• Logo

Allied Publications

Australia & Oceania
ജോ​സ് എം. ​ജോ​ർ​ജി​നെ ഒ​ഐ​സി​സി ഓ​ഷ്യാ​ന ക​ണ്‍​വീ​ന​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു
Share
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യാ​യ ഒ​ഐ​സി​സി ഓ​ഷ്യാ​ന ക​ണ്‍​വീ​ന​റാ​യി ജോ​സ് എം.​ജോ​ർ​ജി​നെ കെ​പി​സി​സി നി​യ​മി​ച്ചു. ഒ​ഐ​സി​സി എ​ല്ലാ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ജോ​സി​ന്‍റെ നി​യ​മ​നം . കേ​ര​ളാ പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഒ​ഐ​സി​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​ന്പ​ള​ത്ത് ശ​ങ്ക​ര പി​ള്ള​യാ​ണ് ഓ​ഷ്യാ​ന ക​ണ്‍​വീ​ന​റാ​യി ജോ​സ് എം.​ജോ​ർ​ജി​നെ നോ​മി​നേ​റ്റ് ചെ​യ്ത​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന​ട​ക്കം കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന സ​ജീ​വ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നാ​ണ് ഓ​സ്ട്രേ​ലി​യ​യി​ൽ കു​ടി​യേ​റി​യി​രി​ക്കു​ന്ന ജോ​സ് എം ​ജോ​ർ​ജ്.

ഓ​സ്ട്രേ​ലി​യാ​യി​ലെ ഒ​ഐ​സി​സി​യു​ടെ സ്ഥാ​പ​ക പ്ര​സി​ഡ​ൻ​റും ക​ഐ​സ്യു മു​ൻ ഇ​ടു​ക്കി ജി​ല്ല ഭാ​ര​വാ​ഹി​യും, സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദ് മു​ൻ ഒ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു ജോ​സ് എം ​ജോ​ർ​ജ് . റി​യാ​ദി​ൽ ശ​ക്ത​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ല​യു​ടെ മു​ൻ പ്ര​സി​ഡ​ൻ​റാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ശ്ര​ദ്ധേ​യ​മാ​ർ​ന്ന പ​ല പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി ഓ​സ്ട്രേ​ലി​യാ​യ്ക്ക് ഒ​രു മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച വ​യ്ക്കു​വാ​ൻ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ന് മു​ൻ​പ് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

മ​ലേ​ഷ്യാ, സി​ങ്ക​പ്പൂ​ർ, ന്യൂ​സി​ലാ​ൻ​ഡ്, ഫി​ജി, പ​പ്പു​വ ന്യൂ​ഗി​നി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളും ഓ​സ്ട്രി​യ, ജോ​ർ​ജി​യ, റ​ഷ്യ, ലൈ​ബീ​രി​യാ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളു​ടെ അ​ധി​ക ചു​മ​ത​ല​യും കെ​പി​സി​സി ജോ​സ് എം. ​ജോ​ർ​ജി​നെ ന​ൽ​കി​യി​ട്ടു​ണ്ട്. ഗ്ലോ​ബ​ൽ ക​മ്മ​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ ഓ​ഷ്യാ​ന​യു​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​ക​ളും, വി​പു​ല​മാ​യ മെം​ന്പ​ർ​ഷി​പ്പ് ക്യാ​ന്പ​യി​നും ഒ​ഐ​സി​സി ഓ​ഷ്യാ​ന ക​ണ്‍​വീ​ന​റാ​യ ജോ​സ് എം. ​ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​ന്പ​ള​ത്ത് ശ​ങ്ക​ര പി​ള്ള അ​റി​യി​ച്ചു.

കേ​ര​ള ന്യൂ​സ് പ​ത്ര​ത്തി​ന്‍റെ​യും കേ​ര​ള ന്യൂ​സ് ചാ​ന​ലി​ന്‍റെ​യും ചീ​ഫ് എ​ഡി​റ്റ​റാ​യ ജോ​സ് എം.​ജോ​ർ​ജ് മി​ക​ച്ച സം​ഘാ​ട​ക​നാ​ണ്. ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ചീ​ഫ് എ​ഡി​റ്റേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ജോ​സ് എം. ​ജോ​ർ​ജ് പ്ര​വ​ർ​ത്തി​ക്കു​ന്നു.

ബ്രിസ്ബേനിൽ മലങ്കര ഓർത്തോഡോക്സ് സഭ പുതിയ ദേവാലയത്തിന് തറക്കല്ലിട്ടു.
ബ്രിസ്ബേൻ: ഓസ്ടേലിയയിലെ ബ്രിസ്ബേൻ കേന്ദ്രീകരിച്ച് 2008ൽ രൂപീകൃതമായ സെന്‍റ് ജോർജ് ഇന്ത്യൻ ഓർത്തോഡോക്സ് ഇടവക, തങ്ങളുടെ സ്വപ്ന സാക്ഷാത്കാരമായ ദേവാലയത
ഒഐസിസി ഓസ്ട്രേലിയ നാഷണൽ കമ്മിറ്റി യോഗം ചേർന്നു.
സിഡ്നി: ഒഐസിസി ഓസ്ട്രേലിയ നാഷണൽ കമ്മറ്റിയുടെ ആദ്യ എക്‌സിക്യൂട്ടിവ് യോഗം ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ചു.
മ​ല​യാ​ളി യു​വ ഗ​വേ​ഷ​ക​യ്ക്ക് ഓ​സ്ട്രേ​ലി​യ​ൻ സർക്കാരിന്‍റെ ഗ്ലോ​ബ​ൽ ടാ​ല​ന്‍റ് വീ​സ.
ഇ​രി​ങ്ങാ​ല​ക്കു​ട: ഓ​സ്ട്രേ​ലി​യ​ൻ സർക്കാരിന്‍റെ ഗ്ലോ​ബ​ൽ ടാ​ല​ന്‍റ് വീസ മു​ഖേ​ന​യു​ള്ള പെ​ർ​മ​ന​ന്‍റ് റെ​സി​ഡ​ൻ​സി​ക്കു കൊ​ച്ചു​റാ​ണി കെ.
ഹോ​ബാ​ർ​ട്ട് സോ​ഷ്യ​ൽ വേ​ൾ​ഡ് ക​പ്പ് ഫു​ട്ബോ​ൾ: ഇ​ന്ത്യ​ൻ ടീ​മി​ൽ 8 മ​ല​യാ​ളി​ക​ൾ.
ഹോ​ബാ​ർ​ട്ട്: ഓ​സ്ട്രേ​ലി​യ​യി​ലെ ഹോ​ബ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന സോ​ഷ്യ​ൽ വേ​ൾ​ഡ് ക​പ്പ് ഫു​ട്ബോ​ളി​ൽ എ​ട്ട് മ​ല​യാ​ളി​ക​ൾ സ്ഥാ​നം പി​ടി​ച്ചു.
ഗോൾഡ്കോസ്റ്റ് മലയാളി അസോസിയേഷനു പുതിയ നേതൃത്വം.
ബ്രിസ്ബെയ്ൻ: സൗത്ത് ബ്രിസ്ബെയിനിലെ മെട്രോപോളിറ്റൻ നഗരമായ ഗോൾഡ് കോസ്റ്റിലെ മലയാളികളുടെ സംഘടനയായ ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷനു പുതിയ നേതൃത്വം.