വി ശുദ്ധ അൽഫോൻസാമ്മയുടെയും, വി.